ഭീ​മ​യു​ടെ ഗി​ഫ്റ്റ് എ ​സ്മൈ​ൽ പ​ദ്ധ​തി​യി​ൽ കു​ട്ടി​ക​ൾ​ക്ക് ടെ​ലി​വി​ഷ​നു​ക​ൾ കൈ​മാ​റി
Friday, January 15, 2021 10:36 PM IST
പ​ത്ത​നം​തി​ട്ട: ഭീ​മ ജ്വ​ല്ല​റി ഗ്രൂ​പ്പി​ന്‍റെ സ്ഥാ​പ​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സാ​ന്പ​ത്തി​ക​മാ​യി വി​ഷ​മ​ത​ക​ൾ അ​നു​ഭ​വി​ക്കു​ന്ന 108 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കു​ന്ന ഗി​ഫ്റ്റ് എ ​സ്മൈ​ൽ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ത്ത​നം​തി​ട്ട​യി​ൽ എ​ട്ട് ടെ​ലി​വി​ഷ​നു​ക​ൾ കൈ​മാ​റി. ഭീ​മ പ​ത്ത​നം​തി​ട്ട ബ്രാ​ഞ്ച് പ​രി​ധി​യി​ലെ ന​ഗ​ര​സ​ഭ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ൾ, സാ​മൂ​ഹി​ക സം​ഘ​ട​നാ നേ​താ​ക്ക​ൾ, അ​ധ്യാ​പ​ക​ർ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ടെ​ലി​വി​ഷ​ൻ വി​ത​ര​ണം ന​ട​ത്തി​യ​ത്. അ​ടൂ​ർ ശാ​ഖ​യു​ടെ പ​രി​ധി​യി​ലും എ​ട്ട് ടെ​ലി​വി​ഷ​നു​ക​ൾ സ​മ്മാ​നി​ച്ചു. പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം തി​രു​വ​ന​ന്ത​പു​രം ഭീ​മ​യു​ടെ ഷോ​റൂ​മി​ൽ ചെ​യ​ർ​മാ​ൻ ഡോ. ​ബി. ഗോ​വി​ന്ദ​ൻ, മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ എം.​എ​സ്. സു​ഹാ​സ്്, ഡ​യ​റ​ക്ട​ർ​മാ​രാ​യ ജ​യ ഗോ​വി​ന്ദ​ൻ, ഗാ​യ​ത്രി സു​ഹാ​സ് എ​ന്നി​വ​രു​ടെ സാ​നി​ധ്യ​ത്തി​ൽ ന​ട​ന്നു. മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ, എം​എ​ൽ​എ​മാ​രാ​യ വി.​എ​സ്. ശി​വ​കു​മാ​ർ, ഒ. ​രാ​ജ​ഗോ​പാ​ൽ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തി​രു​ന്നു. പ​ത്ത​നം​തി​ട്ട​യി​ലെ വി​ത​ര​ണ പ​രി​പാ​ടി​ക​ളെ സം​ബ​ന്ധി​ച്ച് ഷോ​റൂം മാ​നേ​ജ​ർ പി.​വി. സ​നോ​ജ്, അ​ടൂ​ർ ഷോ​റൂം മാ​നേ​ജ​ർ ഗ​ണേ​ഷ്, മാ​ർ​ക്ക​റ്റിം​ഗ് ഇ​ൻ​ചാ​ർ​ജ് കാ​ശി​നാ​ഥ് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ വി​ശ​ദീ​ക​ര​ണം ന​ട​ത്തി.