വ​ര​വാ​യി പ്ര​ക​ട​ന പ​ത്രി​ക​ക​ൾ
Sunday, November 29, 2020 10:31 PM IST
എ​സ്.​ആ​ർ.​സു​ധീ​ർകു​മാ​ർ

കൊ​ല്ലം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വാ​ഗ്ദാ​ന​ങ്ങ​ളു​ടെ പെ​രു​മ​ഴ​യു​മാ​യി മു​ന്ന​ണി​ക​ൾ പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കി. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ എ​ൽ​ഡി​എ​ഫും കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​നി​ൽ എ​ൻ​ഡി​എ​യും ആ​ണ് പ്ര​ക​ട​ന പ​ത്രി​ക​ക​ൾ പ്ര​കാ​ശ​നം ചെ​യ്ത​ത്.
കൊ​ല്ലം പ്ര​സ് ക്ല​ബ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​ട​തു​മു​ന്ന​ണി​യു​ടെ വാ​ഗ്ദാ​ന പ​ത്രി​ക മു​ൻ മ​ന്ത്രി പി.​കെ. ഗു​രു​ദാ​സ​ൻ സി​പി​ഐ നേ​താ​വ് എ​ൻ. അ​നി​രു​ദ്ധ​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു.
എ​ൻ​ഡി​എ​യു​ടെ വി​ക​സ​ന രേ​ഖ പ്ര​കാ​ശ​നം ബി​ജെ​പി നേ​താ​വ് പി.​കെ.​കൃ​ഷ്ണ​ദാ​സി​ന് കോ​പ്പി ന​ൽ​കി പാ​ർ​ട്ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​ബി. ഗോ​പ​കു​മാ​ർ നി​ർ​വ​ഹി​ച്ചു. യു​ഡി​എ​ഫി​ന്‍റെ പ്ര​ക​ട​ന പ​ത്രി​ക ഇ​ന്ന് പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.
എ​ല്ലാ വീ​ടു​ക​ളും ഹ​രി​താ​ഭ​മാ​ക്കു​മെ​ന്നാ​ണ് എ​ൽ​ഡി​എ​ഫി​ന്‍റെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​ക​ട​ന പ​ത്രി​ക​യി​ൽ പ​റ​യു​ന്ന​ത്.
മൃ​ഗ​സം​ര​ക്ഷ​ണം, ക്ഷീ​ര വി​ക​സ​നം, മ​ത്സ്യം വ​ള​ർ​ത്ത​ൽ, മാ​ലി​ന്യ സം​സ്ക​ര​ണം, ജ​ല​വി​ഭ​വ സം​ര​ക്ഷ​ണം, ഊ​ർ​ജ സം​ര​ക്ഷ​ണം എ​ന്നി​വ സാ​മൂ​ഹ്യ സം​ഘ​ട​ന​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് വീ​ടു​ക​ളി​ൽ ന​ട​പ്പാ​ക്കും.
ദു​ര​ന്ത നി​വാ​ര​ണ​ത്തി​ന് പ്ര​ത്യേ​ക പ​ദ്ധ​തി ത​ന്നെ​യു​ണ്ട്. തോ​ടു​ക​ളും ന​ദി​ക​ളും ആ​ഴം കൂ​ട്ടി പ​രി​സ്ഥി​തി സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കും. വൃ​ക്ഷ​ത്തൈ​ക​ളും വ​ച്ചു പി​ടി​പ്പി​ക്കും.
സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ജ​ന​കീ​യ ഹോ​ട്ട​ൽ സം​വി​ധാ​നം എ​ല്ലാ​യി​ട​ത്തും തു​ട​രും. എം​പ്ലോ​യ്മെ​ന്‍റ് അ​ഷ്വ​റ​ൻ​സ് പ്രോ​ഗ്രാം വ​ഴി തൊ​ഴി​ൽ ര​ഹി​ത​രു​ടെ ഡി​ജി​റ്റ​ൽ ഡ​യ​റ​ക്ട​റി ത​യാ​റാ​ക്കും. യോ​ഗ്യ​ത​യു​ടെ​യും താ​ത്പ​ര്യ​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​വ​രെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളാ​യി തി​രി​ക്കും. എ​ല്ലാ​വ​ർ​ക്കും ആ​ഴ്ച - മാ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ തൊ​ഴി​ൽ ല​ഭ്യ​മാ​ക്കും.
