സെ​ഞ്ച്വ​റി ക​ഴി​ഞ്ഞി​ട്ടും വെ​ളു​ന്പി മു​ത്ത​ശി​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ആ​വേ​ശം
Wednesday, November 25, 2020 10:08 PM IST
പ​ത്ത​നാ​പു​രം: ജി​ല്ല​യി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ വോ​ട്ട​റെ​ന്ന സ്ഥാ​നം വി​ട്ടു ക​ള​യാ​ൻ ഈ ​അ​മ്മൂ​മ്മ ത​യാ​റ​ല്ല. പ​ല്ലി​ല്ലാ​ത്ത മോ​ണ​യും കാ​ട്ടി കൂ​നി​കൂ​ടി​യു​ള്ള ന​ട​ത്ത​വു​മാ​യി ത​ച്ച​ക്കു​ള​ക്കാ​രു​ടെ മു​ത്ത​ശി ഇ​പ്പോ​ഴും ന​ല്ല ചു​റു​ചു​റു​ക്കി​ലാ​ണ്.

പി​റ​വ​ന്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ത​ച്ച​ക്കു​ളം ഈ​ട്ടി​വി​ള വീ​ട്ടി​ൽ വെ​ളു​മ്പി മു​ത്ത​ശി​യാ​ണ് സ​ര്‍​ക്കാ​ര്‍ രേ​ഖ​ക​ള്‍ പ്ര​കാ​രം ജി​ല്ല​യി​ലെ ത​ന്നെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ വ​നി​ത​വോ​ട്ട​ര്‍. ഇ​പ്പോ​ള്‍ പ്രാ​യം 110 ആ​ണ്. വാ​ർ​ധ​ക്യ​ത്തി​ന്‍റെ അ​വ​ശ​ത​ക​ളൊ​ന്നും മു​ത്ത​ശി​യെ ബാ​ധി​ക്കു​ന്നി​ല്ല. ചു​റ്റും മ​രു​മ​ക്ക​ളും കൊ​ച്ചു​മ​ക്ക​ളും ചെ​റു​മ​ക്ക​ളു​മാ​യി പ​ത്തി​ല​ധി​കം വീ​ട്ടു​കാ​ർ ഉ​ണ്ട്.

ഇ​ര​വി-ചി​റ്റ ദ​മ്പ​തി​ക​ളു​ടെ ര​ണ്ട് മ​ക്ക​ളി​ൽ ഇ​ള​യ ആ​ളാ​യി​രു​ന്നു വെ​ളു​മ്പി. വ​ന​പ്ര​ദേ​ശ​മാ​യി പി​റ​വ​ന്തൂ​ർ മേ​ഖ​ല​യി​ലെ ആ​ദ്യ​താ​മ​സ​ക്കാ​ർ കൂ​ടി​യാ​യി​രു​ന്നു വെ​ളു​മ്പി​യു​ടെ കു​ടും​ബം.​ അ​ച്ഛ​നോ​ടും അ​മ്മ​യോ​ടും ഒ​പ്പം കാ​ട്ടി​ലെ ജോ​ലി​ക​ൾ ചെ​യ്താ​ണ് വ​ള​ർ​ന്ന​ത്.​ പ​ഴ​യ​തി​ലും ചു​റു​ചു​റു​ക്കോ​ടെ​യാ​ണ് വെ​ളു​മ്പി ഇ​പ്പോ​ഴും ജോ​ലി​ക​ൾ ചെ​യ്യു​ന്ന​ത്. മ​ക്ക​ളെ​ല്ലാം മ​രി​ച്ചു. ഭ​ർ​ത്താ​വ് 70 വ​ർ​ഷം മു​ന്പ് മ​രി​ച്ചു.

രാ​ഷ്ട്രീ​യ​വു​മെ​ല്ലാം കൃ​ത്യ​മാ​യി ബോ​ധ്യ​മു​ണ്ട് അ​മ്മൂ​മ്മ​യ്ക്ക്. വ്യ​ക്ത​മാ​യ രാ​ഷ്ട്രീ​യ നി​ല​പാ​ടും ഉ​ണ്ട്.​വോ​ട്ട് ചെ​യ്ത് തു​ട​ങ്ങി​യ കാ​ലം മു​ത​ല്‍ ഒ​രു പാ​ര്‍​ട്ടി​യെ മാ​ത്ര​മേ പി​ന്തു​ണ​ച്ചി​ട്ടു​ള്ളൂ. കേ​ൾ​വി​യ്ക്കും കാ​ഴ്ച​യ്ക്കും ഒ​ക്കെ ഇ​പ്പോ​ഴും നൂ​റി​ൽ നൂ​റ് മാ​ർ​ക്കാ​ണ്.​ ര​ക്ത​സ​മ്മ​ർ​ദ്ദ​മോ പ്ര​മേ​ഹ​മോ അ​മ്മൂ​മ്മ​യെ തി​രി​ഞ്ഞു​പോ​ലും നോ​ക്കി​യി​ട്ടി​ല്ല.

പ്ര​കൃ​തി വി​ഭ​വ​ങ്ങ​ൾ ഇ​ട്ട് ത​യ്യാ​റാ​ക്കി​യ മ​രു​ന്ന് ക​ഞ്ഞി​യാ​ണ് ആ​രോ​ഗ്യ​ത്തി​ന്‍റെ ര​ഹ​സ്യം. ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് ഏ​റ്റ​വും പ്രാ​യം കൂ​ടി​യ വോ​ട്ട​ര്‍​ക്കു​ള്ള ആ​ദ​ര​വും മു​ത്ത​ശി ഏ​റ്റു​വാ​ങ്ങി.