‌നാ​റാ​ണം​മൂ​ഴി​യി​ൽ പ്ര​ദേ​ശി​ക രാ​ഷ്ട്രീ​യം തി​ള​ച്ചു മ​റി​യു​ന്നു ‌
Wednesday, December 2, 2020 10:24 PM IST
‌റാ​ന്നി: പ്ര​ച​ര​ണ​ത്തി​ന്‍റ അ​വ​സാ​ന ഘ​ട്ട​മെ​ത്തു​ന്പോ​ൾ നാ​റാ​ണം​മൂ​ഴി​യി​ൽ മു​ന്ന​ണി​ക​ൾ ത​മ്മി​ൽ വീ​റും വാ​ശി​യു​മേ​റി. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഭ​ര​ണ​ത്തു​ട​ർ​ച്ച​ക്കു വേ​ണ്ടി എ​ൽ​ഡി​എ​ഫ് പൊ​രു​തു​ന്പോ​ൾ ന​ഷ്ട​പ്പെ​ട്ട ഭ​ര​ണം തി​രി​ച്ചു പി​ടി​ക്ക​ണ​മെ​ന്ന വാ​ശി​യി​ലാ​ണ് യു​ഡി​എ​ഫ്. സ്വ​ന്തം സ്ഥാ​നാ​ർ​ഥി​ക​ളെ മ​ത്സ​രി​പ്പി​ച്ചും സ്വ​ത​ന്ത്ര​രെ പി​ന്തു​ണ​ച്ചും എ​ൻ​ഡി​എ​യും സാ​ന്നി​ധ്യം അ​റി​യി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്. മി​ക്ക വാ​ർ​ഡു​ക​ളി​ലും എ​ൻ​ഡി​എ​യ്ക്കു സ്ഥാ​നാ​ർ​ഥി​ക​ളു​ണ്ട്. ‌
സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തോ​ടെ യു​ഡി​എ​ഫി​നു വി​മ​ത​ഭീ​ഷ​ണി​യു​മാ​യി. വ​നി​താ വാ​ർ​ഡു​ക​ളി​ല​ട​ക്കം വി​മ​ത​സ്ഥാ​നാ​ർ​ഥി​ക​ളു​ണ്ട്.‌
മൂ​ന്നാം വാ​ർ​ഡി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ബീ​ന ജോ​ബി​ക്കെ​തി​രെ മു​ൻ മെം​ബ​ർ ര​ജ​നി പ​താ​ലി​ൽ മ​ത്സ​ര രം​ഗ​ത്തു​ണ്ട്. ഇ​വ​രു​ടെ ഭ​ർ ത്താ​വു് ഷാ​ജി പ​താ​ലി​ൽ വാ​ർ​ഡി​ൽ യു​ഡി​എ​ഫി​ന്‍റ സി​റ്റിം​ഗ് മെം​ബ​റാ​യി​രു​ന്നു.
എ​ന്നാ​ൽ പാ​ർ​ട്ടി നേ​തൃ​ത്വം സീ​റ്റ് നി​ഷേ​ധി​ച്ച​തി​നേ തു​ട​ർ​ന്ന് ര​ജ​നി മ​ത്സ​ര​രം​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു.
പാ​ർ​ട്ടി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ പേ​രി​ൽ ര​ജ​നി​യെ​യും ഭ​ർ​ത്താ​വി​നെ​യും ഡി​സി​സി നേ​തൃ​ത്വം സ​സ്പെ​ൻ​ഡു ചെ​യ്തു. പാ​ർ​ട്ടി യി​ൽ നി​ന്നും പു​റ​ത്താ​ക്ക​പ്പെ​ട്ട മ​റ്റൊ​രു പ്രാ​ദേ​ശി​ക യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വി​ന്‍റെ ഭാ​ര്യ വാ​ർ​ഡി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​ണ്.
