സ്വാ​തി ശ്രുതിമീ‌ട്ടുന്നത് ജ​യി​ക്കാ​നും ​ജ​യി​പ്പി​ക്കാ​നും
Thursday, November 26, 2020 10:22 PM IST
ചാ​ത്ത​ന്നൂ​ർ: നാ​ട​ൻ പാ​ട്ടി​ന്‍റെ ഈ​ണ​ത്തി​ൽ സ്വാ​തി സു​ന്ദ​രേ​ശ​ൻ പാ​ടു​ക​യാ​ണ്.​പാ​ട്ടി​ൽ സ്വ​ന്തം പേ​രെ​ത്തു​മ്പോ​ൾ ഒ​രു ചെ​റി​യ ച​മ്മ​ൽ പോ​ലെ. പ​ക്ഷേ പാ​ടാ​തി​രി​ക്കാ​ൻ ക​ഴി​യി​ല്ല. വോ​ട്ട​ർ​മാ​രു​ടെ മ​ന​സി​ലി​ടം നേ​ടാ​ൻ സ്വാ​തി​യു​ടെ വ​ഴി സം​ഗീ​ത​ത്തി​ലാ​ണ്.
ക​ല്ലു​വാ​തു​ക്ക​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ ടൗ​ൺ വാ​ർ​ഡി​ൽ ഇ​ട​തു മു​ന്ന​ണി​ക്ക്‌ വേ​ണ്ടി മ​ത്സ​രി​ക്കു​ന്ന സി ​പി എം ​സ്ഥാ​നാ​ർ​ഥി​യാ​ണ് സ്വാ​തി സു​ന്ദ​രേ​ശ​ൻ. തി​രു​വ​ന​ന്ത​പു​രം സ്വാ​തി തി​രു​നാ​ൾ സം​ഗീ​ത കോ​ളേ​ജി​ൽ നി​ന്നും സം​ഗീ​ത​ത്തി​ൽ മാ​സ്റ്റ​ർ ബി​രു​ദം നേ​ടി​യി​ട്ടു​ണ്ട്. പ്രൊ​ഫ​ഷ​ണ​ൽ ട്രൂ​പ്പു​ക​ളി​ൽ പാ​ടി വ​രി​ക​യാ​യി​രു​ന്നു. കോ​വി​ഡ് കാ​ല​മാ​യ​തോ​ടെ ഉ​ത്സ​വ​ങ്ങ​ളും ആ​ഘോ​ഷ​ങ്ങ​ളു​മി​ല്ലാ​ത്ത​തി​നാ​ൽ ഇ​പ്പോ​ൾ തൊ​ഴി​ലി​ല്ലാ​ത്ത അ​വ​സ്ഥ. സ്വാ​തി പാ​ടി​യ മൂ​ന്ന് ഭ​ക്തി​ഗാ​ന ആ​ൽ​ബ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. മു​മ്പ് ഇ​ട​തു മു​ന്ന​ണി​യ്ക്കും യു​ഡി​എ​ഫി​നും ബി​ജെ​പി​ക്ക് വേ​ണ്ടി​യും പാ​ടി​യി​ട്ടു​ണ്ട്. ഇ​പ്പോ​ൾ പാ​ടു​ന്ന​ത് സ്വ​ന്തം വാ​ർ​ഡി​ലെ ജ​ന​ങ്ങ​ളു​ടെ മു​ന്നി​ൽ - വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ചു കൊ​ണ്ട്.
സ്വ​ന്തം വാ​ർ​ഡി​ൽ പാ​ട്ടും പാ​ടി ജ​യി​ക്കാ​മെ​ന്ന മോ​ഹ​മൊ​ന്നും സ്വാ​തി​ക്കി​ല്ല. ക​ഴി​ഞ്ഞ 20 വ​ർ​ഷ​മാ​യി കോ​ൺ​ഗ്ര​സ് കു​ത്ത​ക​യാ​ക്കി വ​ച്ചി​രി​ക്കു​ന്ന വാ​ർ​ഡാ​ണ്. തി​രി​ച്ചു​പി​ടി​ക്കു​ക എ​ന്ന ദൗ​ത്യ​മാ​ണ് ഇ​ട​തു മു​ന്ന​ണി ഏ​ല്പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത്ത​വ​ണ ക​ല്ലു​വാ​തു​ക്ക​ൽ ടൗ​ൺ വാ​ർ​ഡ് പ​ട്ടി​ക​ജാ​തി വ​നി​താ സം​വ​ര​ണ വാ​ർ​ഡാ​ണ്. സ്വാ​തി സ്വ​ന്തം വാ​ർ​ഡി​ൽ സ്വ​ന്തം വി​ജ​യ​ത്തി​ന് വേ​ണ്ടി മാ​ത്ര​മ​ല്ല പാ​ടു​ന്ന​ത്. മ​റ്റ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് വേ​ണ്ടി​യും പാ​ടി റി​ക്കാ​ർ​ഡ് ചെ​യ്തു കൊ​ടു​ത്തി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​നി​ലെ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് വ​രെ പ്ര​ച​ര​ണ ഗാ​നം പാ​ടി യി​ട്ടു​ണ്ട്. ഇ​ത്ത​വ​ണ പ്ര​ച​ര​ണ ഗാ​നം പാ​ടാ​ൻ വേ​ണ്ടി എ​തി​ർ പ​ക്ഷ​ക്കാ​രും സ്വാ​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. അ​വ​ർ​ക്ക് വേ​ണ്ടി​യും പാ​ടും. സം​ഗീ​തം എ​ന്‍റെ പ്രൊ​ഫ​ഷ​നാ​ണ്. അ​തി​ൽ രാ​ഷ്ടീ​യ​മി​ല്ല.-​സ്വാ​തി കൃ​ത്യ​മാ​യി പ​റ​ഞ്ഞു.
യു​ഡി​എ​ഫി​ലെ ര​ജ​നി രാ​ജ​നും ബി​ജെ​പി​യി​ലെ ര​ഹ്ന​യു​മാ​ണ് വാ​ർ​ഡി​ലെ മ​ത്സ​ര രം​ഗ​ത്തെ മു​ഖ്യ എ​തി​രാ​ളി​ക​ൾ.