രാ​ഷ്ട്രീ​യ അ​ങ്ക​ത്തി​നു ക​ള​മൊ​രു​ക്കി ഏ​നാ​ത്ത് ‌
Wednesday, December 2, 2020 10:26 PM IST
ഏ​നാ​ത്ത്: പ​ത്ത​നം​തി​ട്ട ജി​ല്ല​യു​ടെ അ​തി​ർ​ത്തി മ​ണ്ഡ​ല​മാ​ണ് ഏ​നാ​ത്ത്. കൊ​ല്ലം ജി​ല്ല​യു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന പ്ര​ദേ​ശ​ത്തി​നു രാ​ഷ്ട്രീ​യ ചാ​യ് വ് ​ഏ​തെ​ങ്കി​ലും പ​ക്ഷേ​ത്തോ​ടു സ്ഥി​ര​മാ​യി ഉ​ണ്ട​കാ​റി​ല്ല. പ​ക്ഷേ ഏ​റെ​ക്കാ​ല​വും മ​ണ്ഡ​ലം ഇ​ട​തു​പ​ക്ഷ​ത്തോ​ടു നേ​രി​യ ചാ​യ് വ് ​പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.പ​ക്ഷേ ഇ​ത്ത​വ​ണ നാ​ട്ടു​കാ​രു​ടെ പോ​രി​ൽ ഏ​നാ​ത്ത് കൂ​ടെ​പ്പോ​രു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് ഇ​രു​മു​ന്ന​ണി​ക​ളും.

എ​ൻ​ഡി​എ​യും ശ​ക്ത​മാ​യ പോ​രാ​ട്ട​ത്തി​നൊ​രു​ങ്ങി​ക്ക​ഴി​ഞ്ഞു.‌രാ​ഷ്ട്രീ​യ​രം​ഗ​ത്തെ ത​ഴ​ക്ക​വും പ​ഴ​ക്ക​വും നി​റ​ഞ്ഞ​വ​രെ​യാ​ണ് യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും അ​വ​ത​ര​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​രു​വ​രും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​ത്തി​ൽ പ്രാ​ഗ​ത്ഭ്യം തെ​ളി​യി​ച്ച​വ​രു​മാ​ണ്. ‌

കോ​ണ്‍​ഗ്ര​സ് നേ​താ​വും ക​ട​ന്പ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ്പ്ര​സി​ഡ​ന്‍റു​മാ​യ സി. ​കൃ​ഷ്ണ​കു​മാ​റാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം പി.​ബി. ഹ​ർ​ഷ​കു​മാ​ർ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​മാ​ണ്. മ​ണ്ണ​ടി രാ​ജു​വാ​ണ് എ​ൻ​ഡി​എ​യ്ക്കു​വേ​ണ്ടി മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. ‌
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മ​ണ്ഡ​ല​ങ്ങ​ളു​ടെ പു​നഃ​സം​ഘ​ട​ന​യി​ൽ 2005ൽ ​കൊ​ടു​മ​ണ്‍, പ​ള്ളി​ക്ക​ൽ മ​ണ്ഡ​ല​ങ്ങ​ൾ വി​ഭ​ജി​ച്ചാ​ണ് ഏ​നാ​ത്ത് പു​തി​യ ഒ​രു മ​ണ്ഡ​ലം വ​ന്ന​ത്. ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സി​ലെ സു​ധാ കു​റു​പ്പി​നെ സി​പി​എ​മ്മി​ലെ അ​പ്പി​ന​ഴി​ക​ത്ത് ശാ​ന്ത​കു​മാ​രി പ​രാ​ജ​യ​പ്പെ​ടു​ത്തി. അ​ത്ത​വ​ണ എ​ൽ​ഡി​എ​ഫ് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ അ​ധി​കാ​ര​ത്തി​ലു​മെ​ത്തി​യ​തോ​ടെ ശാ​ന്ത​കു​മാ​രി പ്ര​സി​ഡ​ന്‍റു​മാ​യി. ‌

