ച​വ​റ തെ​ക്കും​ഭാ​ഗത്ത് പൊരിഞ്ഞ പോരാട്ടം
Wednesday, November 25, 2020 10:08 PM IST
ച​വ​റ : ച​വ​റ തെ​ക്കും​ഭാ​ഗം പ​ഞ്ചാ​യ​ത്തി​നാ​യി വീ​റോ​ടെ മു​ന്ന​ണി​ക​ൾ. മൂ​ന്നു വ​ശ​വും അ​ഷ്ട​മു​ടി​ക്കാ​യ​ലും ഒ​രു വ​ശം പാ​വു​മ്പാ തോ​ടും അ​തി​ർ​ത്തി​ക​ൾ പ​ങ്കി​ടു​ന്ന ഗ്രാ​മ​മാ​ണ് ച​വ​റ തെ​ക്കും​ഭാ​ഗം . ജി​ല്ലാ​പ​ഞ്ചാ​യ​ത്തി​ലെ തേ​വ​ല​ക്ക​ര ഡി​വി​ഷ​നി​ലും ച​വ​റ ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്തി​ലും ഉ​ൾ​പ്പെ​ട്ട പ്ര​ദേ​ശ​മാ​ണി​ത്. മീ​ൻ​പി​ടു​ത്ത​വും ക​ന്നു​കാ​ലി​വ​ള​ർ​ത്ത​ലു​മാ​ണ് പ്ര​ധാ​ന തൊ​ഴി​ലു​ക​ൾ. ക​യ​ർ വ്യ​വ​സാ​യ​ത്തി​ന് പേ​ര് കേ​ട്ട സ്ഥ​ലം. ഇ​പ്പോ​ൾ ക​യ​റു​ല്പാ​ദ​നം നാ​മ​മാ​ത്ര​മാ​യി.
നി​ല​വി​ൽ 13 വാ​ർ​ഡു​ക​ൾ ഉ​ള്ള ച​വ​റ തെ​ക്കും​ഭാ​ഗം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് 1995 മു​ത​ൽ 2020 വ​രെ​യും എ​ൽ​ഡി​എ​ഫ് ആ​ണ് ഭ​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ത്തെ തു​ട​ർ​ന്ന് 2014-15 ൽ ​അ​താ​യ​ത് ഒ​രു വ​ർ​ഷം യു​ഡി​എ​ഫ് ഭ​ര​ണ നേ​തൃ​ത്വം വ​ന്നി​രു​ന്നു.
1995 - 2000 കാ​ല​ഘ​ട്ട​ത്തി​ൽ എ​ൽ​ഡി​എ​ഫി​ലെ സി​പി​ഐ പ്ര​തി​നി​ധി രാ​ധാ​മ​ണി​യ​മ്മ പ്ര​സി​ഡ​ന്‍റാ​യും സി​പി​എ​മ്മി​ലെ ശി​വ​പ്ര​സാ​ദ് വൈ​സ് പ്ര​സി​ഡ​ന്‍റാ​യു​മു​ള്ള ഭ​ര​ണ​സ​മി​തി​യാ​യി​രു​ന്നു. ഈ ​കാ​ല​യ​ള​വി​ൽ ആ​കെ 10 സീ​റ്റാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. 2000 - 05 ൽ 12 ​സീ​റ്റി​ൽ മ​ത്സ​രം ന​ട​ക്കു​ക​യും വീ​ണ്ടും എ​ൽ​ഡി​എ​ഫ് ഭ​ര​ണം നി​ല​നി​ർ​ത്തു​ക​യും ചെ​യ്തു. സി ​പി എ​മ്മി​ലെ കൃ​ഷ്ണ​ൻ​കു​ട്ടി പി​ള്ള പ്ര​സി​ഡ​ന്‍റാ​യും സി​പി​ഐ​യി​ലെ ഷീ​ലാ​കു​മാ​രി വൈ​സ് പ്ര​സി​ഡ​ന്‍റാ​കു​ക​യും ചെ​യ്തു. 2005 - 10 ൽ ​വീ​ണ്ടും പ​ഞ്ചാ​യ​ത്ത് ഭ​ര​ണം എ​ൽ​ഡി​എ​ഫി​ന് ത​ന്നെ ല​ഭി​ച്ചു. സി​പി​എ​മ്മി​ലെ കെ.​പി.​മോ​ഹ​ൻ​ദാ​സ് പ്ര​സി​ഡ​ന്‍റാ​കു​ക​യും സി​പി​ഐ​യി​ലെ ഷാ​ജി എ​സ് പ​ള്ളി​പ്പാ​ട​ൻ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ഭ​ര​ണം തു​ട​രു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഈ ​കാ​ല​യ​ള​വി​ൽ അ​വ​സാ​ന ഒ​ന്ന​ര വ​ർ​ഷം വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ഷാ​ജി എ​സ് പ​ള്ളി​പ്പാ​ട​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി.
