ല​ത​യ്ക്ക് അ​തി​ജീ​വ​ന​ത്തി​ന്‍റെ പോ​രാ​ട്ടം
Friday, November 27, 2020 10:52 PM IST
ശാ​സ്താം​കോ​ട്ട: ല​താ​ര​വി​യ്ക്ക് ഇ​ത് അ​തി​ജീ​വ​ന​ത്തി​ന്‍റെ പോ​രാ​ട്ടം. ഓ​ട്ടോ​റി​ക്ഷ​യി​ൽ സ്വ​ന്ത​മാ​യി മ​ൽ​സ്യ​വ്യാ​പാ​രം ന​ട​ത്തു​ന്ന ല​ത ഇ​പ്പോ​ൾ നാ​ട്ടു​കാ​രു​ടെ മു​ന്നി​ൽ വ​രു​ന്ന​ത് യു​ഡി​എ​ഫ് സാ​ര​ഥി​യാ​യി വോ​ട്ട് ചെ​യ്ത് വി​ജ​യി​പ്പി​ക്ക​ണം എ​ന്ന് അ​ഭ്യ​ർ​ഥി​ക്കാ​നാ​ണ്.

പോ​രു​വ​ഴി ബ്ലോ​ക്ക് ഡി​വി​ഷ​നി​ൽ ആ​ണ് മ​ൽ​സ​രി​ക്കു​ന്ന​ത്. ഒ​രു വ​ർ​ഷം മു​ൻ​പ് ല​ത​യു​ടെ ഭ​ർ​ത്താ​വ് ര​വി പെ​ട്ടെ​ന്നു​ള്ള അ​സു​ഖ​ത്താ​ൽ മ​ര​ണ​പ്പെ​ട്ടു. ജീ​വി​ത​ത്തി​ന് മു​ൻ​പി​ൽ പ​ക​ച്ച് നി​ൽ​ക്കാ​തെ ഭ​ർ​ത്താ​വ് മ​ര​ണ​പ്പെ​ട്ട ഇ​രു​പ​ത്തി​യൊ​മ്പ​താം ദി​വ​സം അ​ദ്ദേ​ഹ​ത്തി​ന്‍റെ തൊ​ഴി​ൽ ഏ​റ്റെ​ടു​ത്ത് ഇ​വ​രും ജീ​വി​ത​ത്തോ​ട് പ​ട​വെ​ട്ടാ​ൻ തു​ട​ങ്ങി. ര​ണ്ട് പെ​ൺ​മ​ക്ക​ളാ​ണ് ല​ത​യ്ക്കു​ള്ള​ത്. മൂ​ത്ത മ​ക​ൾ ര​ശ്മി​യെ ല​ത ആ​റ് മാ​സം മു​ൻ​പ് വി​വാ​ഹം ക​ഴി​ച്ച​യ​ച്ചു. ഇ​ള​യ മ​ക​ൾ രേ​ഷ്മ ഡി​ഗ്രി​ക്ക് പ​ഠി​ക്കു​ന്നു.

ജീ​വി​ത​ത്തി​ൽ പ്ര​തീ​ക്ഷി​ക്കാ​തെ ക​ട​ന്ന് വ​ന്ന ദു​ര​ന്ത​ത്തി​ൽ പ​ത​റാ​ത വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടാ​ൻ മ​ക്ക​ളെ പോ​റ്റാ​ൻ ല​ത പ​രി​ശ്ര​മി​ക്കു​മ്പോ​ഴും സാ​മൂ​ഹി​ക രാ​ഷ്ട്രീ​യ രം​ഗ​ത്തും ത​ന്‍റെ എ​ളി​യ ക​ഴി​വു​ക​ൾ ചി​ല​വ​ഴി​ക്കാ​ൻ സ​മ​യം ക​ണ്ടെ​ത്തു​ന്നു​ണ്ട്.

പ്ര​തി​സ​ന്ധി​ക​ളി​ൽ പ​ത​റാ​ത്ത ല​ത മ​ഹി​ളാ കോ​ൺ​ഗ്ര​സ് പോ​രു​വ​ഴി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​ണ്. ക​ഴി​ഞ്ഞ ത​വ​ണ എ​ൽ​ഡി​എ​ഫും, 2005-ൽ ​യു​ഡി​എ​ഫും വി​ജ​യി​ച്ച സീ​റ്റാ​ണ്. പ​ട്ടി​ക​ജാ​തി വ​നി​താ സം​വ​ര​ണ​മാ​യ ഇ​വി​ടെ ക​ന​ത്ത മ​ൽ​സ​ര​ത്തി​നാ​ണ് വേ​ദി​യാ​കു​ന്ന​ത്. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി നി​ല​വി​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​മാ​യ രാ​ധ​യാ​ണ് മ​ൽ​സ​ര രം​ഗ​ത്തു​ള്ള​ത്.