2010ൽ ​മ​ണ്ഡ​ലം പു​നഃ​ക്ര​മീ​ക​രി​ച്ചു. ഏ​നാ​ദി​മം​ഗ​ല​ത്തെ മൂ​ന്ന് വാ​ർ​ഡു​ക​ളും ഏ​ഴം​കു​ള​ത്തെ മൂ​ന്ന് വാ​ർ​ഡു​ക​ളും ഒ​ഴി​വാ​ക്കി​യും ഏ​റ​ത്തെ ഒ​രു ബ്ലോ​ക്ക് ഡി​വി​ഷ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തും പു​നഃ​സം​ഘ​ട​ന ന​ട​ത്തി. അ​ത്ത​വ​ണ കോ​ണ്‍​ഗ്ര​സി​ലെ പ​ഴ​കു​ളം മ​ധു മ​ണ്ഡ​ല​ത്തി​ൽ വി​ജ​യി​ച്ചു. സി​പി​എ​മ്മി​ലെ എ​സ്. മ​നോ​ജി​നെ​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

2015ൽ ​ഏ​റ​ത്ത് പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടു വാ​ർ​ഡു​ക​ൾ കൂ​ടി ഏ​നാ​ത്ത് മ​ണ്ഡ​ല​ത്തി​ലാ​യി. സി​പി​എ​മ്മി​ലെ ബി. ​സ​തി​കു​മാ​രി​യാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. മ​ണ്ഡ​ല​ത്തി​ന്‍റെ അ​തി​ർ​ത്തി​യി​ൽ ഇ​ത്ത​വ​ണ മാ​റ്റ​മു​ണ്ടാ​യി​ട്ടി​ല്ല. അ​ഞ്ചു​വ​ർ​ഷം ന​ട​ന്ന വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യാ​ണ് എ​ൽ​ഡി​എ​ഫ് രം​ഗ​ത്തു​ള്ള​ത്. സം​ഘ​ട​നാ രം​ഗ​ത്തെ ശ​ക്ത​നാ​യ ഹ​ർ​ഷ​കു​മാ​റി​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​തി​ലൂ​ടെ വി​ജ​യം ഉ​റ​പ്പാ​കു​മെ​ന്നാ​ണ് ക്യാ​ന്പ് വി​ല​യി​രു​ത്തി​യി​ട്ടു​ള്ള​ത്. ‌

സം​സ്ഥാ​ന രാ​ഷ്ട്രീ​യ​വും വി​ക​സ​ന കാ​ഴ്ച​പ്പാ​ടു​ക​ളും എ​ൽ​ഡി​എ​ഫി​ലെ ചേ​രി​പ്പോ​രു​മാ​ണ് യു​ഡി​എ​ഫ് വി​ഷ​യം. സ്ഥാ​നാ​ർ​ഥി​ക്കു​ള്ള മ​ണ്ഡ​ല​പ​രി​ച​യ​വും പ്ര​തീ​ക്ഷ ന​ൽ​കു​ന്നു. ഏ​റെ​ക്കാ​ല​മാ​യി ഏ​നാ​ത്ത് പ്ര​ദേ​ശ​ത്തെ സ​ജീ​വ രാ​ഷ്ട്രീ​യ​ക്കാ​ര​നാ​ണ് കൃ​ഷ്ണ​കു​മാ​ർ. ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​വ​ർ​ത്ത​ന​രം​ഗ​ത്തു​ണ്ടാ​യാ​ൽ അ​ട്ടി​മ​റി ഉ​റ​പ്പാ​ണെ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ൾ പ​റ​യു​ന്നു. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വോ​ട്ടു​വ​ർ​ധ​ന​യി​ലാ​ണ് ബി​ജെ​പി​പ​യു​ടെ പ്ര​തീ​ക്ഷ. പ​ല പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ളി​ലും വോ​ട്ടു​ക​ണ​ക്കി​ൽ ത​ങ്ങ​ൾ മു​ന്നി​ലാ​ണെ​ന്ന് ബി​ജെ​പി അ​വ​കാ​ശ​പ്പെ​ടു​ന്നു. ‌

സി.​കൃ​ഷ്ണ​കു​മാ​ർ (യു​ഡി​എ​ഫ്) ‌‌

കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി. മൂ​ന്നു ത​വ​ണ ക​ട​ന്പ​നാ​ട് ഗ്രാ​മ​പാ​ഞ്ചാ​യ​ത്തം​ഗ​മാ​യി​രു​ന്നു. ഒ​രു ത​വ​ണ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റാ​യി. ഡി​സി​സി എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം. വി​ദ്യാ​ർ​ഥി, യു​വ​ജ​ന​സം​ഘ​ട​ന​ക​ളി​ലൂ​ടെ പൊ​തു​രം​ഗ​ത്തെ​ത്തി. ‌

