കോ​ർ​പ്പ​റേ​ഷ​നി​ൽ തീ​പാ​റും പോ​രാ​ട്ടം
Monday, November 23, 2020 10:44 PM IST
കൊ​ല്ലം: കോ​ർ​പ്പ​റേ​ഷ​നി​ൽ ഇ​ക്കു​റി പൊ​രി​ഞ്ഞ പോ​രാ​ട്ട​മാ​ണ്. അ​ങ്ക​ത്ത​ട്ടി​ൽ വീ​റും വാ​ശി​യും ഏ​റെ. ഇ​ട​തു​മു​ന്ന​ണി കു​ത്ത​ക​യാ​ക്കി വ​ച്ചി​രി​ക്കു​ന്ന ന​ഗ​ര​ഭ​ര​ണം എ​ന്തു​വി​ല കൊ​ടു​ത്തും ഇ​ത്ത​വ​ണ പി​ടി​ച്ചെ​ടു​ക്കു​മെ​ന്ന ദൃ​ഢ​നി​ശ്ച​യ​ത്തി​ലാ​ണ് യു​ഡി​എ​ഫ്. ഭ​ര​ണം നി​ല​നി​ർ​ത്താ​നു​ള്ള ത​ത്ര​പ്പാ​ടി​ലാ​ണ് ഇ​ട​തു​മു​ന്ന​ണി​യും. അ​തേ​സ​മ​യം പ​ല ഡി​വി​ഷ​നു​ക​ളി​ലും ഇ​ത്ത​വ​ണ അ​ട്ടി​മ​റി വി​ജ​യം ബി​ജെ​പി മു​ന്ന​ണി​യും പ്ര​തീ​ക്ഷി​ക്കു​ന്നു. മു​ന്ന​ണി​ക​ളെ​ല്ലാം കൂ​ടു​ത​ൽ പു​തു​മു​ഖ​ങ്ങ​ളെ അ​ണി​നി​ര​ത്തി​യാ​ണ് ക​ളം കൊ​ഴു​പ്പി​ക്കു​ന്ന​ത്. ചി​ല​യി​ട​ങ്ങ​ളി​ൽ വ​ിമ​ത ശ​ല്യ​വും ഉ​ണ്ടെ​ങ്കി​ലും അ​വ​രെ മെ​രു​ക്കാ​നു​ള്ള ത​ന്ത്ര​ങ്ങ​ളും അ​ണി​യ​റ​യി​ൽ സ​ജീ​വ​മാ​ണ്. അ​ന്തി​മ സ്ഥാ​നാ​ർ​ഥി ലി​സ്റ്റ് പു​റ​ത്തു​വ​ന്ന​തോ​ടെ മു​ന്ന​ണി​ക​ൾ പ്ര​ചാ​ര​ണം കൂ​ടു​ത​ൽ ഊ​ർ​ജി​ത​മാ​ക്കി. കോ​ർ​പ്പ​റേ​ഷ​ൻ ഡി​വി​ഷ​നു​ക​ളി​ലെ പോ​രാ​ട്ട ചി​ത്രം ഇ​ന്നു​മ​ത​ൽ