കോ​ർ​പ്പ​റേ​ഷ​ൻ ബ​ലാ​ബ​ലം
Saturday, November 28, 2020 11:17 PM IST
മീ​ന​ത്തു​ചേ​രി
ആ​ർ​എ​സ്പി​യി​ലെ ദീ​പു ഗം​ഗാ​ധ​ര​നാ​ണ് ഇ​വി​ടെ യു​ഡി​എ​ഫി​ന് വേ​ണ്ടി മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. ആ​ർ​എ​സ്പി ശ​ക്തി​കു​ള​ങ്ങ​ര വി​ല്ലേ​ജ് ട്ര​ഷ​റ​റാ​ണ്. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി അം​ഗം കൂ​ടി​യാ​യ ദീ​പു​വി​ന്‍റെ ക​ന്നി​യ​ങ്ക​മാ​ണ്.
സി​പി​എം ബ്രാ​ഞ്ച് അം​ഗ​മാ​യ രാ​ജു നീ​ല​ക​ണ്ഠ​നാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. വി​ദ്യാ​ർ​ഥി പ്ര​സ്ഥാ​ന​ത്തി​ലൂ​ടെ രാ​ഷ്ട്രീ​യ​രം​ഗ​ത്തേ​ക്ക് പ്ര​വേ​ശ​നം. സാ​മൂ​ഹ്യ-​സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ൽ സ​ജീ​വം. ആ​ദ്യ​മാ​യി തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്നു.
എ​ബി​വി​പി​യി​ലൂ​ടെ രാ​ഷ്ട്രീ​യ പ്ര​വേ​ശ​നം ന​ട​ത്തി​യ പ്ര​ദീ​പ്കു​മാ​ർ എ​സ് ആ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി. ആ​ർ​എ​സ്എ​സ് മു​ൻ പ്രൗ​ഢ​ശാ​ഖ മു​ഖ്യ ശി​ക്ഷ​ക് ആ​ണ്. ആ​ദ്യ​മാ​യി തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്നു. ബാ​ഡ്മി​ന്‍റ​ൺ മു​ൻ ദേ​ശീ​യ​താ​രം കൂ​ടി​യാ​ണ്.

ആ​ലാ​ട്ടു​കാ​വ്
ആ​ർ​എ​സ്പി സ്ഥാ​നാ​ർ​ഥി ല​ക്ഷ്മി​വേ​ണു​വാ​ണ് ഇ​വി​ടെ യു​ഡി​എ​ഫ് രം​ഗ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. ആ​ദ്യ​കാ​ല ആ​ർ​എ​സ്പി നേ​താ​വ് മ​ധു​സൂ​ദ​ന​ൻ​പി​ള്ള​യു​ടെ മ​രു​മ​ക​ളാ​ണ്. ഐ​ക്യ​മ​ഹി​ളാ സം​ഘം വി​ല്ലേ​ജ് വൈ​സ് പ്ര​സി​ഡ​ന്‍റ്. പ​ള്ളി​ക്കാ​വ് ആ​ദി​ത്യ​വി​ലാ​സം എ​ൻ​എ​സ്എ​സ് സ്കൂ​ൾ പ്രീ-​പ്രൈ​മ​റി വി​ഭാ​ഗം താ​ൽ​ക്കാ​ലി​ക അ​ധ്യാ​പി​ക. കു​ടും​ബ​ശ്രീ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വം.
പൂ​വ​ൻ​പു​ഴ ബാ​ലാ​ശ്ര​മ​ത്തി​ൽ അ​ധ്യാ​പി​ക​യാ​യി​രു​ന്ന ആ​ശ എ ​ആ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. ബി -​ടെ​ക് ബി​രു​ദ ധാ​രി​യാ​ണ്. കോ​ളേ​ജ് യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​യാ​യി​രു​ന്നു. ടെ​ക്നോ പാ​ർ​ക്കി​ൽ സോ​ഫ്റ്റ് വെ​യ​ർ എ​ൻ​ജി​നി​യ​റാ​യി ജോ​ലി നോ​ക്കി​യി​ട്ടു​ണ്ട്.
മ​ഹി​ളാ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​യാ​യ മ​ഞ്ജു​ഷ സ​ന്തോ​ഷാ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി. ആ​ദ്യ​മാ​യി തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്നു.