പീ​സ് വ​ർ​ക്ക് എ​ന്‍റ​ർ​പ്രൈ​സ​സ്, വ​നി​താ സം​ര​ഭ​ക പ്രോ​ത്സാ​ഹ​നം എ​ന്നി​വ​യാ​ണ് മ​റ്റ് ര​ണ്ട് പ​ദ്ധ​തി​ക​ൾ.
വ​യോ ക്ല​ബു​ക​ളും പാ​ലി​യേ​റ്റീ​വ് പ​രി​ച​ര​ണ​വും ശ​ക്തി​പ്പെ​ടു​ത്തും. പാ​രാ മെ​ഡി​ക്ക​ൽ സ്റ്റാ​ഫി​ന്‍റെ പ്ര​തി​ഫ​ല​വും സൗ​ക​ര്യ​ങ്ങ​ളും മെ​ച്ച​പ്പെ​ട്യു​ത്തും.
സാ​മൂ​ഹി​ക വ​ന​വ​ത്ക്ക​ര​ണ പ​ദ്ധ​തി​ക​ൾ തു​ട​രും. ഭ​ക്ഷ്യാ​വ​ശ്യ​ത്തി​നു​ള്ള ഫ​ല​വൃ​ക്ഷ തൈ ​ന​ടീ​ലും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കും.
ക​ല്ല​ട​യാ​ർ, ഇ​ത്തി​ക്ക​ര​യാ​ർ, പ​ള്ളി​ക്ക​ലാ​ർ സം​ര​ക്ഷ​ണ​വും മ​റ്റൊ​രു പ്ര​ധാ​ന വാ​ഗ്ദാ​ന​മാ​ണ്. പ്ര​ഥ​മി​ക കാ​ർ​ഷി​ക സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളു​മാ​യി കൈ​കോ​ർ​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കാ​ർ​ഷി​ക പ്ര​ദ​ർ​ശ​ന തോ​ട്ട​ങ്ങ​ൾ നി​ർ​മി​ക്കും.
വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യെ പു​ഷ്ടി​പ്പെ​ടു​ത്തു​ന്ന​തി​ന് വേ​ന​ൽ​ക്കാ​ല കാ​യ​ലോ​ര ടൂ​റി​സം പ​ദ്ധ​തി​യും ആ​വി​ഷ്ക​രി​ച്ച് ന​ട​പ്പാ​ക്കും. കു​ടും​ബ​ശ്രീ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രി​ക്കും ഇ​തി​നു​ള്ള സം​രം​ഭ​ക​രെ തെ​ര​ഞ്ഞെ​ടു​ക്കു​ക.
പ​ര​മ്പ​രാ​ഗ​ത ക​ര​കൗ​ശ​ല വ്യ​വ​സാ​യ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക പ​ദ്ധ​തി​യു​മു​ണ്ട്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഫാ​മു​ക​ളി​ൽ പ്ര​ത്യേ​ക വി​ക​സ​ന പ​ദ്ധ​തി​ക​ളും ന​ട​പ്പാ​ക്കും. ജി​ല്ല​യി​ൽ ആ​ക​മാ​നം മ​ത്സ്യ വി​പ​ണ​ന​ത്തി​ന് ശൃം​ഖ​ലാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ഏ​കോ​പ​ന​വും പ്ര​ക​ട​ന പ​ത്രി​ക​യി​ൽ വി​ഭാ​വ​നം ചെ​യ്യു​ന്നു.
ജ​ന​കീ​യ സ​ഭ​ക​ൾ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ കൂ​ടി ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​മെ​ന്നാ​ണ് കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​നി​ൽ എ​ൻ​ഡി​എ​യു​ടെ മു​ഖ്യ വാ​ഗ്ദാ​നം.
പ്ര​ധാ​ന​മ​ന്ത്രി ആ​വാ​സ് യോ​ജ​ന പ​ദ്ധ​തി പ്ര​കാ​രം ന​ഗ​ര​ത്തി​ൽ അ​ർ​ഹ​ത​പ്പെ​ട്ട എ​ല്ലാ​വ​ർ​ക്കും വീ​ട് നി​ര​മി​ച്ച് ന​ൽ​കും. ഇ​തി​നാ​യി വീ​ടി​ല്ലാ​ത്ത​വ​രു​ടെ സ​ർ​വേ ന​ട​ത്തി ഒ​രു വ​ർ​ഷ​ത്തി​ന​കം നി​ർ​മാ​ണം ആ​രം​ഭി​ക്കു​മെ​ന്നും വി​ക​സ​ന രേ​ഖ​യി​ൽ പ​റ​യു​ന്നു.
