ടി​പ്പ​ർ ലോ​റി​ക്ക​ടി​യി​ൽ​പ്പെ​ട്ട് ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു
Friday, January 15, 2021 10:36 PM IST
റാ​ന്നി: ടി​പ്പ​ർ ലോ​റി​ക്ക​ടി​യി​ൽ​പ്പെ​ട്ട് ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​ര​നാ​യ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ന് ദാ​രു​ണാ​ന്ത്യം. അ​രു​വി​ക്ക​ൽ ഉ​ന്ന​ക്കാ​വ് തേ​ക്കും​കാ​ലാ​യി​ൽ എം.​പി. ജോ​ർ​ജി​ന്‍റെ മ​ക​ൻ ജെ​സ്റ്റി​ൻ ജോ​ർ​ജാ​ണ് (42) മ​രി​ച്ച​ത്. റാ​ന്നി സി​റ്റ​ാഡ​ൽ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ന് സ​മീ​പം വ​ലി​യ​കാ​വ് റോ​ഡി​ൽ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 നാ​​യി​രു​ന്നു അ​പ​ക​ടം. ടി​പ്പ​ർ ലോ​റി​യു​ടെ പി​ൻ​വ​ശ​ത്തെ ച​ക്ര​ങ്ങ​ൾ ത​ല​യു​ടെ വ​ശ​ത്തൂ​ടെ ക​യ​റി​യാ​ണ് മ​ര​ണം. റാ​ന്നി എ​ച്ച്ഡി​എ​ഫ്സി ബാ​ങ്കി​ലെ ക​ള​ക്ഷ​ൻ ഏ​ജ​ൻ​റാ​യി​രു​ന്നു.

റാ​ന്നി​യി​ലേ​ക്ക് വ​രു​ന്ന​തി​നി​ട​യി​ൽ റോ​ഡ​രി​കി​ലെ കു​ഴി​യി​ൽ വീ​ഴാ​തെ ഇ​രു​ച​ക്ര വാ​ഹ​നം വെ​ട്ടി​ച്ച​പ്പോ​ൾ ടി​പ്പ​ർ ലോ​റി​ക്ക​ടി​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നെ​വെ​ന്നാ​ണ് നി​ഗ​മ​നം. റാ​ന്നി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: ജോ​സി. മ​ക്ക​ൾ: ഒ​ലി​വീ​യ, ഒ​മേ​ഗ.