ഉ​ളി​യ​ക്കോ​വി​ൽ ഈ​സ്റ്റ്
യു​ണൈ​റ്റ​ഡ് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന​ക​മ്മി​റ്റി അം​ഗം മീ​ര രാ​ജീ​വാ​ണ് ഇ​വി​ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. ആ​ദ്യ​മാ​യി തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്നു. കൊ​ല്ല​ത്തെ പ്ര​മു​ഖ ആ​ശു​പ​ത്രി​യി​ൽ ന​ഴ്സ്.
ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ വി​ല്ലേ​ജ് പ്ര​സി​ഡ​ന്‍റാ​യ എ​സ്.​അ​ന്പി​ളി​യാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. ഏ​രി​യാ​ക​മ്മി​റ്റി അം​ഗ​വും കു​ടും​ബ​ശ്രീ സി​ഡി​എ​സ് ഉ​പാ​ധ്യ​ക്ഷ​യും ആ​ണ്. അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ വി​ല്ലേ​ജ് ട്ര​ഷ​റ​ർ ആ​യ അ​ന്പി​ളി സ്വ​കാ​ര്യ സ്കാ​നിം​ഗ് സെ​ന്‍റ​റി​ലെ ന​ഴ്സാ​ണ്.
മ​ഹി​ളാ മോ​ർ​ച്ച കൊ​ല്ലം മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി മോ​ൻ​സി​ദാ​സാ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി. ആ​ർ​എ​സ്എ​സി​ലൂ​ടെ​യും ബാ​ല​ഗോ​കു​ല​ത്തി​ലൂ​ടെ​യും രാ​ഷ്ട്രീ​യ പ്ര​വേ​ശ​നം. ബി.​ടെ​ക് ബി​രു​ദ​ധാ​രി. സാ​മൂ​ഹി​ക-​ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സ​ജീ​വം.
കോ​ള​ജ് ഡി​വി​ഷ​ൻ
ക​ന്നി​യ​ങ്ക​ത്തി​ലൂ​ടെ​യാ​ണ് നീ​ന​സു​രേ​ന്ദ്ര​നാ​ഥി​നെ യു​ഡി​എ​ഫ് ഇ​ക്കു​റി ജ​ന​വി​ധി തേ​ടാ​നാ​യി നി​ർ​ത്തി​യി​രി​ക്കു​ന്ന​ത്. വി​ദ്യാ​ർ​ഥി രാ​ഷ്ട്രീ​യ​ത്തി​ലൂ​ടെ രാ​ഷ്ട്രീ​യ പ്ര​വേ​ശ​നം. എ​ൻ​ജി​നി​യ​റിം​ഗ് ബി​രു​ദ​ധാ​രി​യാ​യ നീ​ന മ​ഹി​ളാ​കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​യാ​ണ്.
അ​ഞ്ചാം​ത​വ​ണ മ​ത്സ​രി​ക്കു​ന്ന സി​പി​എ​മ്മി​ലെ ഗീ​താ​കു​മാ​രി നി​ല​വി​ൽ കോ​ർ​പ​റേ​ഷ​ൻ ഡെ​പ്യൂ​ട്ടി മേ​യ​റാ​ണ്. ടൗ​ൺ പ്ലാ​നിം​ഗ്, ക്ഷേ​മ​കാ​ര്യം സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി​ക​ളു​ടെ അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. അ​ഖി​ലേ​ന്ത്യാ ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ​പ്ര​സി​ഡ​ന്‍റും സി​പി​എം ഏ​രി​യാ​ക​മ്മി​റ്റി അം​ഗ​വു​മാ​ണ്.
ക​ന്നി​യ​ങ്ക​ത്തി​നൊ​രു​ങ്ങു​ന്ന മ​ഹി​ളാ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക ശാ​ന്തി​നി വി. ​ആ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി. സ്വ​കാ​ര്യ സ്കൂ​ൾ അ​ധ്യാ​പി​ക​യാ​യ ശാ​ന്തി​നി സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക കൂ​ടി​യാ​ണ്.

പാ​ൽ​ക്കു​ള​ങ്ങ​ര
കോ​യി​ക്ക​ൽ ഡി​വി​ഷ​നി​ൽ​നി​ന്ന് ക​ഴി​ഞ്ഞ ത​വ​ണ മ​ത്സ​രി​ച്ച് വി​ജ​യി​ച്ച മീ​നു​ലാ​ലാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. ഇ​തോ​ടെ മ​ത്സ​ര​രം​ഗ​ത്ത് ര​ണ്ടാം ത​വ​ണ​യാ​യി. വി​ദ്യാ​ർ​ഥി പ്ര​സ്ഥാ​ന​ത്തി​ലൂ​ടെ രാ​ഷ്ട്രീ​യ​രം​ഗ​ത്തെ​ത്തി. യൂ​ത്ത്കോ​ൺ​ഗ്ര​സ് ഇ​ര​വി​പു​രം ബ്ലോ​ക്ക് സെ​ക്ര​ട്ട​റി, കോ​ൺ​ഗ്ര​സ് വ​ട​ക്കേ​വി​ള ബ്ലോ​ക്ക് സെ​ക്ര​ട്ട​റി എ​ന്നീ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ക്കു​ന്നു.
വി​ദ്യാ​ർ​ഥി രാ​ഷ്ട്രീ​യ​ത്തി​ലൂ​ടെ പൊ​തു​പ്ര​വ​ർ​ത്ത​ന​രം​ഗ​ത്തെ​ത്തി​യ ആ​ര​തി എ​സ് ആ​ണ് ഇ​വി​ടെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. ക​ന്നി​യ​ങ്ക​ത്തി​നൊ​രു​ങ്ങു​ന്ന ആ​ര​തി സ്വ​കാ​ര്യ ബാ​ങ്ക് ജീ​വ​ന​ക്കാ​രി​യാ​ണ്. പൊ​തു​പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് സ​ജീ​വം.
മ​ത്സ​ര​രം​ഗ​ത്ത് ആ​ദ്യ​മാ​യെ​ത്തു​ന്ന ധ​ന്യ ടി. ​ആ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി. മ​ഹി​ളാ​മോ​ർ​ച്ച വ​ട​ക്കേ​വി​ള ഏ​രി​യാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കൂ​ടി​യാ​ണ്. പൊ​തു​പ്ര​വ​ർ​ത്ത​ക​യാ​യ ധ​ന്യ സ്വ​കാ​ര്യ ബാ​ങ്കി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ്.