ജി​ല്ല​യി​ൽ ഒ​ന്പ​ത് കേ​ന്ദ്ര​ങ്ങ​ളി​ൽ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ഇ​ന്ന്
Friday, January 15, 2021 10:37 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഒ​ന്പ​ത് കേ​ന്ദ്ര​ങ്ങ​ളി​ൽ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ഇ​ന്ന് ആ​രം​ഭി​ക്കും. രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ക്കും. 10.30ന് ​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വെ​ബ്കാ​സ്റ്റിം​ഗി​നു ശേ​ഷം വാ​ക്സി​നേ​ഷ​ൻ തു​ട​ങ്ങും. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഗ​വ​ണ്‍​മെ​ന്‍റ്, സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കാ​ണ് വാ​ക്സി​ൻ ന​ൽ​കു​ന്ന​ത്.

ര​ണ്ടാം​ഘ​ട്ട​ത്തി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ൻ​നി​ര പ്ര​വ​ർ​ത്ത​ക​ർ​ക്കും, മൂ​ന്നാം​ഘ​ട്ട​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​മാ​ണ് വാ​ക്സി​ൻ ന​ൽ​കു​ക.ആ​ദ്യ ഡോ​സ് വാ​ക്സി​ൻ എ​ടു​ത്ത​വ​ർ​ക്ക് ര​ണ്ടാം ഡോ​സ് വാ​ക്സി​നും ഉ​റ​പ്പു​വ​രു​ത്തും. വാ​ക്സി​ൻ എ​ടു​ത്തു ക​ഴി​ഞ്ഞാ​ലും നി​ല​വി​ലു​ള്ള കോ​വി​ഡ് പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ എ​ല്ലാ​വ​രും പാ​ലി​ക്കേ​ണ്ട​താ​ണ്.

ഒ​രു ദി​വ​സം ഒ​രു സെ​ന്‍റ​റി​ൽ 100 പേ​ർ​ക്കാ​ണ് നി​ല​വി​ൽ വാ​ക്സി​ൻ ന​ൽ​കു​ക. ഇ​പ്പോ​ൾ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ൽ രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ​യാ​ണ് കു​ത്തി​വ​യ്പ്. വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​നാ​യി എ​പ്പോ​ൾ ഏ​ത് കേ​ന്ദ്ര​ത്തി​ൽ എ​ത്ത​ണ​മെ​ന്ന​ത് സം​ബ​ന്ധി​ച്ച് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് മൊ​ബൈ​ലി​ൽ സ​ന്ദേ​ശം ല​ഭി​ക്കും.

വാ​ക്സി​നേ​ഷ​നു ശേ​ഷം ഏ​തെ​ങ്കി​ലും വ്യ​ക്തി​ക്ക് പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ അ​തി​നു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്.വാ​ക്സി​നേ​ഷ​നാ​യി വ​രു​ന്ന​വ​ർ തി​രി​ച്ച​റി​യ​ൽ രേ​ഖ​യാ​യി ആ​ധാ​ർ കൊ​ണ്ടു​വ​ര​ണം. ഗ​ർ​ഭി​ണി​ക​ൾ, മു​ല​യൂ​ട്ടു​ന്ന അ​മ്മ​മാ​ർ, 18 വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​ർ എ​ന്നി​വ​ർ​ക്ക് വാ​ക്സി​ൻ ന​ൽ​കി​ല്ല. വാ​ക്സി​ൻ വി​ത​ര​ണ​ത്തി​നു​ള്ള എ​ല്ലാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യി ഡി​എം​ഒ ഡോ. ​എ.​എ​ൽ. ഷീ​ജ അ​റി​യി​ച്ചു. വാ​ക്സി​നേ​ഷ​നു മു​ന്നോ​ടി​യാ​യി ജി​ല്ല​യി​ലെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ വെ​ള്ളി​യാ​ഴ്ച അ​വ​ലോ​ക​നം ചെ​യ്തു.