എ​ട്ടാം വാ​ർ​ഡി​ൽ യു​ഡി​എ​ഫി​ന്‍റെ ഒൗ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി​ക്കെ​തി​രെ കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് ഗ്രൂ​പ്പു​കാ​ർ മ​റ്റൊ​രു സ്ഥാ​നാ​ർ​ഥി​യെ മ​ത്സ​രി​പ്പി​ക്കു​ന്നു​ണ്ട്. വാ​ർ​ഡ് അ​വ​ർ​ക്ക് അ​വ​കാ​ശ​പ്പെ​ട്ട​താ​യി​രു​ന്നെ​ന്നാ​ണ് ജോ​സ​ഫ് ഗ്രൂ​പ്പി​ന്‍റെ നി​ല​പാ​ട്. ഓ​രോ ത​വ​ണ​യും എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും മാ​റി മാ​റി അ​ധി​കാ​ര​ത്തി​ലെ​ത്തു​ന്ന നാ​റാ​ണം​മൂ​ഴി​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് ഒ​രു മു​ന്ന​ണി​യോ​ടും പ്ര​ത്യേ​ക മ​മ​ത​യി​ല്ല. ത​ന്നെ​യ​ല്ല ബി​ജെ​പി​യും ഇ​ത്ത​വ​ണ നി​ർ​ണാ​യ​ക ശ​ക്തി​യാ​യി രം​ഗ​ത്തു​ണ്ട്. അ​തു​കൊ​ണ്ടു ത​ന്നെ ഭ​ര​ണ​ത്തി​ലെ​ത്താ​ൻ എല്ലാ അ​ട​വു​ക​ളും പ​യ​റ്റു​ക​യാ​ണ് മു​ന്ന​ണി​ക​ൾ. ‌
മു​ൻ പ്ര​സി​ഡ​ന്‍റ് ഗ്രേ​സി തോ​മ​സ് ഇ​ക്കു​റി യു​ഡി​എ​ഫി​ന്‍റെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ൻ സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​ര രം​ഗ​ത്തു​ള്ള​പ്പോ​ൾ സി​റ്റിം​ഗ് പ്ര​സി​ഡ​ന്‍റ് മോ​ഹ​ൻ രാ​ജ് ജേ​ക്ക​ബ് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വാ​ർ​ഡി​ൽ നി​ന്നും ജ​ന​വി​ധി തേ​ടു​ന്നു.‌
‌നാ​റാ​ണം​മൂ​ഴി​യി​ലെ സ്ഥാ​നാ​ർ​ഥി​ക​ൾ ‌
‌വാ​ർ​ഡ് ഒ​ന്ന്: പി.​സി. ഏ​ബ്ര​ഹാം (സി​പി​ഐ), മു​രു​ക​ദാ​സ് (ബി​ജെ​പി), വി​നോ​ദ് (സ്വ​ത), സാം​ജി വ​ർ​ഗീ​സ് (കോ​ണ്‍​ഗ്ര​സ്). ‌
ര​ണ്ട്: ടി.​ജി. അ​ജീ​ഷ് (ബി​ജെ​പി), ജോ​ജി​മോ​ൻ ആ​ന്‍റ​ണി (ബി​എ​സ്പി), തോ​മ​സ് (കോ​ണ്‍​ഗ്ര​സ്), മോ​ഹ​ൻ​രാ​ജ് ജേ​ക്ക​ബ് (സി​പി​എം).‌