പ്ര​ധാ​ന റോ​ഡു​ക​ളി​ലെ ഗ​താ​ഗ​ത സ്തം​ഭ​നം ഇ​ല്ലാ​താ​ക്കു​ന്ന​തി​ന് ഇ​ട റോ​ഡു​ക​ൾ വി​ക​സി​പ്പി​ക്കും. കോ​ർ​പ്പ​റേ​ഷ​ൻ പ​രി​ധി​യി​ലെ എ​ല്ലാ റോ​ഡു​ക​ളും ന​വീ​ക​രി​ക്കും.
പ​ട്ട​ണ​ത്തി​ലെ റോ​ഡു​ക​ൾ പ​ക​ൽ പോ​ലെ രാ​ത്രി​യും പ്ര​കാ​ശി​ക്കു​ന്ന രീ​തി​യി​ൽ വെ​ളി​ച്ച വി​പ്ല​വം ന​ട​പ്പാ​ക്കും. ബം​ഗ​ളൂ​രു ഭു​വ​നേ​ശ്വ​ർ മോ​ഡ​ലു​ക​ളി​ൽ ഓ​ട​ക​ളു​ടെ നി​ർ​മാ​ണം പ​രി​ഷ്ക​രി​ക്കും.
കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ജ​ല​നീ​ർ പ​ദ്ധ​തി വ​ഴി എ​ല്ലാ വീ​ടു​ക​ളി​ലും 24 മ​ണി​ക്കൂ​റും കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കും. യാ​ത്ര​ക്കാ​ർ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​യ രീ​തി​യി​ൽ ശൗ​ചാ​ല​യ​ങ്ങ​ൾ നി​ർ​മി​ക്കും.
ആ​ശ്രാ​മം മൈ​താ​നം സം​ര​ക്ഷി​ച്ച് സൗ​ന്ദ​ര്യ​വ​ത്ക്ക​ര​ണം ന​ട​പ്പാ​ക്കും. ന​ഗ​ര​ത്തി​ലെ പാ​ർ​ക്കിം​ഗ് പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ൽ പേ ​ആ​ന്‍റ് പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തും.
സൗ​ജ​ന്യ സേ​വ​നം ന​ൽ​കു​ന്ന അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​മെ​ന്നും വി​ക​സ​ന രേ​ഖ പ​റ​യു​ന്നു.
വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലും മ​ഴ​വെ​ള്ള സം​ഭ​ര​ണി​ക​ൾ സ്ഥാ​പി​ക്കും. കൊ​ല്ല​ത്തെ കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ന്‍റ് ആ​ധു​നി​ക​വ​ത്ക്ക​രി​ക്കും.
ലാ​ൽ ബ​ഹാ​ദൂ​ർ സ്റ്റേ​ഡി​യ​ത്തെ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ൽ ഉ​യ​ർ​ത്തും. മാ​ത്ര​മ​ല്ല കൊ​ല്ല​ത്ത് അ​ന്താ​രാ​ഷ്ട്ര മാ​ര​ത്ത​ൺ മ​ത്സ​ര​വും വി​ക​സ​ന രേ​ഖ വി​ഭാ​വ​നം ചെ​യ്യു​ന്നു.
തെ​രു​വ് ക​ച്ച​വ​ട​ക്കാ​രെ പൂ​ർ​ണ​മാ​യും പു​ന​ര​ധി​വ​സി​പ്പി​ക്കും. മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ്ര​ത്യേ​ക ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി ന​ട​പ്പാ​ക്കും.
കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കും വൃ​ക്ക മാ​റ്റി വ​ച്ച​വ​ർ​ക്കും ഡ​യാ​ലി​സി​സി​ന് വി​ധേ​യ​മാ​കു​ന്ന​വ​ർ​ക്കും പ്ര​തി​മാ​സം പ്ര​ത്യേ​കം സാ​മ്പ​ത്തി​ക സ​ഹാ​യ​വും ന​ൽ​കും. ന​ഗ​ര​വാ​സി​ക​ൾ​ക്ക് സൗ​ജ​ന്യ നി​ര​ക്കി​ൽ ഐ​സി​യു ആം​ബു​ല​ൻ​സ് സൗ​ക​ര്യ​വും ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നും വി​ക​സ​ന രേ​ഖ വാ​ഗ്ദാ​നം ചെ​യ്യു​ന്നു.