മു​ത്തൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളി​നു കൊ​ടി​യേ​റി
Friday, January 15, 2021 10:37 PM IST
തി​രു​വ​ല്ല: മു​ത്തൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ അ​ന്തോ​ണി​യോ​സി​ന്‍റെ തി​രു​നാ​ളി​നു കൊ​ടി​യേ​റി.വി​കാ​രി ഫാ.​സ്ക​റി​യ പ​റ​പ്പ​ള്ളി​ൽ കൊ​ടി​യേ​റ്റി​നു കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

തു​ട​ർ​ന്ന് മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​യ്ക്കും കു​ർ​ബാ​ന​യ്ക്കും ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ ചാ​ൻ​സ​ല​ർ ഫാ.​ഐ​സ​ക്ക് ആ​ല​ഞ്ചേ​രി​ൽ കാ​ർ​മി​ക​നാ​യി​രു​ന്നു. ഇ​ന്ന​ലെ പൂ​ർ​വി​ക​സ്മ​ര​ണാ​ദി​ന​മാ​യി ആ​ച​രി​ച്ചു.
ഫാ.​ആ​ന്‍റ​ണി കി​ഴ​ക്കേ​വീ​ട്ടി​ൽ ശു​ശ്രൂ​ഷ​ക​ൾ​ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.ഇ​ന്ന് കു​ടും​ബ​ദി​ന​മാ​യി ആ​ച​രി​ക്കും. വൈ​കു​ന്നേ​രം മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന, കു​ർ​ബാ​ന എ​ന്നി​വ ഉ​ണ്ടാ​കും.

ഫാ.​ഏ​ബ്ര​ഹാം പെ​രു​ന്പ​ള​ഞ്ഞു​ശേ​രി കാ​ർ​മി​ക​നാ​കും. തി​രു​നാ​ൾ​ദി​ന​മാ​യ നാ​ളെ വൈ​കു​ന്നേ​രം 5.15ന് ​ആ​രം​ഭി​ക്കു​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ. ​ആ​ന്‍റ​ണി ഇ​ള​ന്തോ​ട്ടം സി​എം​ഐ മു​ഖ്യ​കാ​ർ​മി​ക​നാ​കും. പ്ര​ദ​ക്ഷി​ണ​ത്തോ​ടെ തി​രു​നാ​ൾ സ​മാ​പി​ക്കും.