സ്പെ​ഷ​ല്‍ പോ​ളിം​ഗ് ടീ​മി​നു​ള്ള പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​യി ‌
Wednesday, December 2, 2020 10:26 PM IST
‌പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ​വ​ര്‍, ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന​വ​ര്‍ എ​ന്നി​വ​രെ ത​പാ​ല്‍ വോ​ട്ട് ചെ​യ്യി​ക്കു​ന്ന​താ​യി സ്പെ​ഷ​ല്‍ പോ​ളിം​ഗ് ടീ​മി​നു​ള്ള പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കി. പി​പി​ഇ കി​റ്റ് സു​ര​ക്ഷി​ത​മാ​യി ധ​രി​ക്കാ​നും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ച് എ​ങ്ങ​നെ സ്‌​പെ​ഷ​ല്‍ വോ​ട്ടിം​ഗ് ന​ട​ത്താം എ​ന്ന​തി​നു​മാ​ണ് പ​രി​ശീ​ല​നം ന​ല്‍​കി​യ​ത്. . എ​ട്ട് ബ്ലോ​ക്ക് ഓ​ഫീ​സു​ക​ളി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കി​യ​ത്.‌
വി​വി​ധ പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പാ​ലി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​യി 69 സ്പെ​ഷ​ല്‍ ടീ​മാ​ണ് ജി​ല്ല​യി​ല്‍ പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. ‌