ഇ​ട​മു​ള​യ്ക്ക​ൽ ര​ണ്ടാം വാ​ർ​ഡി​ൽ ഏ​ണി​യി​ലും കൈ​പ്പ​ത്തി​ചി​ഹ്ന​ത്തി​ലും മ​ത്സ​രം
Sunday, November 29, 2020 10:31 PM IST
അ​ഞ്ച​ൽ : ഇ​ട​മു​ള​യ്ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടാം വാ​ര്‍​ഡി​ൽ വാ​ര്‍​ഡ്‌ ന​മ്പ​ര്‍ പോ​ലെ ത​ന്നെ ഇ​വി​ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ളും ര​ണ്ട്. കൈ​ത​ക്കെ​ട്ട് വാ​ർ​ഡി​ലാ​ണ് ഡി​സി​സി മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ​ട്ടി​ട​ത്തി​ൽ സു​ലൈ​മാ​ൻ കൈ​പ്പ​ത്തി ചി​ഹ്ന​ത്തി​ലും, യു​ഡി​എ​ഫി​ലെ പ്ര​ധാ​ന ഘ​ട​ക​ക​ക്ഷി​ക​ളി​ല്‍ ഒ​ന്നാ​യ മു​സ്ലിം ലീ​ഗ് പു​ന​ലൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം ​അ​ബ്ദു​ൽ റ​ഹീം ഏ​ണി ചി​ഹ്ന​ത്തി​ലു​മാ​ണ് ഇ​വി​ടെ മ​ത്സ​രി​ക്കു​ന്ന​ത്. സീ​റ്റ് നി​ർ​ണ​യ​ത്തി​ലെ ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ് പു​ന​ലൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പ​ല വാ​ർ​ഡു​ക​ളി​ലും മു​സ്ലിം ലീ​ഗും, ആ​ർ​എ​സ്പി​യും ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൈ​ത​ക്കെ​ട്ട് വാ​ർ​ഡി​ൽ കോ​ൺ​ഗ്ര​സും മു​സ്ലിം​ലീ​ഗും വെ​വേ​റെ​യാ​ണ് മ​ത്സ​രി​ച്ച​ത്. മു​സ്ലിം ലീ​ഗ് സ്ഥാ​നാ​ർ​ഥി ര​ണ്ടാ​മ​തെ​ത്തു​ക​യും ചെ​യ്തു. കോ​ൺ​ഗ്ര​സി​ന്‍റെ കൈ​പ്പ​ത്തി ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ച്ച ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി നാ​ലാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ടു​ക​യും ചെ​യ്തു. റി​ബ​ൽ അ​ട​ക്കം ക​ഴി​ഞ്ഞ ത​വ​ണ മൂ​ന്നു സ്ഥാ​നാ​ർ​ഥി​ക​ളു​ണ്ടാ​യി​രു​ന്നെ​ന്നും ഇ​പ്രാ​വ​ശ്യം യു​ഡി​എ​ഫി​ന് ര​ണ്ട് സ്ഥാ​നാ​ർ​ഥി​ക​ളെ​ല്ലെ ഉ​ള്ളൂ എ​ന്ന ആ​ശ്വാ​സ​ത്തി​ലാ​ണ് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ.

ര​ണ്ട് സ്ഥാ​നാ​ര്‍​ഥി​ക​ളു​ടേ​യും പോ​സ്റ്റ​റു​ക​ളി​ലും, ബോ​ർ​ഡു​ക​ളി​ലും യു​ഡി​എ​ഫ് എ​ന്നാ​ണ് എ​ഴു​തി​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ ആ​ർ​ക്ക് വോ​ട്ട് ചെ​യ്യ​ണ​മെ​ന്ന് ആ​ശ​ങ്ക​യും യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ലു​ണ്ട്. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി സി​പി​എ​മ്മി​ലെ റ്റി ​ആ​ർ ഷൗ​ക്ക​ത്താ​ണ് മ​ൽ​സ​രി​ക്കു​ന്ന​ത്.