ഡോ. ​തി​യോ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്തയ്ക്ക് സ്വീ​ക​ര​ണം നാ​ളെ
Thursday, January 14, 2021 9:56 PM IST
തി​രു​വ​ല്ല: മാ​ർ​ത്തോ​മ്മാ സ​ഭാ​ധ്യ​ക്ഷ​ൻ ഡോ. ​തി​യോ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്താ​യ്ക്ക് നാ​ളെ നി​ര​ണം- മാ​രാ​മ​ൺ ഭ​ദ്രാ​സ​ന​ത​ല സ്വീ​ക​ര​ണം ന​ൽ​കും.
ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് തി​രു​വ​ല്ല ഡോ. ​അ​ല​ക്സാ​ണ്ട​ർ മാ​ർ​ത്തോ​മാ സ്മാ​ര​ക സ​ഭാ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ലാ​ണ് സ്വി​ക​ര​ണം. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ൻ മ​ന്ത്രി മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ൻ എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഡോ. ​തി​യോ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്താ സ​ന്ദേ​ശം ന​ൽ​കും. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ച് ന​ട​ത്തു​ന്ന പ​രി​പാ​ടി യു ​ട്യൂ​ബി​ലും, ഫേ​സ് ബു​ക്കി​ലും ലൈ​വ് സം​പ്രേ​ക്ഷ​ണം ന​ട​ത്തും.