പുനലൂർ ഭരണിക്കാവിൽ ശക്തമായ പോരാ‌ട്ടം
Saturday, November 28, 2020 11:17 PM IST
പു​ന​ലൂ​ർ: ന​ഗ​ര​സ​ഭ​യി​ൽ ശ​ക്ത​മാ​യ പോ​രാ​ട്ടം ന​ട​ക്കു​ന്ന വാ​ർ​ഡാ​യി ഭ​ര​ണി​ക്കാ​വ് മാ​റു​ന്നു. യുഡി​എ​ഫ് സ്ഥാ​നാ​ർ​ഥിയാ​യി കോ​ൺ​ഗ്ര​സി​ലെ മു​തി​ർ​ന്ന നേ​താ​വ് അ​ടൂ​ർ ജ​യ​പ്ര​സാ​ദാ​ണ് മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്.

എ​ൽഡിഎ​ഫ് സ്ഥാ​നാ​ർ​ഥിയാ​യി സിപിഐ ​യി​ലെ ആ​ർ.​ര​ഞ്ജി​ത്താ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്. എഐവൈഎ​ഫ് നേ​താ​വു കൂ​ടി​യാ​ണ് ര​ഞ്ജി​ത്. മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും യു​വ​നേ​താ​വും ത​മ്മി​ൽ ഏ​റ്റു​മു​ട്ടു​ന്ന വാ​ർ​ഡെ​ന്ന നി​ല​യി​ൽ ശ്ര​ദ്ധേ​യ​മാ​യ മ​ത്സ​ര​മാ​ണി​വി​ടെ ന​ട​ക്കു​ന്ന​ത്. യുഡിഎ​ഫി​ന്‍റെ സി​റ്റിം​ഗ് വാ​ർ​ഡ് പി​ടി​ച്ചെ​ടു​ക്കു​ക​യാ​ണ് എ​ൽഡിഎ​ഫി​ന്‍റെ ല​ക്ഷ്യം.​ എ​ൻഡിഎ ​സ്ഥാ​നാ​ർ​ഥിയാ​യി ശ്രീ​ജാ അ​നി​ലും മ​ത്സ​ര രം​ഗ​ത്ത് സ​ജീ​വ​മാ​ണ്. ഇ​രു​മു​ന്ന​ണി​ക​ളും എ​ൻഡിഎ​യും പ്ര​ച​ാര​ണ രം​ഗ​ത്ത് സ​ജീ​വ​മാ​യ​തോ​ടെ മ​ത്സ​ര​ഫ​ലം പ്ര​വ​ച​നാ​തീ​ത​മാ​ണ്. ഇ​വി​ടെ മ​ത്സ​രി​യ്ക്കു​ന്ന മൂ​ന്നു സ്ഥാ​നാ​ർ​ഥിക​ളു​ടെ​യും ക​ന്നി​യ​ങ്കം കൂ​ടി​യാ​ണി​ത്.