ശൂ​ര​നാ​ട്ട് അം​ഗ​ന​മാ​രു​ടെ ഉ​ശി​ര​ൻ പോ​ര്
Tuesday, November 24, 2020 10:20 PM IST
ശാ​സ്താം​കോ​ട്ട: ശൂ​ര​ൻ​മാ​രു​ടെ നാ​ട് എ​ന്ന​റി​യ​പ്പെ​ടു​ന്ന ശൂ​ര​നാ​ട്ട് ഏ​റ്റ് മു​ട്ടു​ന്ന​ത് വീ​രാം​ഗ​ന​മാ​ർ. നാ​മ​നി​ർ​ദേ​ശ പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള സ​മ​യം ക​ഴി​യു​ക​യും സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ചി​ത്രം തെ​ളി​യു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ശൂ​ര​നാ​ട് ഡി​വി​ഷ​നി​ൽ മ​ത്സ​ര​ത്തി​ന് വീ​റും വാ​ശി​യു​മേ​റി​യ​ത്. വ​നി​താ​സം​വ​ര​ണ​മാ​യ ഇ​വി​ടെ മൂ​ന്ന് മു​ന്ന​ണി​ക​ൾ​ക്കും അ​ഭി​മാ​ന​പ്പോ​രാ​ട്ട​മാ​ണ്.
സീ​റ്റ് നി​ല​നി​ർ​ത്താ​ൻ എ​ൽഡി​എ​ഫും കൈ​വി​ട്ട് പോ​യ സീ​റ്റ് തി​രി​ച്ച് പി​ടി​ക്കാ​ൻ യു​ഡിഎ​ഫും മ​ത്സ​രി​ക്കു​മ്പോ​ൾ ശ​ക്ത​മാ​യ പ്ര​തി​രോ​ധം തീ​ർ​ത്ത് ബി ​ജെപി ​തൊ​ട്ടു​പി​ന്നാ​ലെ​യു​ണ്ട്. 2010ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യം യു​ഡിഎ​ഫി​നാ​യി​രു​ന്നു സു​ജാ​ത രാ​ധാ​കൃ​ഷ്ണ​ൻ 528 വോ​ട്ടി​ന് ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ കു​ത്ത​ക സീ​റ്റ് പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു.​
എ​ന്നാ​ൽ ക​ഴി​ഞ്ഞ തിെര​ഞ്ഞെ​ടു​പ്പി​ൽ സി​പിഎം ​മു​തി​ർ​ന്ന നേ​താ​വാ​യ എം. ​ശി​വ​ശ​ങ്ക​ര​പി​ള്ള​യെ രം​ഗ​ത്തി​റ​ക്കി സീ​റ്റ് തി​രി​ച്ചു പി​ടി​ച്ചു. ഏ​ഴാ​യി​ര​ത്തോ​ള​മാ​യി​രു​ന്നു ഭു​രി​പ​ക്ഷം. ഇ​ട​തു പ​ക്ഷ​ത്തി​ന് മേ​ധാ​വി​ത്വ​മു​ള്ള ശൂ​ര​നാ​ട് ഉ​ൾ​പ്പെ​ടു​ന്ന ഈ ​മ​ണ്ഡ​ലം ഇ​പ്പോ​ൾ എ​ങ്ങോ​ട്ട് ചാ​യു​മെ​ന്ന് പ​റ​യാ​ൻ ക​ഴി​യി​ല്ല. അ​തി​നാ​ൽ ശൂ​ര​നാ​ട്ടെ ചു​വ​ന്ന മ​ണ്ണി​ൽ മ​ത്സ​രം പൊ​ടി പാ​റു​ക​യാ​ണ്.​
പു​തു വോ​ട്ട​ർ​മാ​രു​ടെ നി​സം​ഗ​ത​യും ചി​ല മേ​ഖ​ല​ക​ളി​ൽ ബി​ജെപി​യും എ​സ്ഡി​പി ഐ​യും വ​ള​ർ​ന്ന​തും പാ​ർ​ട്ടി​ക​ൾ​ക്കി​ട​യി​ൽ നി​ല​നി​ൽ​ക്കു​ന്ന പോ​രും വി​ഭാ​ഗീ​യ​ത​യും ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ ശ​ക്തി​യെ ബാ​ധി​ച്ചു.​ ഈ ഘ​ട​ക​ങ്ങ​ൾ ഒ​രു പ​രി​ധി വ​രെ കോ​ൺ​ഗ്ര​സിന്‍റെ പ​ര​മ്പ​രാ​ഗ​ത വോ​ട്ടു ബാ​ങ്കി​നേ​യും ത​ള​ർ​ത്തി.