പ്ര​ചാ​ര​ണം അ​വ​സാ​ന ലാ​പ്പി​ലേ​യ്ക്ക്
Monday, November 30, 2020 10:22 PM IST
എ​സ്.​ആ​ർ.​സു​ധീ​ർ​കു​മാ​ർ

കൊ​ല്ലം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന് ഒ​രാ​ഴ്ച മാ​ത്രം അ​വ​ശേ​ഷി​ക്കെ അ​ര​യും ത​ല​യും മു​റു​ക്കി മു​ന്ന​ണി​ക​ൾ പ്ര​ചാ​ര​ണ രം​ഗ​ത്ത് കൂ​ടു​ത​ൽ സ​ജീ​വ​മാ​യി. ഉ​ച്ച​ഭാ​ഷ​ണി​യൊ​ന്നും കാ​ര്യ​മാ​യി ഇ​ല്ലാ​ത്ത​തി​നാ​ൽ വോ​ട്ടു​പി​ടി​ത്ത​ത്തി​ന് സ​മ​യ​ക്ര​മം ഒ​ന്നു​മി​ല്ല. പു​ല​ർ​ച്ചെ വീ​ടു​ക​ളി​ൽ നി​ന്ന് ഇ​റ​ങ്ങു​ന്ന സ്ഥാ​നാ​ർ​ഥി​ക​ളും പ്ര​വ​ർ​ത്ത​ക​രും അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ് കൂ​ട​ണ​യു​ന്ന​ത്. ചാ​ഞ്ചാ​ടി നി​ൽ​ക്കു​ന്ന വോ​ട്ട​ർ​മാ​രെ കാ​ണു​ന്ന തി​ര​ക്കി​ലാ​ണ് സ്ഥാ​നാ​ർ​ഥി​ക​ളെ​ല്ലാം. അ​വ​രെ സ്വാ​ധീ​നി​ക്കാ​ൻ ക​ഴി​യു​ന്ന വ്യ​ക്തി​ക​ൾ​ക്ക് ഒ​പ്പ​മാ​ണ് വോ​ട്ട​ഭ്യ​ർ​ഥി​ച്ച് എ​ത്തു​ന്ന​ത്.
സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ര്യ​ട​നം കൂ​ടി ഇ​ന്ന് ആ​രം​ഭി​ക്കു​ന്ന​തോ​ടെ പ്ര​ചാ​ര​ണം അ​വ​സാ​ന ലാ​പ്പി​ലേ​യ്ക്ക് ക​ട​ക്കു​ക​യാ​ണ്. ഒ​പ്പം കു​ടും​ബ യോ​ഗ​ങ്ങ​ളും ബൂ​ത്തു​ത​ല യോ​ഗ​ങ്ങ​ളും പ​തി​വു​പോ​ലെ ന​ട​ക്കു​ന്നു​ണ്ട്. അ​ന്യ​ജി​ല്ല​ക​ളി​ലു​ള്ള വോ​ട്ട​ർ​മാ​രെ അ​ട​ക്കം ക​ണ്ടെ​ത്തി അ​വ​രെ​യെ​ല്ലാം പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ എ​ത്തി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളും മു​ന്ന​ണി​ക​ൾ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു.
മൈ​ക്ക് അ​നൗ​ൺ​സ്മെ​ന്‍റു​ക​ളും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ സ്വീ​ക​ര​ണ പ​രി​പാ​ടി​ക​ളും ഇ​ന്നു​മു​ത​ൽ തു​ട​ങ്ങും. എ​ന്നാ​ലേ പ്ര​ചാ​ര​ണ കോ​ലാ​ഹ​ലം എ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തെ വി​ശേ​ഷി​പ്പി​ക്കാ​നാ​കു​ക​യു​ള്ളൂ. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചാ​യി​രി​ക്ക​ണം പ്ര​ചാ​ര​ണ​മെ​ന്ന് എ​ന്ന് ക​ർ​ശ​ന നി​ർ​ദേ​ശ​മു​ണ്ട്. ഇ​ത് പ​രി​ശോ​ധി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ക​രും ഇ​ന്ന​മു​ത​ൽ രം​ഗ​ത്തു​ണ്ടാ​കും.
