റേ​ഡി​യോ മാ​ക് ഫാ​സ്റ്റ് ഒ​രു​ക്കു​ന്നു, "മാ​ലാ​ഖ​മാ​രു​ടെ ഗീ​ത​ങ്ങ​ൾ' ‌‌
Wednesday, December 2, 2020 10:21 PM IST
തി​രു​വ​ല്ല: തി​രു​വ​ല്ല ആ​സ്ഥാ​ന​മാ​യ ക​മ്യൂ​ണി​റ്റി റേ​ഡി​യോ, റേ​ഡി​യോ മാ​ക് ഫാ​സ്റ്റ് - 90.4, ഈ ​വ​ർ​ഷ​വും പ​തി​വു പോ​ലെ ക്രി​സ്മ​സ് ക​രോ​ൾ മ​ത്സ​രം "സോം​ഗ് ഓ​ഫ് ഏ​ഞ്ച​ൽ​സ് 2020 - സം​ഘ​ടി​പ്പി​ക്കു​ന്നു.‌ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ഓ​ൺ​ലൈ​നാ​യി​ട്ടാ​ണ് ഇ​ത്ത​വ​ണ​ത്തെ​മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്. മ​ത്സ​ര​ത്തി​നു​ള്ള ടീ​മു​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ന്‍റെ ഉ​ദ്ഘാ​ട​നം മാ​ക്ഫാ​സ്റ്റ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​ചെ​റി​യാ​ൻ ജെ. ​കോ​ട്ട​യി​ൽ നി​ർ​വ​ഹി​ച്ചു.

ഓ​രോ ടീ​മി​ലും പ​ര​മാ​വ​ധി അ​ഞ്ചു പേ​ർ​ക്കു വ​രെ പ​ങ്കെ​ടു​ക്കാം. ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തു​ന്ന ടീ​മി​ന് 10,000 രൂ​പ​യും ഫ​ല​ക​വും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ​ക്ക് അ​ർ​ഹ​രാ​വു​ന്ന ടീ​മു​ക​ൾ​ക്ക് യ​ഥാ​ക്ര​മം 7,000 ഉം 5,000 ​ഉം രൂ​പ വീ​ത​വും സ​മ്മാ​ന​മാ​യി ല​ഭി​യ്ക്കും. കാ​ര​ൾ ഗാ​നം ആ​ല​പി​ച്ച​തി​ന്‍റെ വീ​ഡി​യോ എ​ൻ​ട്രി 20 ന് ​മു​ന്പാ​യി റേ​ഡി​യോ മാ​ക്ഫാ​സ്റ്റി​ൽ ല​ഭി​ച്ചി​രി​ക്ക​ണ​മെ​ന്ന് സ്റ്റേ​ഷ​ൻ ഡ​യ​റ​ക്ട​ർ രാ​ധാ​കൃ​ഷ്ണ​ൻ കു​റ്റൂ​ർ അ​റി​യി​ച്ചു. ‌എ​ൻ​ട്രി​ക​ൾ അ​യ​യ്ക്കാ​നു​ള്ള ഇ​മെ​യി​ൽ: [email protected] gmail.com, വാ​ട്ട്സാ​പ്പ്: 9495730333. ര​ജി​സ്ട്രേ​ഷ​നും മ​റ്റു വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്കും 8089458586 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക.തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന കാ​ര​ൾ ഗാ​ന​ങ്ങ​ൾ ക്രി​സ്മ​സ് ദി​ന​ത്തി​ൽ റേ​ഡി​യോ മാ​ക്ഫാ​സ്റ്റ്-90.4 പ്ര​ക്ഷേ​പ​ണം ചെ​യ്യും. ‌‌