ന​വ​ജീ​വ​ൻ സ്വ​യം​തൊ​ഴി​ൽ സ​ഹാ​യ പ​ദ്ധ​തി
Friday, January 15, 2021 10:36 PM IST
റാ​ന്നി: എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചു​ക​ളി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടും തൊ​ഴി​ൽ ല​ഭി​ക്കാ​ത്ത 50 മു​ത​ൽ 65 വ​യ​സു​വ​രെ പ്രാ​യ​പ​രി​ധി​യി​ലു​ള്ള മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്ക് നാ​ഷ​ണ​ൽ എം​പ്ലോ​യ്മെ​ന്‍റ് സ​ർ​വീ​സ് വ​കു​പ്പ് മു​ഖേ​ന സം​സ്ഥാ​ന​ത്തെ വി​വി​ധ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​വ​ജീ​വ​ൻ എ​ന്ന പേ​രി​ൽ പു​തി​യ സ്വ​യം​തൊ​ഴി​ൽ സ​ഹാ​യ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്നു.എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചു​ക​ളി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള വ്യ​ക്തി​ഗ​ത വാ​ർ​ഷി​ക വ​രു​മാ​നം ഒ​രു​ല​ക്ഷം രൂ​പ​യി​ൽ ക​വി​യാ​ത്ത മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്ക് ഈ ​പ​ദ്ധ​തി​യി​ലേ​ക്ക് അ​പേ​ക്ഷ ന​ൽ​കാം. അ​പേ​ക്ഷ​ക​ർ സ​മ​ർ​പ്പി​ക്കു​ന്ന പ്രോ​ജ​ക്ടു​ക​ൾ​ക്ക് 50,000 രൂ​പ വ​രെ ബാ​ങ്ക് വാ​യ്പ അ​നു​വ​ദി​ക്കും. ബാ​ങ്ക് വാ​യ്പ​യു​ടെ 25 ശ​ത​മാ​നം എ​പ്ലോ​യ്മെ​ന്‍റ് വ​കു​പ്പ് മു​ഖേ​ന സ​ബ്സി​ഡ