യു​വാ​വ് മോ​ഷ​ണ​ക്കേ​സി​ല്‍ പി​ടി​യി​ൽ
Sunday, November 29, 2020 10:32 PM IST
ച​വ​റ: മോ​ഷ​ണം, പി​ടി​ച്ചു​പ​റി, കു​ട്ടി​ക​ളെ ലൈ​ഗീ​ക​മാ​യി ഉ​പ​ദ്ര​വി​ക്ക​ൽ തു​ട​ങ്ങി മു​പ്പ​തോ​ളം കേ​സു​ക​ളി​ലു​ള്‍​പ്പെ​ട്ട് ക​രു​ത​ല്‍ ത​ട​ങ്ക​ല്‍​ക്ക​ഴി​ഞ്ഞി​റ​ങ്ങി​യ യു​വാ​വി​നെ ച​വ​റ പോ​ലീ​സ് പി​ടി​കൂ​ടി. തേ​വ​ല​ക്ക​ര പ​ടി​ഞ്ഞാ​റ്റ​ക്ക​ര വ​ട​ശേ​രി​പ്പ​ടി​ഞ്ഞാ​റ്റ​തി​ല്‍ വീ​ട്ടി​ല്‍ ജാ​രീ​സ് എ​ന്നു വി​ളി​ക്കു​ന്ന ഹാ​രീ​സി​നെ (36)യാ​ണ് സി​എ. എ. ​നി​സാ​മു​ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി​യ​ത്. പ​ത്താ​ന​പു​രം സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്ക​ളെ ത​ട​ങ്ക​ലി​ൽ വെ​ച്ച് ദേ​ഹോ​പ​ദ്ര​വ​മേ​ല്‍​പ്പി​ച്ച് പ​ണം ത​ട്ടി​യെ​ടു​ത്ത കേ​സി​ലാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.
പോ​ലീ​സ് പ​റ​യു​ന്ന​ത് : പ​ത്ത​നാ​പു​രം സ്വ​ദേ​ശി മൂ​ന്ന് മാ​സം മു​മ്പ് സ്വ​ന്തം ഉ​ട​മ​സ്ഥ​ത​യി​ലു​ള​ള കാ​ര്‍ 70000-രൂ​പ​യ്ക്ക് ഏ​ഴം​കു​ളം സ്വ​ദേ​ശി​ക്ക് പ​ണ​യം വെ​ച്ചി​രു​ന്നു. ഇ​യാ​ള്‍ ഈ ​കാ​ര്‍ ച​വ​റ വ​ട്ട​ത്ത​റ​യി​ല്‍ പു​ത്ത​ന്‍​കാ​വി​ന് സ​മീ​പം വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ആ​ഷി​ഖി​ന് കൂ​ടു​ത​ല്‍ തു​ക​യ്ക്ക് പ​ണ​യം വെ​ച്ചു. തു​ട​ര്‍​ന്ന് കാ​ര്‍ ആ​ഷി​ഖ് ഉ​പ​യോ​ഗി​ച്ച് വ​രു​ന്ന​തി​നി​ട​യി​ല്‍ കേ​ടാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് ന​ന്നാ​ക്കാ​നാ​യി വ​ര്‍​ക്ഷോ​പ്പി​ലെ​ത്തി​ച്ചു. പി​ന്നീ​ട് വാ​ഹ​നം ന​ന്നാ​ക്കാ​ന്‍ യു​വാ​ക്ക​ളോ​ട് പ​ണം ആ​വ​ശ്യ​പ്പെ​ട്ടു. പ​ണ​മി​ല്ലെ​ന്ന് യു​വാ​ക്ക​ൾ അ​റി​യി​ച്ച​തോ​ടെ ആ​ര്‍​സി ബു​ക്ക് പ​ണ​യം വെ​ച്ച് ഒ​രു ല​ക്ഷം രൂ​പ ത​ര​പ്പെ​ടു​ത്തി​ക്കൊ​ടു​ക്കാം എ​ന്നു പ​റ​ഞ്ഞ് ആ​ഷി​ഖ് പ​ത്ത​നാ​പു​രം സ്വ​ദേ​ശി​ക​ളെ ച​വ​റ​യി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി.
ച​വ​റ​യി​ലെ​ത്തി​യ യു​വാ​ക്ക​ളെ ആ​ഷി​ഖും ജാ​രീ​സും പ​ന്മ​ന ആ​റു​മു​റി​ക്ക​ട കോ​ട്ട​പ്പു​റ​ത്ത് വീ​ട്ടി​ല്‍ നാ​ദി​ഷ​ര്‍​യും ചേ​ര്‍​ന്ന് മു​റി​യി​ല്‍ പൂ​ട്ടി​യി​ട്ട് മ​ര്‍​ദി​ക്കു​ക​യും യു​വാ​ക്ക​ളു​ടെ പ​ണം അ​പ​ഹ​രി​ക്കു​ക​യും ചെ​യ്തു. നേ​ര​ത്തെ ത​ന്നെ ആ​ഷി​ഖി​നെ​യും നാ​ദി​ര്‍​ഷാ​യെ​യും പോ​ലീ​സ് പി​ടികൂ​ടി​യി​രു​ന്നു.
ക​രു​നാ​ഗ​പ്പ​ള​ളി എ​സി​പി ബി.​ഗോ​പ​കു​മാ​റി​ന്‍റെ നി​ര്‍​ദേ​ശ പ്ര​കാ​രം എ​സ്ഐ മാ​രാ​യ ഷ​ഫീ​ഖ് , സു​കേ​ഷ്, ര​ജീ​ഷ്, സൂ​ര​ജ് ഭാ​സ്‌​ക​ര്‍, ജോ​ബ് അ​നി​ല്‍, അ​ഷ​റ​ഫ്, സീ​നി​യ​ര്‍ സി​വ​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ ശ്രീ​ജി​ത്ത്, ഷ​ഫീ​ഖ് എ​ന്ന​വ​രു​ള്‍​പ്പെ​ട്ട സം​ഘ​മാ​ണ് ഹാ​രീ​സി​നെ പി​ടി​കൂ​ടി​യ​ത്.