സി​പി​എ​മ്മി​ലെ ശി​വ​പ്ര​സാ​ദ് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യി. 2010 - 15 ൽ ​പ​ഞ്ചാ​യ​ത്തി​ൽ 13 വാ​ർ​ഡു​ക​ൾ ആ​യി. ഒ​രു സീ​റ്റി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ ഭ​ര​ണ തു​ട​ർ​ച്ച എ​ൽ​ഡി​എ​ഫി​ന് ത​ന്നെ ല​ഭി​ച്ചു. ബീ​നാ ദ​യ​ൻ പ്ര​സി​ഡ​ന്‍റാ​യും എ​സ്.​വി ദേ​വ് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യി. എ​ന്നാ​ൽ ഔ​ദ്യോ​ഗി​ക ആ​ർ​എ​സ്പി യു​ഡി​എ​ഫി​ലേ​യ്ക്ക് വ​ന്ന​തോ​ടെ 2014ൽ ​അ​വി​ശ്വാ​സം വ​രി​ക​യും എ​ൽ​ഡി​എ​ഫി​ന് ഭ​ര​ണം ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്തു.
2014 -15 ൽ ​യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ എ​ത്തി. കോ​ൺ​ഗ്ര​സി​ലെ ത​ങ്ക​ച്ചി പ്ര​ഭാ​ക​ര​ൻ പ്ര​സി​ഡ​ന്‍റാ​കു​ക​യും ആ​ർ​എ​സ്പി​യി​ലെ മ​റി​യാ​മ്മ വൈ​സ് പ്ര​സി​ഡ​ന്‍റാ​കു​ക​യും ചെ​യ്തു. എ​ന്നാ​ൽ 2015 - 2020 കാ​ല​ഘ​ട്ട​ത്തി​ലേ​യ്ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ഞ്ചാ​യ​ത്ത് ഭ​ര​ണം എ​ൽ​ഡി​എ​ഫ് തി​രി​കെ പി​ടി​ച്ചെ​ടു​ത്തു. 13 സീ​റ്റി​ൽ എ​ൽ​ഡി​എ​ഫി​ന് ഏ​ഴും യു​ഡി​എ​ഫി​ന് അ​ഞ്ചും ബി​ജെ​പി​യ്ക്ക് ഒ​രു സീ​റ്റും ല​ഭി​ച്ചു. 2015 മു​ത​ൽ 19 വ​രെ സി​പി​എ​മ്മി​ലെ അ​നി​ൽ കു​മാ​റും 2019 -20 ൽ ​സി​പി​ഐ​യു​ടെ യേ​ശു​ദാ​സ​നും പ്ര​സി​ഡ​ന്‍റാ​യി. സി​പി​എ​മ്മി​ലെ സു​ശീ​ല വൈ​സ് പ്ര​സി​ഡന്‍റു​മാ​യി.
എ​ന്നാ​ൽ 2020 - 25 ലെ ​തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്ന​ണി​ക​ളി​ൽ തീ​പാ​റും. വാ​ശി​യേ​റി​യ ഒ​രു തെ​ര​ഞ്ഞെ​ടു​പ്പാ​യി മാ​റു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. 13 വാ​ർ​ഡു​ക​ളി​ൽ 12 വാ​ർ​ഡി​ലും ഇ​ക്കു​റി ബി​ജെ​പി മ​ത്സ​രി​ക്കു​ന്നു​ണ്ട്. മ​റ്റ് മു​ന്ന​ണി​ക​ൾ​ക്കൊ​പ്പം എ​ത്താ​നു​ള്ള ശ്ര​മ​മാ​ണ് ബി​ജെ​പി​യും ല​ക്ഷ്യം വെ​യ്ക്കു​ന്ന​ത്. എ​ന്നാ​ൽ ഭ​ര​ണം നി​ല​നി​ർ​ത്താ​ൻ എ​ൽ​ഡി​എ​ഫും തി​രി​കെ ഭ​ര​ണം പി​ടി​ച്ചെ​ടു​ക്കാ​ൻ യു​ഡി​എ​ഫും ക​ച്ച​ക്കെ​ട്ടി​യി​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ്.