കൊല്ലം: ജില്ലാ പഞ്ചായത്തിലെ 26 ഡിവിഷനുകളിലായി 107 സ്ഥാനാര്‍ഥികളാണുള്ളത്. 51 സ്ത്രീകളും 56 പുരുഷന്മാരും. 133 പേര് പത്രിക സമര്‍പ്പിച്ചതില്‍ 26 പേര് പത്രിക പിന്‍വലിച്ചു. വെളിനല്ലൂര്‍, ചടയമംഗലം ഡിവിഷനുകളിലാണ് കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുള്ളത്. കുലശേഖരപുരം, ഓച്ചിറ, ശൂരനാട്, നെടുവത്തൂര്‍, കരവാളൂര്‍, അഞ്ചല്‍, നെടുമ്പന, മുഖത്തല, പെരിനാട്, തേവലക്കര എന്നീ ഡിവിഷനുകളിലാണ് കുറവ് സ്ഥാനാര്‍ഥികള്‍. മൂന്ന് പേര് വീതം.
ബ്ലോക്ക് പഞ്ചായത്തുകളില്‍
528 സ്ഥാനാര്‍ഥികള്‍
കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പില്‍ 11 ബ്ലോക്കുകളിലായി 528 സ്ഥാനാര്‍ഥികള്‍ മത്സര രംഗത്തുണ്ട്. ഇതില്‍ 276 പേര് സ്ത്രീകളാണ്. ആകെ 706 പേരാണ് പത്രിക സമര്‍പ്പിച്ചിരുന്നത്. 178 പേര് പിന്‍വലിച്ചു. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ ഉള്ളത് ചടയമംഗലം ബ്ലോക്കിലാണ്, 62 പേര്, സ്ത്രീകള്‍ 32 പേരുണ്ട്.
സ്ഥാനാര്‍ഥികള്‍ കുറവ് ചിറ്റുമല ബ്ലോക്കിലാണ്, 42 പേര്, സ്ത്രീ സ്ഥാനാര്‍ഥികള്‍ 25 പേരുണ്ട്. ഏറ്റവും അധികം നാമനിര്‍ദേശപത്രികകള്‍ ലഭിച്ചത് ചടയമംഗലം ബ്ലോക്കിലായിരുന്നു, 79 പേര്, ഇതില്‍ 17 പേര് പിന്‍വലിച്ചു. പത്തനാപുരം ബ്ലോക്കിലായിരുന്നു പത്രികള്‍ ഏറ്റവും കുറവ്, 52. പത്രിക പിന്‍വലിച്ചവരുടെ എണ്ണവും ഇവിടെ കുറവാണ്, ഒന്‍പത്.
ബ്ലോക്ക് പഞ്ചായത്തുകളില്‍ സ്ഥാനാര്‍ഥികളുടെ എണ്ണത്തില്‍ വനിതകളാണ് മുന്നിലെങ്കിലും നാലു ബ്ലോക്കുകളില്‍ പുരുഷാധിപത്യമാണ്. ആകെ സ്ഥാനാര്‍ഥികളില്‍ പുരുഷന്മാരെ അപേക്ഷിച്ച് 24 സ്ത്രീകള്‍ അധികമുണ്ട്. എന്നാല്‍ ഓച്ചിറ, ശാസ്താംകോട്ട, ഇത്തിക്കര, ചവറ എന്നിവിടങ്ങളില്‍ പുരുഷന്മാരാണ് അധികം.
ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ഥികളുടെ എണ്ണം, സ്ത്രീ, പുരഷന് എന്ന ക്രമത്തില്‍. ഓച്ചിറ-49, 23, 26. ശാസ്താംകോട്ട-50, 24, 26. വെട്ടിക്കവല-50, 27, 23. പത്തനാപുരം-43, 24, 19. അഞ്ചല്‍-50, 26, 24. കൊട്ടാരക്കര-44, 27, 17. ചിറ്റുമല-42, 25, 17. ചവറ-44, 21, 23. മുഖത്തല-47, 24, 23. ചടയമംഗലം-62, 32, 30. ഇത്തിക്കര-47, 23, 24.