പ്ര​ചാ​ര​ണം പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​ക്കി ബാ​ബു ജോ​ൺ ‌‌
Wednesday, December 2, 2020 10:24 PM IST
അ​ടൂ​ർ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​ക്കി ബാ​ബു ജോ​ൺ.​ഏ​ഴം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ ത്തി​ലെ പു​തു​മ​ല ഒ​ന്നാം വാ​ർ​ഡി​ലെ സി​പി​എം സ്ഥാ​നാ​ർ​ഥി​യാ​യ ബാ​ബു ജോ​ണി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് വൈ​വി​ധ്യ​ങ്ങ​ളേ​റെ​യാ​ണ്. കാ​ത​ട​പ്പി​ക്കു​ന്ന മൈ​ക്ക് അ​നൗ​ൺ​സ്മെ ന്‍റോ ഫ്‌​ള​ക്സ് ബോ​ർ​ഡു​ക​ളോ, ഹോ​ർ​ഡിം​ഗോ ബാ​ന​റു​ക​ളോ ഒ​ന്നു​മി​ല്ല. നീ​ട്ടി വ​ള​ർ​ത്തി​യ ന​ര​ച്ച താ​ടി​യും കാ​വി​ഖാ​ദി വ​സ്ത്ര​വും ധ​രി​ച്ച് വോ​ട്ട് ചോ​ദി​ക്കാ​നെ​ത്തു​ന്ന ബാ​ബു ജോ​ൺ വോ​ട്ട​ർ​മാ​ർ​ക്കും സു​പ​ര​ചി​ത​നാ​ണ്. ‌

വാ​ർ​ഡി​ലെ​ത്തി​യാ​ൽ ഒ​രി​ട​ത്തും ചി​ത്രം പ​തി​ച്ച അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ചാ​ര​ണ ബോ​ർ​ഡു​ക​ൾ കാ​ണാ​നാ​കി​ല്ല. ‌ത​ന്‍റെ ചി​ത്രം വോ​ട്ട​ർ​മാ​രു​ടെ മ​ന​സു​ക​ളി​ലാ​ണ് ഉ​ള്ള​തെ​ന്നും അ​തി​നാ​ൽ പ്ര​ത്യേ​കി​ച്ച് ഒ​രു ബോ​ർ​ഡ് സ്ഥാ​പി​ക്കേ​ണ്ട ആ​വി​ശ്യ​മി​ല്ലെ​ന്നു​മാ​ണ് ബാ​ബു ജോ​ണി​ന്‍റെ പ​ക്ഷം. വാ​ക്കു​ക​ൾ പ്ര​വ​ർ​ത്തി​യി​ലൂ​ടെ കാ​ട്ടി​ത്ത​രു​ന്ന അ​പൂ​ർ​വം പൊ​തു പ്ര​വ​ർ​ത്ത​ക​രി​ൽ ഒ​രാ​ളാ​ണ് ബാ​ബു ജോ​ൺ. എം​ജി യൂ​ണി​വേ​ഴ്സി​റ്റി ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന ബാ​ബു ജോ​ൺ ര​ണ്ട് വ​ർ​ഷം മു​ന്പാ​ണ് വി​ര​മി​ച്ച​ത് മു​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി എം.​എ.​ബേ​ബി​യു​ടെ അ​സി​സ്റ്റ​ന്‍റ് പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. ‌