മ​ട​ന്ത​മ​ണ്‍ റോ​ഡി​ൽ ടി​പ്പ​ർ നി​യ​ന്ത്ര​ണം വി​ട്ടു​മ​റി​ഞ്ഞു
Friday, January 15, 2021 10:36 PM IST
റാ​ന്നി: മ​ട​ന്ത​മ​ണ്ണി​നു സ​മീ​പം വീ​ണ്ടും ടി​പ്പ​ർ അ​പ​ക​ടം. ചെ​ന്പ​നോ​ലി - മ​ട​ന്ത​മ​ണ്‍ റോ​ഡി​ലെ ഇ​റ​ക്ക​ത്തി​ൽ ഇ​ന്ന​ലെ രാ​വി​ലെ 10.45 ഓ​ടെ​യാ​ണ് ചെ​ന്പ​ൻ​മു​ടി പാ​റ​മ​ട​യി​ൽ നി​ന്ന് ക​രി​ങ്ക​ല്ലു ലോ​ഡു​മാ​യെ​ത്തി​യ ടി​പ്പ​ർ ലോ​റി നി​യ​ന്ത്ര​ണം വി​ട്ടു സ​മീ​പ​ത്തെ റ​ബ​ർ തോ​ട്ട​ത്തി​ലേ​ക്ക് ത​ല കീ​ഴാ​യി മ​റി​ഞ്ഞ​ത്.

വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന ഡ്രൈ​വ​ർ കൊ​ല്ലം അ​ര​യ​ന്നൂ​ർ കാ​ര​ക്കോ​ടു് പ​ടി​ഞ്ഞാ​റേ മു​റി​യി​ൽ പ്രി​ൻ​സ് സ്റ്റാ​ലി​നെ(29) ത​ല​യ്ക്കു പ​രി​ക്കു​ക​ളോ​ടെ റാ​ന്നി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
പാ​റ​മ​ട​യി​ൽ നി​ന്ന് ലോ​ഡു​മാ​യി കൊ​ല്ലം ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു വാ​ഹ​നം. ശ​ബ്ദം കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് പ​രി​ക്കേ​റ്റ ഡ്രൈ​വ​റെ പു​റ​ത്തെ​ടു​ത്ത​ത്.

നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് വെ​ച്ചൂ​ച്ചി​റ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ക​യ​റ്റി​റ​ക്ക​ങ്ങ​ളും വ​ള​വു​ക​ളു​മു​ള്ള റോ​ഡി​ൽ അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​വു​ക​യാ​ണ്. അ​മി​ത​ഭാ​ര​വും അ​ശ്ര​ദ്ധ​യു​മാ​ണ് മ​ട​ന്ത​മ​ണ്‍ റോ​ഡി​ൽ അ​പ​ക​ട​ങ്ങ​ൾ​ക്ക് ഏ​റെ​യും കാ​ര​ണ​മാ​കു​ന്നെ​ത​ന്ന് പ​റ​യു​ന്നു.

റോ​ഡ് ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പു​ന​ർ നി​ർ​മാ​ണ ജോ​ലി​ക​ൾ ന​ട​ത്തി​യ​പ്പോ​ൾ ആ​വ​ശ്യ​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ വേ​ണ്ട​ത്ര വീ​തി കൂ​ട്ടാ​ത്ത​തും കു​ത്തു​ക​യ​റ്റ​ങ്ങ​ളും വ​ള​വു​ക​ളും കു​റ​ക്കാ​ത്ത​തു​മാ​ണ് അ​പ​ക​ട​ങ്ങ​ൾ തു​ട​രാ​ൻ കാ​ര​ണ​മെ​ന്ന് സ്ഥ​ല​വാ​സി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.