പ്ര​ചാ​ര​ണം കൊ​ഴു​പ്പി​ക്കാ​ൻ കൂ​ടു​ത​ൽ നേ​താ​ക്ക​ളെ കൊ​ണ്ടു​വ​രാ​നു​ള്ള കൊ​ണ്ടു​പി​ടി​ച്ച ശ്ര​മ​ത്തി​ലാ​ണ് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ‌. സി​നി​മാ​താ​ര​ങ്ങ​ൾ അ​ട​ക്ക​മു​ള്ള​വ​രെ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ഇ​തി​നാ​യി വോ​ട്ട​ർ​മാ​ർ​ക്ക് പ്ര​തീ​ക്ഷി​ക്കാം.
കൊ​ല്ല​ത്ത് ഇ​ട​തു​മു​ന്ന​ണി​യു​ടെ പ്ര​ചാ​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഇ​ന്ന​ലെ എ​ൽ‌​ഡി​എ​ഫ് സ്ഥാ​നാ​ർ‌​ഥി​ക​ളു​മാ​യി ഓ​ൺ​ലൈ​നി​ൽ സം​വ​ദി​ച്ചു. പോ​ള​യ​ത്തോ​ട്ടെ പാ​ർ​ട്ടി ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ലാ​യി​രു​ന്നു ഇ​തി​ന് അ​വ​സ​രം ഒ​രു​ക്കി​യ​ത്.
എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​റും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​ടെ ചു​മ​ത​ല​യു​മു​ള്ള എ.​വി​ജ​യ​രാ​ഘ​വ​ൻ നാ​ലി​ന് ജി​ല്ല​യി​ൽ എ​ത്തു​മെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്.​സു​ദേ​വ​ൻ അ​റി​യി​ച്ചു.
ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ക​രു​നാ​ഗ​പ​ള്ളി​യി​ലും വൈ​കു​ന്നേ​രം നാ​ലി​ന് കൊ​ല്ലം ന​ഗ​ര​ത്തി​ലും 5.30ന് ​കൊ​ട്ടാ​ര​ക്ക​ര​യി​ലും ന​ട​ക്കു​ന്ന പൊ​തു​യോ​ഗ​ങ്ങ​ളി​ൽ അ​ദ്ദേ​ഹം പ​ങ്കെ​ടു​ത്ത് പ്ര​സം​ഗി​ക്കും. രാ​വി​ലെ സി​പി​എം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ലും വി​ജ​യ​രാ​ഘ​വ​ൻ സം​ബ​ന്ധി​ക്കും. കൂ​ടു​ത​ൽ എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ൾ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ജി​ല്ല​യി​ൽ പ്ര​ചാ​ര​ണ​ത്തി​ന് എ​ത്തും.
പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല മൂ​ന്നി​ന് കൊ​ല്ല​ത്ത് എ​ത്തും. അ​ന്നു​മു​ഴു​വ​ൻ അ​ദ്ദേ​ഹം ജി​ല്ല​യി​ൽ ഉ​ണ്ടാ​കു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി​ന്ദു​കൃ​ഷ്ണ പ​റ​ഞ്ഞു. ഡി​സി​സി ഓ​ഫീ​സി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​ലോ​ക​ന യോ​ഗ​വും ന​ട​ക്കും.
ഇ​പ്പോ​ഴ​ത്തെ ഷെ​ഡ്യൂ​ൾ അ​നു​സ​രി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് ഓ​ച്ചി​റ, കൊ​റ്റ​ന്പ​ള്ളി, തൊ​ടി​യൂ​ർ, ഇ​ര​ട്ട​ക്കു​ള​ങ്ങ​ര, തേ​വ​ല​ക്ക​ര, കു​ള​ക്ക​ട, കു​ള​ത്തൂ​പ്പു​ഴ, ഇ​ട്ടി​വ, പ​ര​വൂ​ർ, അ​ഞ്ചാ​ലും​മൂ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ പൊ​തു​യോ​ഗ​ങ്ങ​ളി​ൽ പ്ര​സം​ഗി​ക്കും.
കൊ​ല്ലം കോ​ർ​പ്പ​റേ​ഷി​നി​ലെ യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ർ​ഥം എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ൽ നാ​ലി​ന് ന​ഗ​ര​ത്തി​ൽ എ​ത്തും. വി​ർ​ച്വ​ൽ യോ​ഗ​ങ്ങ​ളി​ൽ ദേ​ശീ​യ നേ​താ​ക്ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ വ​രും​ദി​വ​സ​ങ്ങ​ളി​ൽ സം​ബ​ന്ധി​ക്കും.
