‌ഏ​ഴം​കു​ളം ടൗ​ൺ വാ​ർ​ഡി​ൽ മെം​ബ​ർ​മാ​രു​ടെ പോ​രാ​ട്ടം
Wednesday, December 2, 2020 10:24 PM IST
അ​ടൂ​ർ: നി​ല​വി​ലെ മൂ​ന്നം​ഗ​ങ്ങ​ളു​ടെ പോ​രാ​ട്ടം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​കു​ക​യാ​ണ് ഏ​ഴം​കു​ളം പ​ഞ്ചാ​യ​ത്തി​ലെ ടൗ​ൺ വാ​ർ​ഡ്. ടൗ​ൺ വാ​ർ​ഡി​ലെ നി​ല​വി​ലെ അം​ഗം ബി​ജെ​പി​യി​ലെ എ​സ്.​ഷീ​ജ, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും മൂ​ന്നാം വാ​ർ​ഡി​ലെ പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യ സി​പി​എ​മ്മി​ലെവി​ജു രാ​ധാ​കൃ​ഷ്ണ​ൻ, ര​ണ്ടാം വാ​ർ​ഡി​ലെ പ​ഞ്ചാ​യ​ത്തം​ഗം കോ​ൺ​ഗ്ര​സി​ലെ മു​ള​യ്ക്ക​ൽ വി​ശ്വ​നാ​ഥ​ൻ നാ​യ​ർ എ​ന്നി​വ​രാ​ണ് ടൗ​ൺ വാ​ർ​ഡി​ൽ ഇ​ക്കു​റി അ​ങ്കം കു​റി​ച്ചി​രി​ക്കു​ന്ന​ത്. വി​ജു രാ​ധാ​കൃ​ഷ്ണ​നും വി​ശ്വ​നാ​ഥ​ൻ നാ​യ​രും തു​ട​ർ​ച്ച​യാ​യി മൂ ​ന്നാം ത​വ​ണ​യാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ര​ണ്ട് ത​വ​ണ​യും ഇ​വ​ർ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യി​രു​ന്നു. വി​ജു രാ​ധാ​കൃ​ഷ്ണ​ൻ ഈ ​ഭ​ര​ണ​സ​മി​തി​യി​ലെ ആ​ദ്യ മൂ​ന്ന് വ​ർ​ഷം പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. 2007 മു​ത​ൽ പ​റ​ക്കോ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ ഡ​യ​റ​ക്ട​ർ ബോ​ർ​ഡം​ഗ​വും സി​പി​എം കൊ​ടു​മ ൺ ​ഏ​രി​യാ ക​മ്മി​റ്റി​യം​ഗ​വു​മാ​ണ് വി​ജു രാ​ധാ​കൃ​ഷ്ണ​ൻ.‌

മു​ള​യ്ക്ക​ൽ വി​ശ്വ​നാ​ഥ​ൻ നാ​യ​ർ 17 വ​ർ​ഷ​മാ​യി പ​റ​ക്കോ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ഡ​യ​റ​ക്ട​ർ ബോ​ർ​ഡം​ഗ​മാ​ണ്.‌ഏ​ഴം​കു​ളം പ​ഞ്ചാ​യ​ത്തി​ന് ര​ണ്ടാം വാ​ർ​ഡി​ൽ അ​രീ​നി​ക്കോ​ണം അ​ങ്ക​ണ​വാ​ടി​യി​ലെ വ​ർ​ക്ക​റാ​ണ് ഷീ​ജ. ‌