ഓ​മ​ന​ക്കു​ട്ട​ന്‍റെ ദൂ​രൂ​ഹ മ​ര​ണം അ​ന്വേ​ഷി​ക്ക​ണം: റോ​ബി​ൻ പീ​റ്റ​ർ
Thursday, January 14, 2021 9:59 PM IST
കോ​ന്നി: സി​പി​എം മു​ൻ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഓ​മ​ന​ക്കു​ട്ട​ന്‍ ജീ​വ​നൊ​ടു​ക്കാ​ൻ കാ​ര​ണ​ക്കാ​രാ​യ കോ​ന്നി​യി​ലെ സി​പി​എം നേ​താ​ക്ക​ളെ നി​യ​മ​ത്തി​ന്‍റെ മു​മ്പി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്നു ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​ബി​ൻ പീ​റ്റ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
ഓ​മ​ന​ക്കു​ട്ട​ന്‍റെ ഭാ​ര്യ​യു​ടെ മൊ​ഴി​യി​ലൂ​ടെ സി​പി​എ​മ്മി​ലെ ചി​ല മാ​ഫി​യ സം​ഘ​ങ്ങ​ൾ ന​ട​ത്തു​ന്ന ക്രൂ​ര​കൃ​ത്യ​ങ്ങ​ളാ​ണ് പു​റ​ത്തു വ​രു​ന്ന​ത്.
ഓ​മ​ന​ക്കു​ട്ട​ന്‍റെ കു​ടും​ബ​ത്തി​ന് പോ​ലീ​സ് സം​ര​ക്ഷ​ണം ന​ൽ​ക്ക​ണ​മെ​ന്നും ഈ ​വി​ഷ​യ​ത്തി​ൽ കോ​ന്നി എം​എ​ൽ​എ മൗ​നം വെ​ടി​യ​ണ​മെ​ന്നും റോ​ബി​ൻ പീ​റ്റ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ദേ​ശീ​യ യു​വ​ജ​ന​ദി​നം

തി​രു​വ​ല്ല: സ്വാ​മി വി​വേ​കാ​ന​ന്ദ​നെ അ​നു​സ്മ​രി​ച്ച് ദേ​ശീ​യ യു​വ​ജ​ന​ദി​നം ആ​ച​രി​ച്ചു. കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് തി​രു​വ​ല്ല സോ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​നം ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​കാ​ശ് പി. ​തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
വൈ​സ് പ്ര​സി​ഡ​ന്‍റ് റെ​യ്ന ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സോ​ൺ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് ടി. ​മ​ങ്ങാ​ട്, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ ലി​നോ​ജ് ചാ​ക്കോ, ജോ​ജി പി. ​തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.