തെരഞ്ഞെടുപ്പ് പരിശീലന ക്ലാസ് 30 മുതല്‍
Thursday, November 26, 2020 10:21 PM IST
കൊല്ലം: ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള​ള തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് പോ​ളി​ങ് ബൂ​ത്തു​ക​ളി​ല്‍ ഡ്യൂ​ട്ടി നി​ര്‍​വ്വ​ഹി​ക്കേ​ണ്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​യ​മ​ന ന​ട​പ​ടി​ക​ള്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു.
ജി​ല്ല​യി​ലെ എ​ല്ലാ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​രും ഇ-​ഡ്രോ​പ്പ് സോ​ഫ്റ്റ്വെ​യ​റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള​ള നി​യ​മ​ന ഉ​ത്ത​ര​വി​ന്‍റെ പ്രി​ന്‍റ് ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​മേ​ധാ​വി​മാ​ര്‍​ക്ക് ഇ​ന്ന് വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നും ജി​ല്ലാ തി​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.
എ​ല്ലാ സ്ഥാ​പ​ന​മേ​ധാ​വി​മാ​രും നി​യ​മ​ന ഉ​ത്ത​ര​വു​ക​ള്‍ കൈ​പ്പ​റ്റു​ന്ന​തി​ന് 27, 28, 29 തീ​യ​തി​ക​ളി​ല്‍ ഓ​ഫീ​സു​ക​ളി​ലു​ണ്ടാ​വ​ണം. നി​യ​മ​ന ഉ​ത്ത​ര​വു​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി എ​ല്ലാ സ്ഥാ​പ​ന​മേ​ധാ​വി​മാ​ര്‍​ക്കും കൈ​മാ​റു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​ര്‍ സ്വീ​ക​രി​ക്ക​ണം.
പോ​ളി​ങ് ഡ്യൂ​ട്ടി​യ്ക്കാ​യി തി​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള​ള പ്രി​സൈ​ഡി​ങ് ഓ​ഫീ​സ​ര്‍, ഫ​സ്റ്റ് പോ​ളി​ങ് ഓ​ഫീ​സ​ര്‍ എ​ന്നി​വ​ര്‍​ക്കു​ള​ള പ​രി​ശീ​ല​ന ക്ലാ​സ്സു​ക​ള്‍ ന​വം​ബ​ര്‍ 30, ഡി​സം​ബ​ര്‍ ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ല്‍ ജി​ല്ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ക്കും. നി​യ​മ​ന ഉ​ത്ത​ര​വി​ല്‍ പ​രി​ശീ​ല​ന ക്ലാ​സി​ന്‍റെ സ്ഥ​ലം, തീ​യ​തി, സ​മ​യം എ​ന്നി​വ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
ഉ​ത്ത​ര​വ് ല​ഭി​ച്ചി​ട്ടു​ള​ള എ​ല്ലാ ഉ​ദ്യോ​ഗ​സ്ഥ​രും തെ​ര​ഞ്ഞെ​ടു​പ്പ് പ​രി​ശീ​ല​ന ക്ലാ​സ്സു​ക​ളി​ല്‍ നി​ര്‍​ബ​ന്ധ​മാ​യും പ​ങ്കെ​ടു​ക്ക​ണം. പ​ങ്കെ​ടു​ക്കാ​ത്ത​വ​ര്‍​ക്കെ​തി​രെ തി​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​പ്ര​കാ​ര​മു​ള​ള ശി​ക്ഷ​ണ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും ജില്ലാ കള​ക്ട​ര്‍ ബി. അബ്ദുൽ നാസർ അ​റി​യി​ച്ചു.