എ​സ്ഡി​പി​ഐ ബ​ന്ധം: സി​പി​ഐ അം​ഗ​ങ്ങ​ൾ ഇ​റ​ങ്ങി​പ്പോ​യി
Friday, January 15, 2021 10:39 PM IST
പ​ത്ത​നം​തി​ട്ട: ന​ഗ​ര​സ​ഭ​യി​ൽ എ​സ്ഡി​പി​ഐ​യു​മാ​യു​ള്ള ധാ​ര​ണ​യു​ടെ പേ​രി​ൽ എ​ൽ​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി​യി​ൽ ബ​ഹ​ളം. എ​സ്ഡി​പി​ഐ ധാ​ര​ണ ഉ​ണ്ടെ​ന്ന് സി​പി​എം നേ​താ​ക്ക​ളി​ൽ ചി​ല​ർ വ്യ​ക്ത​മാ​ക്കി​യ​തോ​ടെ സി​പി​ഐ യോ​ഗം ബ​ഹി​ഷ്ക​രി​ച്ചു. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ലും സി​പി​ഐ അം​ഗം വി​ട്ടു​നി​ന്നു.സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി ഇ​ന്ന​ലെ രാ​വി​ലെ എ​ൽ​ഡി​എ​ഫ് നേ​തൃ​യോ​ഗ​വും പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി​യോ​ഗ​വും വി​ളി​ച്ചി​രു​ന്നു.

ഇ​തി​ലാ​ണ് എ​സ്ഡി​പി​ഐ​യ്ക്ക് ഒ​രു സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ സ്ഥാ​നം ന​ൽ​കി​യ​തു സി​പി​ഐ ചോ​ദ്യം ചെ​യ്ത​ത്. ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ അ​തു വേ​ണ്ടി​വ​ന്നു​വെ​ന്ന് ചെ​യ​ർ​മാ​ൻ ടി. ​സ​ക്കീ​ർ ഹു​സൈ​ൻ ത​ന്നെ വി​ശ​ദീ​ക​രി​ച്ച​താ​യി സി​പി​ഐ നേ​താ​ക്ക​ൾ പ​റ​ഞ്ഞു.
യു​ഡി​എ​ഫി​നെ ഭ​ര​ണ​ത്തി​ൽ നി​ന്നൊ​ഴി​വാ​ക്കാ​ൻ ചി​ല ധാ​ര​ണ​ക​ൾ വേ​ണ്ടി​വ​രു​മെ​ന്നാ​യി​രു​ന്നു ചെ​യ​ർ​മാ​ന്‍റെ നി​ല​പാ​ട്.
ത​ങ്ങ​ളെ അ​വ​ഗ​ണി​ച്ച് എ​സ്ഡി​പി​ഐ​യ്ക്ക് അ​ധ്യ​ക്ഷ സ്ഥാ​നം ന​ൽ​കി​യ​തി​നെ സി​പി​ഐ ശ​ക്ത​മാ​യി വി​മ​ർ​ശി​ച്ചു. യോ​ഗ​ത്തി​ൽ ത​ങ്ങ​ൾ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന​റി​യി​ച്ച് അ​വ​ർ ഇ​റ​ങ്ങി​പ്പോ​യി.
സി​പി​ഐ കൗ​ണ്‍​സി​ല​ർ സു​മേ​ഷ് ബാ​ബു, സി​പി​ഐ ജി​ല്ലാ ക​മ്മി​റ്റി​യം​ഗം അ​ബ്ദു​ൾ ഷു​ക്കൂ​ർ, മ​ണ്ഡ​ലം ക​മ്മി​റ്റി​യം​ഗം പി. ​ഹ​രി​ദാ​സ്് എ​ന്നി​വ​രാ​ണ് ഇ​റ​ങ്ങി​പ്പോ​യ​ത്.സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ആ​ർ. ഉ​ണ്ണി​ക്കൃ​ഷ്ണ​
പി​ള്ള, ഏ​രി​യാ സെ​ക്ര​ട്ട​റി എ​ൻ. സ​ജി​കു​മാ​ർ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.
എ​സ്ഡി​പി​ഐ​യു​മാ​യി ധാ​ര​ണ​യി​ല്ലാ​തെ മു​ന്നോ​ട്ട് പോ​കാ​ൻ​ക​ഴി​യി​ല്ലെ​ന്ന് നേ​തൃ​യോ​ഗ​ത്തി​ൽ പെ​ങ്ക​ടു​ത്ത സി​പി​എം നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി​യ​തോ​ടെ​യാ​ണ് ത​ങ്ങ​ൾ പു​റ​ത്തു​പോ​യ​തെ​ന്ന് സി​പി​ഐ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. എ​സ്ഡി​പി​ഐ​യു​ടെ സ​മ്മ​ർ​ദ​ത്തി​ന് വ​ഴ​ങ്ങി സ്ഥി​രം സ​മി​തി​യി​ലേ​ക്കു​ള്ള അം​ഗ​ങ്ങ​ളെ ര​ഹ​സ്യ​മാ​യി നി​ശ്ച​യി​ച്ച​താ​യി സി​പി​ഐ കു​റ്റ​പ്പെ​ടു​ത്തി. ജി​ല്ല​യു​ടെ മ​റ്റ് ഭാ​ഗ​ങ്ങ​ളി​ൽ ഉ​ട​ലെ​ടു​ത്ത സി​പി​എ​മ്മി​ന്‍റെ ര​ഹ​സ്യ ബ​ന്ധ​ങ്ങ​ളും സി​പി​ഐ അം​ഗ​ങ്ങ​ൾ വി​മ​ർ​ശി​ച്ചു.

ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യി​ലേ​ക്കാ​ണ് സി​പി​ഐ​യു​ടെ ഏ​ക അം​ഗം സു​മേ​ഷ് ബാ​ബു​വി​നെ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ സ്ഥാ​നം സി​പി​ഐ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ആ​ദ്യ ടേം ​കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​നു ന​ൽ​കു​മെ​ന്നാ​യി​രു​ന്നു എ​ൽ​ഡി​എ​ഫ് നി​ല​പാ​ട്.
ര​ണ്ട് കൗ​ണ്‍​സി​ല​ർ​മാ​രു​ള്ള കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​നു ത​ന്നെ​യാ​ണ് അ​ധ്യ​ക്ഷ സ്ഥാ​ന​ത്തി​ന് അ​ർ​ഹ​ത​യു​ള്ള​തെ​ന്ന് സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം പി.​കെ. ജേ​ക്ക​ബ് പ​റ​ഞ്ഞു. പി​ന്നീ​ടു ന​ട​ന്ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി യോ​ഗ​ത്തി​ലും സി​പി​ഐ കൗ​ണ്‍​സി​ല​ർ വി​ട്ടു​നി​ന്നെ​ങ്കി​ലും അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ലെ ജെ​റി അ​ല​ക്സ് എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.