പ്ര​ചാ​ര​ണ​ത്തി​ൽ ഇ​ട​ത്-​വ​ല​ത് മു​ന്ന​ണി​ക​ൾ​ക്ക് ഒ​പ്പം ത​ന്നെ​യാ​ണ് എ​ൻ​ഡി​എ​യും. ബി​ജെ​പി ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം പി.​കെ.​കൃ​ഷ്ണ​ദാ​സ് ക​ഴി​ഞ്ഞ ദി​വ​സം കൊ​ല്ല​ത്ത് പ്ര​ചാ​ര​ണ​ത്തി​ന് എ​ത്തി​യി​രു​ന്നു. കോ​ർ​പ്പ​റേ​ഷ​നി​ൽ മു​ന്ന​ണി​യു​ടെ വി​ക​സ​ന രേ​ഖ പ്ര​കാ​ശ​നം ചെ​യ്ത​തും അ​ദ്ദേ​ഹ​മാ​ണ്.
മി​സോ​റാം മു​ൻ ഗ​വ​ർ​ണ​ർ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ ഇ​ന്ന് ച​ട​യ​മം​ഗ​ലം, പു​ന​ലൂ​ർ, കൊ​ട്ടാ​ര​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ൽ കു​ടും​ബ​യോ​ഗ​ങ്ങ​ളി​ൽ പ്ര​സം​ഗി​ക്കും. നാ​ളെ ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​സു​രേ​ന്ദ്ര​നും ജി​ല്ല​യി​ൽ എ​ത്തും.​പാ​രി​പ്പ​ള്ളി, ചാ​ത്ത​ന്നൂ​ർ, കു​ണ്ട​റ, കു​ന്ന​ത്തൂ​ർ, കൊ​ല്ലം എ​ന്നി​വി​ട​ങ്ങ​ളി​ൽ സു​രേ​ന്ദ്ര​ൻ പ്ര​സം​ഗി​ക്കും. കേ​ന്ദ്ര​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ൻ, സു​രേ​ഷ് ഗോ​പി, സി​നി​മാ​താ​രം മേ​ന​ക എ​ന്നി​വ​രും അ​ടു​ത്ത​ദി​വ​സ​ങ്ങ​ളി​ൽ ജി​ല്ല​യി​ൽ പ്ര​ചാ​ര​ണ​ത്തി​ന് എ​ത്തും.
എ​ല്ലാ മു​ന്ന​ണി​ക​ളും ആ​വേ​ശ​ത്തി​ലും ആ​ത്മ​വി​ശ്വാ​സ​ത്തി​ലു​മാ​ണെ​ങ്കി​ലും വി​മ​ത​ന്മാ​ർ പ​ല​യി​ട​ത്തും സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ഉ​റ​ക്കം കെ​ടു​ത്തു​ന്നു​ണ്ട് എ​ന്ന​ത് വാ​സ്ത​വ​മാ​ണ്. പ്ര​ചാ​ര​ണ​ത്തി​ൽ അ​വ​ർ ഒ​ട്ടും പി​ന്നി​ല​ല്ല.
മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് ക​ടു​ത്ത വെ​ല്ലു​വി​ളി ഉ​യ​ർ​ത്ത സ്വ​ത​ന്ത്ര​ർ ന​ഗ​ര​സ​ഭ​ക​ളി​ലും പ​ഞ്ചാ​യ​ത്തു​ക​ളി​ലും മ​ത്സ​രി​ക്കു​ന്നു​ണ്ട്.
പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​മാ​ധാ​ന​പ​ര​മാ​യി ന​ട​ക്കു​ന്ന​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ലാ​ണ് പോ​ലീ​സ്. കാ​ര്യ​മാ​യ ഒ​രു സം​ഭ​വ​ങ്ങ​ളും എ​ങ്ങു​നി​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. ത​ർ​ക്ക​ങ്ങ​ളും അ​തു​വ​ഴി സം​ഘ​ർ​ഷ​ങ്ങ​ളും ഉ​ണ്ടാ​കാ​താ​തി​രി​ക്കാ​ൻ പോ​ലീ​സ് നി​താ​ന്ത ജാ​ഗ്ര​ത​യും പാ​ലി​ക്കു​ന്നു​ണ്ട്.