വ്യവസായികൾക്കും തൊഴിലാളികൾക്കും ഇൻഷ്വറൻസ് പദ്ധതി
Friday, January 15, 2021 10:36 PM IST
പത്തനംതിട്ട:കേരളാ ചെറുകിട വ്യവസായ അസോസിയേഷൻ ജില്ലയിലെ എല്ലാ വ്യവസായികൾക്കും തൊഴിലാളികൾക്കും ഇൻഷ്വറൻസ് പോളിസി ഉറപ്പാക്കും. ഇൻഷ്വറൻസ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടർ പി.ബി.നൂഹ് നിർവഹിച്ചു. ഇൻഷ്വറൻസ് പദ്ധതിയുടെ 250 പേർക്കുള്ള ആദ്യ പ്രീമിയം തുക അസോസിയേഷൻ ഭാരവാഹികളിൽ നിന്ന് ജില്ലാ കളക്ടർ ഏറ്റുവാങ്ങി. ജില്ലയിൽ 3500 വ്യവസായികൾ ഉൾപ്പെടെ ഒരു ലക്ഷത്തോളം പേർക്കാണ് ഇൻഷുറൻസ് ലഭ്യമാകാൻ പോകുന്നത്.

ലീഡ് ബാങ്ക് മാനേജർ വി. വിജയകുമാരൻ, കെഎസ്എസ്ഐഎ ജില്ലാ പ്രസിഡന്‍റ് മോർളി ജോസഫ്, സെക്രട്ടറി സി.ജി. ആന്‍റണി, മല്ലപ്പള്ളി താലൂക്ക് പ്രസിഡന്‍റ് ബിജോയ് ജോണ്‍, അടൂർ താലൂക്ക് പ്രസിഡന്‍റ് പ്രകാശ് ശർമ, കോഴഞ്ചേരി താലൂക്ക് പ്രസിഡന്‍റ് ഷാജി മാത്യു, തിരുവല്ല താലൂക്ക് സെക്രട്ടറി ടി.എ.എൻ. ഭട്ടതിരി, ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ ലിസിയാമ്മ, മാനേജർ സി.ജി. മിനിമോൾ എന്നിവർ പങ്കെടുത്തു.