​ അ​തി​നാ​ൽ ജ​യ പ​രാ​ജ​യം എ​ങ്ങ​നെ​യാ​കു​മെ​ന്ന് പ​റ​യാ​ൻ ക​ഴി​യി​ല്ല. ശൂ​ര​നാ​ട് വ​ട​ക്ക്, തെ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ളും മൈ​നാ​ഗ​പ്പ​ള്ളി, ശാ​സ്താം​കോ​ട്ട പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഓ​രോ വാ​ർ​ഡും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ശൂ​ര​നാ​ട് ഡി​വി​ഷ​ൻ ആ​കെ 54 വാ​ർ​ഡു​ക​ൾ. ഈ ​പ​ഞ്ചാ​യ​ത്തു​ക​ളെ​ല്ലാം ഭ​രി​ക്കു​ന്ന​ത് ഇ​ട​ത് പ​ക്ഷ​മാ​ണ്.
എ​ന്നാ​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് തെര​ഞ്ഞെ​ടു​പ്പി​ൽ രാ​ഷ്ട്രീ​യ​ത്തി​നൊ​പ്പം മ​റ്റ് നി​ര​വ​ധി ഘ​ട​ക​ങ്ങ​ളും ജ​യ പ​രാ​ജ​യ​ത്തെ സ്വാ​ധീ​നി​ക്കാ​റു​ണ്ട്. ക​ഴി​ഞ്ഞ കാ​ല തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ഇ​ത് തെ​ളി​യി​ക്കു​ന്നു. ശാ​സ്താം​കോ​ട്ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റായി ​രു​ന്ന അം​ബി​ക വി​ജ​യ​കു​മാ​റാ​ണ് യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി. പു​തു​മു​ഖ സ്ഥാ​നാ​ർ​ഥി​യെ​യാ​ണ് സി ​പിഎം ​രം​ഗ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. ​പോ​രു​വ​ഴി​യി​ൽ നി​ന്നു​ള്ള പി. ​ശ്യാ​മ​ള​യാ​ണ് എ​ൽഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. ​യു​വ​മോ​ർ​ച്ച സം​സ്ഥാ​ന സ​മി​തി അം​ഗ​മാ​യ സു​മാദേ​വി​യെ​യാ​ണ് എ​ൻഡി​എ ക​ള​ത്തി​ലി​റ​ക്കി​യി​രി​ക്കു​ന്ന​ത്.​ ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ​ല്ലാം ബി​ജെപി ​വോ​ട്ടി​ംഗ് ശ​ത​മാ​നം ഉ​യ​ർ​ത്തി വ​രി​ക​യാ​ണ്.
കോ​ൺ​ഗ്ര​സ് നേ​താ​വ് ശൂ​ര​നാ​ട് രാ​ജ​ശേ​ഖ​ര​ൻ, ഐ​എ​ൻറ്റിയുസി ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ തു​ട​ങ്ങി​യ​വ​രു​ടെ രാ​ഷ്ട്രീ​യ ഇ​ല്ല​മാ​യ ശു​ര​നാ​ട്ട് യു​ഡിഎ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​വ​രു​ടെ ക​ടി​ഞ്ഞാ​ണി​ൽ പ്ര​വ​ർ​ത്തി​ക്കു​മ്പോ​ൾ മു​ൻ പി​എ​സ് സി ​ചെ​യ​ർ​മാ​ർ എം.​ഗം​ഗാ​ധ​രക ു​റു​പ്പ് ഉ​ൾ​പ്പെ​ടെ​യു​ള്ള മു​തി​ർ​ന്ന നേ​താ​ക്ക​ളാ​ണ് ഇ​ട​തുപ​ക്ഷ ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത്.