പേ​ര​യ​ത്ത് രം​ഗം ക​ല​ങ്ങി മ​റി​യു​ന്നു
Thursday, November 26, 2020 10:22 PM IST
കു​ണ്ട​റ: പേ​ര​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പു രം​ഗം ക​ല​ങ്ങി മ​റി​യു​ന്നു. ​ര​ണ്ട് സിപിഎം നേതാക്കൾ ഒ​രേ വാ​ർ​ഡി​ൽ മ​ത്സ​രി​ക്കു​ക​യാ​ണ്. സി​പി​എം കു​ണ്ട​റ ഏ​രി​യാക​മ്മി​റ്റി അം​ഗം ഷാ​ജി വ​ട്ട​ത്ത​റ​യും മു​ൻ ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം വി​ൻ​സ​ന്‍റ് പ്ര​സാ​ദ​ ുമാ​ണ് മ​ത്സ​ര​രം​ഗ​ത്ത്.​ ഷാ​ജി വ​ട്ട​ത്ത​റ ഒ​രു ത​വ​ണ പ​ഞ്ചാ​യ​ത്ത് അം​ഗ​വും ഒ​രു പ്രാ​വ​ശ്യം പ്ര​സി​ഡ​ന്‍റും ആ​യി​രു​ന്നു.​ വി​ൻ​സ​ൺ പ്ര​സാ​ദ് റി​ട്ട.സെ​ക്ര​ട്ട​റി​യേ​റ്റ് ജീ​വ​ന​ക്കാ​ര​നും പാ​ർ​ട്ടി മു​ൻ എ​ൽ​സി മെ​മ്പ​റു​മാ​ണ്.
കോ​ൺ​ഗ്ര​സ് നേ​താ​വി​ന്‍റെ മ​ക​ൻ സി​പി​എം സ്ഥാ​നാ​ർ​ഥിയായി മത്സരിക്കുന്നു. പേ​ര​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പേ​ര​യം ഏ ​വാ​ർ​ഡി​ലാ​ണ് കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മ​ിറ്റി അം​ഗ​വും ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് നേ​താ​വും റി​‌ട്ട.അ​ധ്യാ​പ​ക​നു​മാ​യ യേ​ശു​ദാ​സി​ന്‍റെ മ​ക​ൻ വൈ. ​സോ​മ​രാ​ജ​ൻ മ​ത്സ​രി​ക്കു​ന്ന​ത്.
സോ​മ​രാ​ജ​ൻ കേ​ര​ള പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ മു​ൻ സം​സ്ഥാ​ന നേ​താ​വാ​ണ്. ഇ​ദ്ദേ​ഹ​ത്തി​നെ​തി​രെ സ്വ​ത​ന്ത്ര​നാ​യി മു​ൻ ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​വും പേ​ര​യം സ​ഹ​ക​ര​ണ ബാ​ങ്ക് മു​ൻ പ്ര​സി​ഡ​ന്‍റുമാ​യ പി ​ര​മേ​ശ് കു​മാ​റും മ​ത്സ​ര​രം​ഗ​ത്തു​ണ്ട്‌.​സി​പി​ഐ സീ​റ്റ് ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് മു​ൻ സി​പി​ഐ പ​ഞ്ചാ​യ​ത്ത് അം​ഗം ജ​സ്‌​പി​ൻ കു​ട്ടി വി​ജ​യ​ൻ എ​ൽഡിഎ​ഫ് സ്ഥാ​നാ​ർ​ഥി ബി​നോ​യ്‌ ജോ​ർ​ജി​നെ​തി​രെ സ്വ​ത​ന്ത്ര​യാ​യി മ​ത്സ​രി​ക്കു​ക​യാ​ണ്. കു​മ്പ​ളം പി ​എ​ച്ച് സി ​വാ​ർ​ഡി​ലാ​ണ് മ​ത്സ​രം.
കോ​ൺ​ഗ്ര​സ് സീ​റ്റ് ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്റ്റാ​ൻ​സി യേ​ശു​ദാ​സ​ൻ സ്വ​ത​ന്ത്ര​സ്ഥാ​നാ​ർ​ഥിയാണ്. പേ​ര​യം കു​തി​ര മു​ന​മ്പ് വാ​ർ​ഡി​ലാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ക്കാ​ലം സ്റ്റാ​ൻ സി ​യേ​ശു​ദാ​സ​ൻ പേ​ര​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​യി​രു​ന്നു. മേ​ൽ ഘ​ട​ക​ത്തി​ലെ വി​ല​ക്ക് ലം​ഘി​ച്ചാ​ണ് മ​ത്സ​രം.
എ​ൻ ഷേ​ർ​ളി ആ​ണ് ഇ​വി​ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. പേ​ര​യം-​ബി പ​ത്താം വാ​ർ​ഡി​ൽ ര​ണ്ട് മു​ൻ വ​നി​താ പ്ര​സി​ഡ​ന്‍റുമാ​ർ ത​മ്മി​ലു​ള്ള പോ​രാ​ട്ട​മാ​ണ്. ചി​റ്റു​മ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​യി​രു​ന്ന ജൂ​ലി​യ​റ്റ് നെ​ൽ​സ​ൺ പേ​ര​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​യി​രു​ന്ന സോ​ഫി​യ ഐ​സ​ക് എ​ന്നി​വ​രാ​ണ് നേ​ർ​ക്കു​നേ​ർ പോ​രാ​ട്ടം. ജൂ​ലി​യ​റ്റ് നെ​ൽ​സ​ൺ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥിയും സോ​ഫി​യ ഐ​സ​ക് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥിയു​മാ​ണ്. ഇ​വി​ടെ സ്വ​ത​ന്ത്ര​ൻമാ​രു​ടെ കൂ​ട്ടാ​യ്മ ഇ​ല്ല. ബി​ജെ​പി സ്ഥാ​നാ​ർ​ഥിയെ നി​ർ​ത്തി​യി​ട്ടു​മി​ല്ല.