കെ.​ക​രു​ണാ​ക​ര​ൻ പാ​ലി​യേ​റ്റീ​വ് സൊ​സൈ​റ്റി കോ​ർ​ഡി​നേ​റ്റ​ർ. മ​ണ്ണ​ടി വേ​ലു​ത്ത​ന്പി​ദ​ള​വ സ്മാ​ര​ക സ​മി​തി​യു​ടെ ആ​ദ്യ​കാ​ല പ്ര​സി​ഡ​ന്‍റ്.മ​ണ്ണ​ടി സ​ർ​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്ക് മു​ൻ ഭ​ര​ണ​സ​മി​തി​യം​ഗം. ഏ​നാ​ത്ത് ഓ​ട്ടോ ടാ​ക്സി യൂ​ണി​യ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു. മ​ണ്ണ​ടി വാ​ര്യ​ത്ത് കു​ടും​ബാം​ഗം. അ​വി​വാ​ഹി​ത​നാ​ണ്. ‌

പി.​ബി. ഹ​ർ​ഷ​കു​മാ​ർ (എ​ൽ​ഡി​എ​ഫ്) ‌‌

സി​പി​എം സ്ഥാ​നാ​ർ​ഥി. ര​ണ്ട് ത​വ​ണ പ​ള്ളി​ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്. വി​ദ്യാ​ർ​ഥി രാ​ഷ്ട്രീ​യ​ത്തി​ലൂ​ടെ പൊ​തു​രം​ഗ​ത്തെ​ത്തി. നി​ല​വി​ൽ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം. അ​ടൂ​ർ അ​ർ​ബ​ൻ ബാ​ങ്ക് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ്.‌

സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ. മ​ദ​ർ തെ​രേ​സ പാ​ലി​യേ​റ്റി​വ് കെ​യ​ർ സൊ​സൈ​റ്റി ര​ക്ഷാ​ധി​കാ​രി. പ​ഴ​കു​ളം പ​ടി​ഞ്ഞാ​റ് സ​ഹ​ക​ര​ണ ബാ​ങ്ക് സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. പ​ള്ളി​ക്ക​ൽ പെ​രു​മ​ന കു​ടും​ബാം​ഗ​മാ​ണ്. പ​ഴ​കു​ളം പ​ടി​ഞ്ഞാ​റ് സ​ഹ​ക​ര​ണ ബാ​ങ്ക് സെ​ക്ര​ട്ട​റി ബീ​ന​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: ഹ​രി​പ്രി​യ, ക്യ​ഷ്ണ​പ്രി​യ. ‌

മ​ണ്ണ​ടി രാ​ജു (എ​ൻ​ഡി​എ) ‌

‌ബി​ജെ​പി സ്ഥാ​നാ​ർ​ഥി. അ​ഭി​ഭാ​ഷ​ക​ൻ. ബി​ജെ​പി ജി​ല്ലാ ക​മ്മി​റ്റി​യം​ഗം. ഭാ​ര​തീ​യ അ​ഭി​ഭാ​ഷ​ക പ​രി​ഷ​ത്ത് ഭാ​ര​വാ​ഹി.അ​ടൂ​ർ ബാ​ർ അ​സോ​സി​യേ​ഷ​ൻ മു​ൻ സെ​ക്ര​ട്ട​റി, സു​പ്രീം കോ​ട​തി അ​ക്രെ​ഡി​റ്റ​ഡ് മീ​ഡി​യേ​റ്റ​ർ എ​ന്നി​ങ്ങ​നെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്ത​ന മി​ക​വ്. ഗ​വ​ണ്മെ​ന്‍റ് ലോ ​കോ​ള​ജി​ൽ നി​ന്ന് നി​യ​മ ബി​രു​ദം. ‌

ഭാ​ര​തീ​യ വ്യാ​പാ​രി സം​ഘ​ത്തി​ന്‍റെ ലീ​ഗ​ൽ സെ​ൽ ക​ണ്‍​വീ​ന​ർ. മ​ണ്ണ​ടി മു​ഖ​മു​റി, പ്ലാ​ച്ചേ​രി​ൽ വീ​ട്ടി​ൽ കു​ടും​ബാം​ഗം.ഭാ​ര്യ: ബീ​ന (കൃ​ഷി വ​കു​പ്പ്). മ​ക്ക​ൾ: ജ​യ​സൂ​ര്യ, ഐ​ശ്വ​ര്യ. ‌