മൂ​ന്ന്: അ​ന്ന​മ്മ സാം (​എ​ൽ​ഡി​എ​ഫ് സ്വ​ത), ബീ​നാ ജോ​ബി (കോ​ണ്‍​ഗ്ര​സ്), ര​ജ​നി തോ​മ​സ് പ​താ​ലി​ൽ (സ്വ​ത), കെ.​ടി. ശ്രീ​മ​തി (സ്വ​ത).‌
നാ​ല്: പി. ​അ​ഭ​യ​ശ്രീ (ബി​ജെ​പി), ഇ.​വി. ബി​ജു (കോ​ണ്‍), വി​ദ്യാ​ധ​ര​ൻ (ബി​എ​സ്പി), സ​ന്ധ്യ അ​നി​ൽ കു​മാ​ർ (സി​പി​എം). ‌
അ​ഞ്ച്: ക​ലാ ബാ​ല​ൻ (സി​പി​എം), ജ്യോ​തി സു​രേ​ഷ് (സ്വ​ത), മി​നി ഡൊ​മി​നി​ക് (കോ​ണ്‍), വി​മ​ല (സ്വ​ത), സി​ന്ധു സു​രേ​ഷ് (സ്വ​ത).‌
ആ​റ്: ആ​ലീ​സ് (ബി​ജെ​പി), ഉ​ഷ (സ്വ​ത), ഓ​മ​ന പ്ര​സ​ന്ന​ൻ (കോ​ണ്‍), ര​ജ​നി വി​നോ​ദ് (സ്വ​ത), സി​ന്ധു ബോ​സ് (സി​പി​എം). ‌
ഏ​ഴ്: സോ​ണി​യാ തോ​മ​സ് (കോ​ണ്‍), സ്മി​ത റെ​നി (കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ജോ​സ്), സ്മി​താ​മോ​ൾ പി.​എ​സ്. (ബി​ജെ​പി). ‌
എ​ട്ട്: ലൗ​ലി (എ​ൽ​ഡി​എ​ഫ്), റോ​സ​മ്മ വ​ർ​ഗീ​സ് (കോ​ണ്‍).‌
ഒ​ന്പ​ത്: ക​മ​ലാ​സ​ന​ൻ (ജെ.​കെ. ക​മ​ലാ​സ​ന​ൻ, സ്വ​ത), ഇ.​കെ. ക​മ​ലാ​സ​ന​ൻ (സ്വ​ത) , ജോ​ണ്‍ മാ​ത്യു (എ​ൽ​ഡി​എ​ഫ് സ്വ​ത), തോ​മ​സ് ജോ​ർ​ജ് (കോ​ണ്‍) , റെ​ജി വാ​ലു​പു​ര​യി​ട​ത്തി​ൽ (സ്വ​ത). ‌
10: പി.​സി. അ​നി​യ​ൻ (കോ​ണ്‍), ത​ങ്ക​മ​ണി ത​ങ്ക​ൻ (സി​പി​എം), ബി​നു സു​രേ​ന്ദ്ര​ൻ (സ്വ​ത), ഷ​ർ​മ്മി​ള (ബി​ജെ​പി), സി.​എ​സ്. ഷൈ​ജു​മോ​ൻ (സ്വ​ത).‌
11: ടി.​കെ. ബാ​ബു (സ്വ​ത), മു​ര​ളീ​ധ​ര​ൻ (സ്വ​ത), എ.​കെ. ലാ​ലു (കോ​ണ്‍), സു​നി​ൽ ചെ​ല്ല​പ്പ​ൻ (സി​പി​എം), സു​ബാ​ഷ് എം. ​സു​രേ​ഷ് (സ്വ​ത). ‌
12: ആ​നി​യ​മ്മ അ​ച്ച​ൻ​കു​ഞ്ഞ് (കോ​ണ്‍), ബി​ന്ദു മ​നോ​ജ് (ബി​ജെ​പി), ഷാ​ജി​ലി ജെ​യിം​സ് (കേ​ര​ള കോ​ണ്‍​ഗ്ര​സ് എം, ​ജോ​സ്).‌
13: അ​നി​താ​കു​മാ​രി (കോ​ണ്‍), ശോ​ഭ മോ​ഹ​ന​ൻ (സ്വ​ത), ശോ​ഭ​ന (സ്വ​ത), സ്വ​പ്ന​മോ​ൾ (സ്വ​ത), റെ​നി വ​ർ​ഗീ​സ് (സി​പി​എം). ‌