കോവിഡ് കാലത്തെ തെരഞ്ഞെടുപ്പ്: ജില്ലയിൽ സ്‌​പെ​ഷ​ല്‍ ത​പാ​ല്‍ വോ​ട്ട് ചെയ്തു തുടങ്ങി
Wednesday, December 2, 2020 10:26 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് രോ​ഗി​ക​ള്‍​ക്കും ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്കു​മാ​യി സ്‌​പെ​ഷ​ല്‍ ത​പാ​ല്‍ വോ​ട്ട് സം​വി​ധാ​നം ജി​ല്ല​യി​ല്‍ ആ​രം​ഭി​ച്ചു. സ്‌​പെ​ഷ​ല്‍ ബാ​ല​റ്റ് ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം രോ​ഗി​ക​ളു​ടെ​യും ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ​യും അ​ടു​ത്ത് നേ​രി​ട്ടെ​ത്തി​യാ​ണ് സ്‌​പെ​ഷ​ല്‍ ത​പാ​ല്‍ കൈ​മാ​റു​ന്ന​ത്. ആ​രോ​ഗ്യ വ​കു​പ്പി​ല്‍ നി​ന്നും ല​ഭി​ക്കു​ന്ന പ​ട്ടി​ക പ്ര​കാ​ര​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ​വ​രു​ടെ​യും ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ​യും വീ​ടു​ക​ളി​ല്‍ എ​ത്തു​ന്ന​ത്. പി​പി​ഇ കി​റ്റ് ധ​രി​ച്ചാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തു​ന്ന​ത്.

ജി​ല്ല​യി​ൽ ഇ​തു​വ​രെ 4711 സ്പെ​ഷ​ൽ വോ​ട്ട​ർ​മാ​രു​ടെ പ​ട്ടി​ക​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് കൈ​മാ​റി​യി​ട്ടു​ള്ള​ത്. ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ളി​ലെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​വും ക്വാ​റ​ന്‍റൈ​നീ​ലാ​കു​ന്ന​വ​രു​ടെ എ​ണ്ണ​വും കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ച് പ​ട്ടി​ക വി​പു​ല​പ്പെ​ടും. ‌

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ല​ഭി​ച്ച പ​ട്ടി​ക പ്ര​കാ​ര​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ​വ​രു​ടെ​യും ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ​യും വീ​ടു​ക​ളി​ല്‍ ത​പാ​ല്‍ ബാ​ല​റ്റു​ക​ളു​മാ​യി എ​ത്തു​ന്ന​ത്. പി​പി​ഇ കി​റ്റ് ധ​രി​ച്ചാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ത്തു​ക.

സ്പെ​ഷ​ല്‍ പോ​ളിം​ഗ് ഓ​ഫി​സ​ര്‍, പോ​ളിം​ഗ് അ​സി​സ്റ്റ​ന്‍റ്, പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍, റൂ​ട്ട് ഓ​ഫീ​സ​ര്‍ എ​ന്നി​വ​രാ​ണ് പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​മാ​യി വീ​ടു​ക​ളി​ലേ​ക്ക് എ​ത്തു​ന്ന​ത്. ‌കോ​വി​ഡ് ബാ​ധി​ത​ര്‍​ക്കും ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്കും സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പു​വ​രു​ത്തി​യും അ​വ​രു​ടെ ഐ​ഡ​ന്‍റി​റ്റി വെ​ളി​പ്പെ​ടു​ത്താ​തെ​യും വോ​ട്ട് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​മാ​ണ് സ്‌​പെ​ഷ​ല്‍ വോ​ട്ടി​ലൂ​ടെ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പൂ​ര്‍​ണ​മാ​യും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ചാ​കും സ്‌​പെ​ഷ​ല്‍ വോ​ട്ടിം​ഗ് ന​ട​ത്തു​ക.‌