ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷയായി യുഡിഎഫിലെ അംബിക വേണു എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. മേഴ്സി വർഗീസ്, അഖിൽ കുമാർ, ഷീന രാജേഷ്, എ. അഷറഫ് എന്നിവരാണ് അംഗങ്ങൾ.
കമ്മിറ്റിയിൽനാല് പേർ യുഡിഎഫ് അംഗങ്ങളാണ്.പൊതുമരാമത്ത് അധ്യക്ഷ സ്ഥാനം സ്വതന്ത്രയായ ഇന്ദിരാമണിക്കാണ്. ആനി സജി, സി.കെ. അർജുനൻ, ലാലി രാജു, അനില അനിൽ എന്നിവരാണ് സമിതി അംഗങ്ങൾ. യുഡിഎഫിലെ ആനി സജി അധ്യക്ഷ സ്ഥാനത്തേക്കു മത്സരിച്ചു.
ആനി സജിക്ക് രണ്ട് വോട്ടും ഇന്ദിരാമണിക്ക് മൂന്ന് വോട്ടും ലഭിച്ചു.ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷനായി കേരള കോണ്ഗ്രസ് എമ്മിലെ ജെറി അലക്സ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
എം.സി. ഷെരിഫ്, വി.ആർ. ജോണ്സണ്, മീനു മോഹൻ, സുമേഷ് ബാബു എന്നിവരാണ് അംഗങ്ങൾ. സിപിഐയിലെ സുമേഷ് ബാബു വിട്ടുനിന്നു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി സ്വതന്ത്രാംഗം കെ.ആർ. അജിത് കുമാർ തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫിലെ കെ. ജാസിൻകുട്ടിയാണ് അധ്യക്ഷ സ്ഥാനത്തേക്കു മത്സരിച്ചത്. അദ്ദേഹത്തിനു രണ്ട് വോട്ട് ലഭിച്ചു.
റോസ് ലിൻ സന്തോഷ്, ജാസിൻകുട്ടി, ആർ. സാബു, സുജ അജി എന്നിവരാണ് സമിതി അംഗങ്ങൾ. വൈസ് ചെയർപേഴ്സണ് ആമിന ഹൈദരാലി അധ്യക്ഷയായ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ യുഡിഎഫിൽ നിന്ന് എ. സുരേഷ് കുമാർ, റോഷൻ നായർ, സിന്ധു അനിൽ, എൽഡിഎഫിൽ നിന്ന് വിമലാ ശിവൻ, പി.കെ അനീഷ് എന്നിവരാണ് അംഗങ്ങൾ.