കോ​ർ​പ്പ​റേ​ഷ​ൻ ബ​ലാ​ബ​ലം
Friday, November 27, 2020 10:52 PM IST
ശ​ക്തി​കു​ള​ങ്ങ​ര

യു​ഡി​എ​ഫി​ൽ ആ​ർ​എ​സ്പി​യു​ടെ സി​റ്റിം​ഗ് സീ​റ്റാ​യ ഇ​വി​ടെ അ​വ​ർ​ക്കാ​യി മ​ത്സ​രി​ക്കു​ന്ന​ത് ശ​ക്തി​കു​ള​ങ്ങ​ര ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം പു​ഷ്പാം​ഗ​ദ​ൻ ആ​ണ്. യു​ടി​യു​സി​യു​ടെ സം​സ്ഥാ​ന-​ജി​ല്ലാ ക​മ്മി​റ്റി​ക​ളി​ൽ അം​ഗ​മാ​ണ്. ക​ന്നി​യ​ങ്ക​മാ​ണ്. ര​ണ്ട് പ​തി​റ്റാ​ണ്ടി​ല​ധി​കം ചാ​ത്ത​ന്നൂ​ർ സ്പി​ന്നിം​ഗ് മി​ൽ യു​ടി​യു​സി യൂ​ണി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു.
സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ർ​ഡ് ബാ​ബു ജോ​സ​ഫാ​ണ് ലോ​ക് താ​ന്ത്രി​ക് ജ​ന​താ​ദ​ൾ പ്ര​തി​നി​ധി​യാ​യി എ​ൽ​ഡി​എ​ഫി​നു​വേ​ണ്ടി മ​ത്സ​രരം​ഗ​ത്തു​ള്ള​ത്. കോ​യി​വി​ള സെ​ന്‍റ് ആ​ന്‍റ​ണീ​സ് സ്കൂ​ൾ, കൊ​ട്ടി​യം സി​എ​ഫ്എ​ച്ച്എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​ധ​മാ​ധ്യാ​ക​നാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. ക്ഷീ​ര​ക​ർ​ഷ​ക​ൻ കൂ​ടി​യാ​യ ഇ​ദ്ദേ​ഹം. 1979-84 കാ​ല​യ​ള​വി​ൽ ശ​ക്തി​കു​ള​ങ്ങ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യി​രു​ന്നു.
ബി​ജെ​പി ച​വ​റ നി​യോ​ജ​ക മ​ണ്ഡ​ലം ഐ​ടി സെ​ൽ ക​ൺ​വീ​ന​ർ പ്ര​മോ​ദ് വി​ജ​യ​കു​മാ​റാ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി. യു​വ​മോ​ർ​ച്ച ച​വ​റ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യി ര​ണ്ടു​ത​വ​ണ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. യു​വ​മോ​ർ​ച്ച ശ​ക്തി​കു​ള​ങ്ങ​ര പ​ഞ്ചാ​യ​ത്ത് ക​ൺ​വീ​ന​റാ​യ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ദ്യ തെ​ര​ഞ്ഞ​ടു​പ്പാ​ണ്.

മ​ങ്ങാ​ട്
ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​ലെ സി​പി​ഐ പ്ര​തി​നി​ധി​യാ​ണ് വി​ജ​യി​ച്ച​ത്. സി​പി​ഐ ജി​ല്ലാ കൗ​ൺ​സി​ൽ അം​ഗ​വും സി​റ്റി ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യു​മാ​യ ബി​ജു അ​ര​വി​ന്ദ​നാ​ണ് ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി. ര​ണ്ടാ​മ​ങ്ക​മാ​ണ്. 2010-ൽ ​പാ​ല​ക്ക​ട​വി​ൽ നി​ന്ന് മ​ത്സ​രി​ച്ചെ​ങ്കി​ലും തോ​റ്റു.
ആ​ർ​എ​സ്പി മ​ങ്ങാ​ട് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി മു​രു​ക​ദാ​സ് ആ​ണ് യു​ഡി​എ​ഫി​നു​വേ​ണ്ടി മ​ത്സ രം​ഗ​ത്തു​ള്ള​ത്. നേ​ര​ത്തേ പ്ര​സി​ദ്ധീ​ക​ര​ണ സ്ഥാ​പ​ന​ത്തി​ലാ​യി​രു​ന്നു ജോ​ലി. ഇ​പ്പോ​ൾ ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​യാ​യ ഇ​ദ്ദേ​ഹ​ത്തി​ന് ക​ന്നി​യ​ങ്ക​മാ​ണ്.
ബി​ജെ​പി കൊ​ല്ലം നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യും സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ലെ സ​ജീ​വ സാ​ന്നി​ധ്യ​വു​മാ​യ ടി.​ജി.​ഗ​രീ​ഷാ​ണ് എ​ൻ​ഡി​എ​യ്ക്ക് വേ​ണ്ടി മ​ത്സ​രി​ക്കു​ന്ന​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ദ്യ പോ​രാ​ട്ട​മാ​ണ്.

