വി​മ​ത​ര്‍​ക്കു മാ​പ്പു ന​ല്‍​കി​ല്ല: ബി​ന്ദു കൃ​ഷ്ണ
Monday, November 23, 2020 10:44 PM IST
തേ​വ​ല​ക്ക​ര: ത്രി​ത​ല പ​ഞ്ചാ​യ​ത്തു തെര​ഞ്ഞെ​ടു​പ്പി​ല്‍ യുഡിഎ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കെ​തി​രെ നി​ല്‍​ക്കു​ന്ന വി​മ​ത​ര്‍​ക്കും സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കെ​തി​രെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​ര്‍​ക്കും പൊ​തു മാ​പ്പ് ന​ല്‍​കി അ​ടു​ത്ത തെര​ഞ്ഞെ​ടു​പ്പ​ടു​ക്കു​മ്പോ​ള്‍ തി​രി​ച്ചെ​ടു​ക്കു​ന്ന ന​ട​പ​ടി കോ​ണ്‍​ഗ്ര​സി​ല​വ​സാ​നി​ച്ചെ​ന്ന് ഡിസിസി ​പ്ര​സി​ഡ​ന്‍റ് ബി​ന്ദുകൃ​ഷ്ണ അ​ഭി​പ്രാ​യ​പ്പെ​ട്ടു.​
തേ​വ​ല​ക്ക​ര ജി​ല്ലാ പ​ഞ്ചാ​യ​ത്തു ക​ണ്‍​വെ​ന്‍​ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍.​ യുഡിഎ​ഫ് ചെ​യ​ര്‍​മാ​ന്‍ കോ​ല​ത്ത് വേ​ണു​ഗോ​പാ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ ഷി​ബു​ബേ​ബി​ജോ​ണ്‍, പി.​ജ​ര്‍​മ്മി​യാ​സ്, എം.​എ. ക​ബീ​ര്‍, സി.​എ​സ്. മോ​ഹ​ന്‍ കു​മാ​ര്‍, എ.​എം. സാ​ലി, വി​ഷ്ണു വി​ജ​യ​ന്‍, സ​ക്കീ​ര്‍ ഹു​സൈ​ന്‍, പൊ​ന്മ​ന നി​ശാ​ന്ത്, കി​ണ​റു​വി​ള സ​ലാ​ഹു​ദീ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് തേ​വ​ല​ക്ക​ര ഡി​വി​ഷ​ന്‍ സ്ഥാ​നാ​ര്‍​ഥി ദി​വാ​ക​ര്‍ കോ​ട്ട​ക്കു​ഴി എ​ന്നി​വ​ര്‍ പ്രസംഗി​ച്ചു.