ഉ​ച്ച​ഭാ​ഷി​ണി: മു​ന്‍​കൂ​ര്‍ അ​നു​മ​തി വേ​ണം
Thursday, November 26, 2020 10:21 PM IST
കൊല്ലം: തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പ്ര​ച​ര​ണാ​ര്‍​ത്ഥം വാ​ഹ​ന​ങ്ങ​ളി​ല്‍ ഉ​ച്ച​ഭാ​ഷി​ണി ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട പൊ​ലീ​സ് അ​ധി​കാ​രി​യി​ല്‍ നി​ന്ന് മു​ന്‍​കൂ​ര്‍ അ​നു​മ​തി ആ​വ​ശ്യ​മാ​ണെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ബി ​അ​ബ്ദു​ല്‍ നാ​സ​ര്‍ അ​റി​യി​ച്ചു.
ഉ​ച്ച​ഭാ​ഷി​ണി ഉ​പ​യോ​ഗി​ക്കു​ന്ന​ത് അ​നു​വ​ദ​നീ​യ​മാ​യ ശ​ബ്ദ​ത്തി​ലും സ​മ​യ​പ​രി​ധി​ക്കു​ള്ളി​ലു​മാ​യി​രി​ക്ക​ണം. രാ​ത്രി ഒ​ന്പ​തി​നും രാ​വി​ലെ ആ​റി​നും ഇ​ട​യി​ല്‍ ഉ​ച്ച​ഭാ​ഷി​ണി ഉ​പ​യോ​ഗി​ച്ചു​ള്ള പ്ര​ച​ര​ണം പാ​ടി​ല്ല. സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ​യും മ​റ്റു പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തിെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷന്‍റെ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ള്‍​ക്ക് വി​ധേ​യ​മാ​യി​രി​ക്ക​ണ​മെ​ന്നും ക​ളക്ട​ര്‍ പ​റ​ഞ്ഞു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഒ​രു സ്ഥാ​നാ​ര്‍​ഥി​ക്ക് ഒ​ന്നും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ഒ​രു സ്ഥാ​നാ​ര്‍​ഥി​ക്ക് പ​ര​മാ​വ​ധി മൂ​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ ഒ​രു സ്ഥാ​നാ​ര്‍​ഥി​ക്ക് പ​ര​മാ​വ​ധി നാ​ലും മു​നി​സി​പ്പാ​ലി​റ്റി​യി​ലെ ഒ​രു സ്ഥാ​നാ​ര്‍​ഥി​ക്ക് പ​ര​മാ​വ​ധി ര​ണ്ടും മു​നി​സി​പ്പ​ല്‍ കോ​ര്‍​പ്പ​റേ​ഷ​നി​ലെ ഒ​രു സ്ഥാ​നാ​ര്‍​ഥി​ക്ക് പ​ര​മാ​വ​ധി നാ​ലും വാ​ഹ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കാം.