അ​റു​നൂ​റ്റി​മം​ഗ​ലം
നി​ല​വി​ൽ എ​ൽ​ഡി​എ​ഫി​ൽ സി​പി​എ​മ്മി​ന്‍റെ സി​റ്റിം​ഗ് സീ​റ്റ്. ആ​ശാ ബി​ജു​വാ​ണ് സി​പി​എം സ്ഥാ​നാ​ർ​ഥി. 2013-ലെ ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​യാ​യി​രു​ന്നു. ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ ഏ​രി​യാ ക​മ്മി​റ്റി അം​ഗം, സി​പി​എം ബ്രാ​ഞ്ച് ക​മ്മി​റ്റി അം​ഗം, മ​ങ്ങാ​ട് ഗ​വ​ൺ​മെ​ന്‍റ് എ​ച്ച്എ​സ്എ​സ് പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു.
കേ​ര​ള കോ​ൺ​ഗ്ര​സ് ജേ​ക്ക​ബ് വി​ഭാ​ഗ​ത്തി​ലെ ജി.​അ​നി​ത​കു​മാ​രി​യാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന​ത്. മു​ഴു​വ​ൻ സ​മ​യ സ​ജീ​വ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​യാ​യ ഇ​വ​രു​ടേ​ത് ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പാ​ണ്.
ഡ്രൈ​വിം​ഗ് സ്കൂ​ൾ ട്യൂ​ട്ട​റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ബി​ജെ​പി പ്ര​വ​ർ​ത്ത​ക ടി.​എ​ൻ.​ര​ജ​നി​യാ​ണ് എ​ൻ​ഡി​എ​യു​ടെ സ്ഥാ​നാ​ർ‌​ഥി. മു​ന്പ് നേ​ഴ്സ​റി സ്കൂ​ൾ ന​ട​ത്തി​യി​രു​ന്നു. ക​മ്യൂ​ണി​സ്റ്റ് പാ​ര​ന്പ​ര്യ​മു​ള്ള കു​ടും​ബ​ത്തി​ലെ അം​ഗ​മാ​ണ്.

അ​മ്മ​ൻ‌​ന​ട
ഇ​ട​തു​മു​ന്ന​ണി​യു​ടെ കൈ​വ​ശ​മു​ള്ള ആ ​ഡി​വി​ഷ​നി​ൽ സി​പി​എ​മ്മി​ലെ പ്രേം ​ഉ​ഷാ​റാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. ര​ണ്ടു​ത​വ​ണ കോ​ർ​പ്പ​റേ​ഷ​ൻ കൗ​ൺ​സി​ല​റാ​യി​രു​ന്നു. ഡി​വൈ​എ​ഫ്ഐ നേ​താ​വാ​യി​രു​ന്നു​വെ​ങ്കി​ലും പി​ന്നീ​ട് ജെ​എ​സ്എ​സി​ൽ ചേ​ർ​ന്നു. അ​തി​നു​ശേ​ഷം സി​പി​എ​മ്മി​ൽ തി​രി​കെ​വ​ന്നു.
കെ​പി​സി​സി വി​ചാ​ർ വി​ഭാ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​ഡി.​ദ​ത്ത​നാ​ണ് യു​ഡി​എ​ഫി​നു​വേ​ണ്ടി മ​ത്സ​രി​ക്കു​ന്ന​ത്. എ​സ്എ​ൻ ട്ര​സ്റ്റ് ബോ​ർ​ഡം​ഗം കൊ​ല്ലം പ​ബ്ലി​ക് ലൈ​ബ്ര​റി ഭ​ര​ണ​സ​മി​തി അം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു. മു​ൻ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ കെ.​ത​ങ്ക​പ്പ​ന്‍റെ മ​ക​നാ​ണ്.
ബി​ജെ​പി വ്യ​വ​സാ​യ സെ​ൽ ജി​ല്ലാ ക​ൺ​വീ​ന​ർ ബി​ജു ബി.​തു​ഷാ​ര​യാ​ണ് എ​ൻ​ഡി​എ​യു​ടെ സാ​ര​ഥി. ക​ർ​ഷ​ക മോ​ർ​ച്ച​യു​ടെ ഇ​ര​വി​പു​രം മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​ത് ആ​ദ്യ​മാ​ണ്.

ക​ച്ചേ​രി
സി​പി​എം മു​ൻ ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​മാ​യ ജി.​സോ​മ​രാ​ജ​നാ​ണ് എ​ൽ​ഡി​എ​ഫി​ന്‍റെ സി​റ്റിം​ഗ് സീ​റ്റാ​യ ഇ​വി​ട​ത്തെ ഇ​ട​തു സ്ഥാ​നാ​ർ​ഥി. ര​ണ്ടു​ത​വ​ണ കൊ​ല്ലം മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​റാ​യി​രു​ന്നു. 2000-ൽ ​കോ​ർ​പ്പ​റേ​ഷ​ൻ ക​ച്ചേ​രി ഡി​വി​ഷ​നി​ലെ വി​ജ​യി​യു​മാ​ണ്.
സാ​മൂ​ഹി​ക സാം​സ്കാ​രി​ക രാ​ഷ്ട്രീ​യ രം​ഗ​ങ്ങ​ളി​ലെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നും കെ​എ​സ് യു ​കൊ​ല്ലം അ​സം​ബ്ലി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​യ ബി​ച്ചു കൊ​ല്ല​മാ​ണ് യു​ഡി​എ​ഫി​നു​വേ​ണ്ടി മ​ത്സ​രി​ക്കു​ന്ന​ത്. ബി​എ​ഡ് വി​ദ്യാ​ർ​ഥി​കൂ​ടി​യാ​ണ്.
ബി​ജെ​പി ജി​ല്ലാ ക​മ്മി​റ്റി അം​ഗം എം.​എ​സ്.​ലാ​ലാ​ണ് എ​ൻ​ഡി​എ​യ്ക്കു​വേ​ണ്ടി മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്. കൊ​ല്ലം ല​ക്ഷ്മി​ന​ട ക്ഷേ​ത്രം ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​മാ​ണ്. ടി​ഡി ന​ഗ​ർ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ ട്ര​ഷ​റ​ർ ചു​മ​ത​ല​യും വ​ഹി​ക്കു​ന്നു.