കരുനാഗപ്പള്ളിയിൽ എ​ൽ​ഡി​എ​ഫി​ന്‍റെ ര​ണ്ടാം​ഘ​ട്ട പ്ര​ച​ാര​ണത്തിന് തു​ട​ക്ക​മാ​യി
Saturday, November 28, 2020 11:16 PM IST
ക​രു​നാ​ഗ​പ്പ​ള്ളി : ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യു​ടെ ര​ണ്ടാം​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി.
കു​ടും​ബ​യോ​ഗ​ങ്ങ​ളും വാ​ർ​ഡ്സം​ഗ​മ​ങ്ങ​ളും പ്ര​മു​ഖ നേ​താ​ക്ക​ളു​ടെ പ​ര്യ​ട​ന​ങ്ങ​ളു​മാ​ണ് ര​ണ്ടാം​ഘ​ട്ട​ത്തി​ൽ ന​ട​ക്കു​ന്ന​ത്.

കു​ടും​ബ സം​ഗ​മ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു​ എ ​എം ആ​രി​ഫ് എം​പി മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ന്ന കു​ടും​ബ​യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു. ന​ഗ​ര​സ​ഭ ഒ​ന്നാം ഡി​വി​ഷ​നി​ൽ ന​ട​ന്ന കു​ടും​ബ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്താ​ണ് പ​ര്യ​ട​നം ആ​രം​ഭി​ച്ച​ത്. യോ​ഗ​ത്തി​ൽ കൃ​ഷ്ണ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. എം ​സു​രേ​ഷ് കു​മാ​ർ , സി​പി​ഐ എം ​സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം സൂ​സ​ൻ കോ​ടി, ഏ​രി​യാ സെ​ക്ര​ട്ട​റി പി ​കെ ബാ​ല​ച​ന്ദ്ര​ൻ, ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി കെ ​എ​സ് ഷ​റ​ഫു​ദീ​ൻ മു​സ്‌​ലി​യാ​ർ, സ്ഥാ​നാ​ർ​ഥി​ക​ളാ​യ സീ​മ സ​ഹ​ജ​ൻ, എം ​ഷാ​ജി, പി ​ശി​വ​രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.