ടോ​റ​സു​ക​ളു​ടെ മ​ര​ണ​പ്പാ​ച്ചി​ൽ : റാ​ന്നി​യി​ൽ വീ​ണ്ടും അ​പ​ക​ടം
Friday, January 15, 2021 10:36 PM IST
റാ​ന്നി: ടി​പ്പ​റു​ക​ളും ടോ​റ​സു​ക​ളും ന​ട​ത്തു​ന്ന മ​ര​ണ​പ്പാ​ച്ചി​ലി​നി​ടെ റാ​ന്നി​യി​ൽ വീ​ണ്ടും ഒ​രു ജീ​വ​ൻ​കൂ​ടി പൊ​ലി​ഞ്ഞു. അ​ങ്ങാ​ടി ഉ​ന്ന​ക്കാ​വ് തേ​ക്കും​കാ​ലാ​യി​ൽ ജ​സ്റ്റി​ൻ ജോ​ർ​ജാ​ണ് (42) ഇ​ന്ന​ലെ സി​റ്റ​ഡ​ൽ സ്കൂ​ളി​നു സ​മീ​പ​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന ജ​സ്റ്റി​ൻ ടോ​റ​സി​ന​ടി​യി​ൽ​പെ​ട്ട് ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ടു​ക​യാ​യി​രു​ന്നു. ത​ല​യി​ലൂ​ടെ ടോ​റ​സ് ക​യ​റി​യി​റ​ങ്ങി ത​ല​യോ​ട്ടി ത​ക​ർ​ന്നു.

റാ​ന്നി ടൗ​ണി​ലൂ​ടെ​യും സ​മീ​പ റോ​ഡു​ക​ളി​ൽ​ക്കൂ​ടി​യു​ള്ള ടോ​റ​സ്, ടി​പ്പ​ർ അ​ട​ക്കം മു​ള്ള ഭാ​ര​വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗ​ത​ത്തി​ലു​ള്ള ഓ​ട്ടം കാ​ര​ണം, കാ​ൽ​ന​ട​ക്കാ​രും ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​രും ഏ​റെ ഭീ​തി​യി​ലാ​ണ്. ഭാ​ര​വാ​ഹ​ന​ങ്ങ​ളു​ടെ മ​ര​ണ​പാ​ച്ചി​ൽ ഇ​രു​ച​ക്ര​വാ​ഹ​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് റാ​ന്നി​യി​ൽ തു​ട​ർ ക​ഥ​യാ​കു​ന്പോ​ഴും അ​ധി​കൃ​ത​ർ മൗ​ന​ത്തി​ലാ​ണ്. ഗ്രാ​മീ​ണ റോ​ഡു​ക​ൾ അ​ട​ക്കം ഉ​ന്ന​ത​നി​ല​വാ​ര​ത്തി​ൽ ടാ​റിം​ഗ് ന​ട​ത്തി​യ​പ്പോ​ഴേ​ക്കും ഭാ​ര​വാ​ഹ​ന​ങ്ങ​ളു​ടെ വേ​ഗ​വും വ​ർ​ധി​ച്ചു.

എ​ന്നാ​ൽ റോ​ഡു​ക​ൾ​ക്ക് വീ​തി കൂ​ട്ടി​യി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ റോ​ഡി​ലൂ​ടെ​യു​ള്ള മ​റ്റു വാ​ഹ​ന​ങ്ങ​ൾ ഏ​റെ ഭീ​ഷ​ണി​യി​ലു​മാ​യി.താ​ലൂ​ക്കി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​വി​ധ ക്ര​ഷ​ർ യൂ​ണി​റ്റി​ലേ​ക്കും അ​വി​ടെ​നി​ന്ന് പാ​റ ഖ​ന​ന ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി മ​ട​ങ്ങ​ന്നു വാ​ഹ​ന​ങ്ങ​ളു​മാ​ണ് പു​ല​ർ​ച്ചെ മു​ത​ൽ പാ​യു​ന്ന​ത്. റാ​ന്നി​യു​ടെ പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ കൂ​ടാ​തെ ജി​ല്ല​ക്ക് പു​റ​ത്തു നി​ന്ന് എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളും എ​ണ്ണ​വും കു​റ​വ​ല്ല. ഭാ​ര​വാ​ഹ​ന​ങ്ങ​ൾ അ​ധി​കൃ​ത​ർ പി​ടി​കൂ​ടി​യാ​ൽ​ത​ന്നെ പി​ഴ അ​ട​ച്ച് യാ​ത്ര തു​ട​രാ​നാ​കും. പി​ഴ അ​ട​യ്ക്കാ​നാ​യി പി​ടി​ച്ചി​ടു​ന്ന സ​മ​യ​ന​ഷ്ടം പ​രി​ഹ​രി​ക്കാ​നാ​യി പി​ന്നീ​ട് വേ​ഗം വ​ർ​ധി​ച്ചാ​ണ് പാ​യു​ന്ന​ത്.