പാർട്ടിയിൽനിന്നും നീക്കം ചെയ്തു
Monday, November 23, 2020 10:44 PM IST
കൊ​ട്ടാ​ര​ക്ക​ര: സിപിഎം കൊ​ട്ടാ​ര​ക്ക​ര ഏ​രി​യ ക​മ്മി​റ്റി അം​ഗം എ​ൻ.​ബേ​ബി​യ്ക്കെ​തി​രെ വി​മ​ത സ്ഥാ​നാ​ർ​ഥിയാ​യി മ​ത്സ​രി​ക്കു​ന്ന എ​സ്.​ശ്രീ​കു​മാ​റി​നെ (ശ്രീ​മോ​ൻ) പാ​ർ​ട്ടി​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ നി​ന്നും നീ​ക്കം ചെ​യ്തു. മൈ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കോ​ട്ടാ​ത്ത​ല പ​ടി​ഞ്ഞാ​റ് വാ​ർ​ഡി​ലാ​ണ് ശ്രീ​കു​മാ​ർ മ​ത്സ​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ നാ​മ​നി​ർ​ദേശ പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന സ​മ​യ​വും പി​ന്നി​ട്ട​പ്പോ​ഴാ​ണ് ലോ​ക്ക​ൽ ക​മ്മി​റ്റി യോ​ഗം ചേ​ർ​ന്ന് ശ്രീ​കു​മാ​റി​നെ പു​റ​ത്താ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. സിപിഎം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റം​ഗ് ജോ​ർ​ജ് മാ​ത്യു​വി​ന്‍റെ സാ​ന്നി​ധ്യത്തി​ലാ​യി​രു​ന്നു യോ​ഗം.

സ്ഥാ​നാ​ർ​ഥി ക്വ​ാറന്‍റൈനി​ൽ

ചാ​ത്ത​ന്നൂ​ർ: ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലേ​യ്ക്ക് മ​ത്സ​രി​ക്കു​ന്ന സിപിഎം ​വ​നി​താ സ്ഥാ​നാ​ർ​ഥിയും കു​ടും​ബ​വും ക്വ​ാറന്‍റൈനി​ൽ​. കോ​യി​പ്പാ​ട് വാ​ർ​ഡി​ൽ മ​ത്സ​രി​ക്കു​ന്ന എ​ൻ.​മ​ഹേ​ശ്വ​രി​ക്കും ഭ​ർ​ത്താ​വി​നും ര​ണ്ട് മ​ക്ക​ൾ​ക്കു​മാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വാ​യ​ത്.​
ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ൽ അം​ഗ​മാ​യി​രു​ന്നു മ​ഹേ​ശ്വ​രി. സി ​പി എം ​ഇ​ത്ത​വ​ണ സ്ഥാ​നാ​ർഥിത്വം ന​ൽ​കി​യ അ​പൂ​ർ​വം പേ​രി​ലൊ​രാ​ള​ണ് മ​ഹേ​ശ്വ​രി. സ്ഥാ​നാ​ർ​ത്ഥി​യു​ടെ അ​സാ​ന്നി​ധ്യ​ത്തി​ൽ സി ​പി എം​ ശ​ക്ത​മാ​യ പ്ര​വ​ർ​ത്ത​ന​മാ​ണ് ഈ ​വാ​ർ​ഡി​ൽ ന​ട​ത്തി​വ​രു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സ്ഥാ​നാ​ർ​ഥി​യും കു​ടും​ബാം​ഗ​ങ്ങ​ളും കോ​വി​ഡ് നെ​ഗ​റ്റീ​വാ​യതാ​യി സി ​പി എം ​വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.​ നെ​ഗ​റ്റീ​വാ​യെ​ങ്കി​ലും ഒ​രാ​ഴ്ച കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യാ​നാ​ണ് സ്ഥാ​നാ​ർ​ഥിക്ക് പാ​ർ​ട്ടി ന​ല്കി​യ നി​ർ​ദേശം.
നെ​ഗ​റ്റീ​വ് ആ​യ ഉ​ട​ൻ രം​ഗ​ത്തി​റ​ങ്ങി​യാ​ൽ സ​മൂ​ഹ​ത്തി​ന് അ​ത് തെ​റ്റാ​യ സ​ന്ദേ​ശ​മാ​യി​രി​ക്കും ന​ല്കു​ന്ന​തെ​ന്ന് സി ​പി എം ​നേ​തൃ​ത്വം പ​റ​ഞ്ഞു.