പ​ന​യത്ത് മു​ന്ന​ണി​ക​ൾ ആ​വേ​ശ​ത്തി​ൽ
Sunday, November 29, 2020 10:31 PM IST
കു​ണ്ട​റ: പ​ന​യം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ മു​ന്ന​ണി​ക​ൾ ആ​വേ​ശ​ത്തോ​ടെ രം​ഗ​ത്ത്. പ​ന​യം പ​ഞ്ചാ​യ​ത്തി​ന് 16 വാ​ർ​ഡു​ക​ൾ ഉ​ണ്ട്. 2015-2020 പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ൽ സി​പി​എം-9, കോ​ൺ​ഗ്ര​സ്-3, ബി​ജെ​പി-2, സി​പി​ഐ-1, ആ​ർ​എ​സ്പി-1 എ​ന്നീ ക്ര​മ​ത്തി​ലാ​യി​രു​ന്നു അം​ഗ​ബ​ലം. പെ​രു​മ​ൺ ഈ​സ്റ്റി​ൽ നി​ന്നും വി​ജ​യി​ച്ച സി​പി​എ​മ്മി​ലെ എം. ​ഷീ​ല​യാ​യി​രു​ന്നു പ്ര​സി​ഡ​ന്‍റ്. വൈ​സ് പ്ര​സി​ഡ​ന്‍റ്് സി​പി​എ​മ്മി​ലെ ത​ന്നെ കെ ​വി ജ​യ​കൃ​ഷ്ണ​ൻ ആ​യി​രു​ന്നു.
2000-2005ൽ ​പ​ന​യം പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സാ​ര​ഥ്യം വ​ഹി​ച്ചി​രു​ന്ന​ത് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മി​തി ആ​യി​രു​ന്നു. ഹ​രി​ഹ​ര​ൻ ആ​യി​രു​ന്നു പ്ര​സി​ഡ​ന്‍റ്. പി​ന്നീ​ടി​ങ്ങോ​ട്ട് എ​ൽ​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​ക​ൾ ആ​യി​രു​ന്നു.
ഇ​ത്ത​വ​ണ പ​ന​യം പ​ഞ്ചാ​യ​ത്തി​ൽ സി​പി​എം11 സീ​റ്റി​ലും സി​പി​ഐ നാ​ല് സീ​റ്റി​ലും കേ​ര​ള കോ​ൺ​ഗ്ര​സ് സ്ക​റി​യാ തോ​മ​സ് വി​ഭാ​ഗം ഒ​രു സീ​റ്റി​ലും മ​ത്സ​രി​ക്കു​ന്നു. സ്ക​റി​യാ തോ​മ​സ് വി​ഭാ​ഗം സ്ഥാ​നാ​ർ​ഥി പെ​രി​നാ​ട് വി​ജ​യ​നാ​ണ്. കോ​ൺ​ഗ്ര​സ് പ​തി​മൂ​ന്ന് സീ​റ്റി​ലും ആ​ർ​എ​സ്പി മൂ​ന്ന് സീ​റ്റി​ലും മ​ത്സ​രി​ക്കു​ന്നു​ണ്ട്. ബി​ജെ​പി മു​ഴു​വ​ൻ സീ​റ്റി​ലും സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്തി​യി​ട്ടു​ണ്ട്.
മു​ന്ന​ണി​ക​ൾ​ക്കി​ട​യി​ൽ പ​ട​ല​പ്പി​ണ​ക്ക​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ലും അ​ത്ര കാ​ര്യ​മാ​ക്കാ​ൻ ഇ​ല്ലെ​ന്നാ​ണ് നേ​തൃ​ത്വം പ​റ​യു​ന്ന​ത്. ബി​ജെ​പി​ക്ക് ല​ഭി​ച്ച അം​ഗീ​കാ​രം പോ​ലും പ​ഞ്ചാ​യ​ത്തി​ൽ സി​പി​ഐ​ക്ക് ല​ഭി​ക്കാ​തെ പോ​യ​ത് വി​ല​യി​രു​ത്തി ഇ​ക്കു​റി പ​ഴ​യ സ്ഥി​തി ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​നു​ള്ള ക​ഠി​നാ​ധ്വാ​ന​ത്തി​ൽ ആ​ണ് സി​പി​ഐ. മൂ​ന്ന് മു​ന്ന​ണി​ക​ളും പ്ര​വ​ർ​ത്ത​ന​രം​ഗ​ത്ത് മു​ന്നി​ലാ​ണ്. സ്വ​ത​ന്ത്ര​ൻ​മാ​രും രം​ഗ​ത്തു​ണ്ട്.