കു​ണ്ട​റ​യി​ൽ ക​രു​ത്ത​രു​ടെ ബ​ലാ​ബ​ലം
Monday, November 23, 2020 10:44 PM IST
കു​ണ്ട​റ: വി​ളം​ബ​ര​ത്തി​ന്‍റെ നാ​ട് എ​ന്ന പേ​രും പെ​രു​മ​യു​ള്ള കു​ണ്ട​റ ഡി​വി​ഷ​നി​ൽ ഇ​ത്ത​വ​ണ കൊ​മ്പു​കോ​ർ​ക്കു​ന്ന​ത് ക​രു​ത്ത​രാ​ണ്. അ​തു​കൊ​ണ്ട് ത​ന്നെ ഈ ​ച​രി​ത്ര ഭൂ​മി​യി​ലെ പോ​രാ​ട്ട​വും വീ​രോ​ചി​ത​മാ​കും എ​ന്ന കാ​ര്യ​ത്തി​ൽ ത​ർ​ക്ക​മി​ല്ല.
ക​ഴി​ഞ്ഞ മൂ​ന്ന് പ്രാ​വ​ശ്യ​വും ഡി​വി​ഷ​ൻ ഇ​ട​തു​മു​ന്ന​ണി​യു​ടെ കൈ​പ്പി​ടി​യി​ലാ​യി​രു​ന്നു. എ​ന്ന​തി​ന് എ​ൽ​ഡി​എ​ഫി​ന്‍റെ കു​ത്ത​ക എ​ന്ന് ഉ​റ​പ്പി​ച്ച് പ​റ​യാ​ൻ ക​ഴി​യി​ല്ല. നി​യ​മ​സ​ഭാ മ​ണ്ഡ​ലം മി​ക്ക​പ്പോ​ഴും ഇ​ട​തി​നെ​യും വ​ല​തി​നെ​യും മാ​റി മാ​റി വ​രി​ച്ചി​ട്ടു​മു​ണ്ട്. ഇ​രു​മു​ന്ന​ണി​ക​ൾ​ക്കും ക​ടു​ത്ത വെ​ല്ലു​വി​ളി ഉ​യ​ർ​ത്തി എ​ൻ​ഡി​എ​യും ശ​ക്ത​മാ​യി മ​ത്സ​ര രം​ഗ​ത്തു​ണ്ട്.
മ​ൺട്രോ​ത്തു​രു​ത്ത് ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ 13 വാ​ർ​ഡു​ക​ളും കി​ഴ​ക്കേ ക​ല്ല​ട പ​ഞ്ചാ​യ​ത്തി​ലെ 15 വാ​ർ​ഡു​ക​ളും പേ​ര​യം പ​ഞ്ചാ​യ​ത്തി​ലെ 14 വാ​ർ​ഡു​ക​ളും കു​ണ്ട​റ പ​ഞ്ചാ​യ​ത്തി​ലെ 13 വാ​ർ​ഡു​ക​ളും ഉ​ൾ​പ്പെ​ടെ 55 വാ​ർ​ഡു​ക​ളാ​ണ് ഈ ​ഡി​വി​ഷ​നി​ൽ ഉ​ള്ള​ത്.
സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വും ക​ർ​ഷ​ക സം​ഘം ജി​ല്ലാ സെ​ക്ര​ട്ട​റി​യു​മാ​യ സി. ​ബാ​ൾ​ഡു​വി​ൻ ആ​ണ് എ​ൽ​ഡി​എ​ഫി​നു വേ​ണ്ടി മ​ത്സ​രി​ക്കു​ന്ന​ത്. ക​ർ​ഷ​ക സം​ഘം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം, കേ​ര​ള സി​റാ​മി​ക്സ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം എ​ൻ എ​സ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി ഭ​ര​ണ സ​മി​തി അം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു. 1991-ൽ ​ആ​ദ്യ​ത്തെ ജി​ല്ലാ കൗ​ൺ​സി​ലി​ലെ അം​ഗ​വു​മാ​യി​രു​ന്നു.
കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റും കു​ണ്ട​റ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റു​മാ​യ കെ.​ബാ​ബു​രാ​ജ​നാ​ണ് ഐ​ക്യ ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യു​ടെ തേ​രാ​ളി. ഇ​ദ്ദേ​ഹം ര​ണ്ടു ത​വ​ണ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് സ്ഥാ​നം വ​ഹി​ച്ചി​ട്ടു​ണ്ട്.
ചി​റ്റു​മ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം, കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി അം​ഗം, കൊ​ല്ലം കാ​ർ​ഷി​ക വി​ക​സ​ന ബാ​ങ്ക് ഭ​ര​ണ സ​മി​തി അം​ഗം, യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ എ​ന്നീ സ്ഥാ​ന​ങ്ങ​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.
ബി​ഡി ജെ​എ​സ് കു​ണ്ട​റ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്. ശ്രീ​മു​രു​ക​നാ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി. തേ​വ​ല​പ്പു​റം ക​ണ്ണ​ങ്കോ​ട്ട് അ​ർ​ധ​നാ​രീ​ശ്വ​ര ക്ഷേ​ത്ര​ത്തി​ലെ മേ​ൽ​ശാ​ന്തി​യാ​ണ്. നേ​ര​ത്തേ ബി​ജെ​പി​യി​ൽ ആ​യി​രു​ന്ന ഇ​ദ്ദേ​ഹം പി​ന്നീ​ട് ബി​ഡി​ജെ​എ​സി​ൽ ചേ​രു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ത​വ​ണ മു​ഖ​ത്ത​ല ബ്ലോ​ക്ക് പ​ഴ​ങ്ങാ​ലം ഡി​വി​ഷ​നി​ൽ ബി​ജെപി ​സ്ഥാ​നാ​ർ​ഥി ആ​യി​രു​ന്നെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. യു​വ​മോ​ർ​ച്ച​യു​ടെ മ​ണ്ഡ​ലം ഭാ​ര​വാ​ഹി സ്ഥാ​ന​ങ്ങ​ളും വ​ഹി​ച്ചി​ട്ടു​ണ്ട്. സി​പി​എ​മ്മി​ലെ അ​ഡ്വ. ജൂ​ലി​യ​റ്റ് നെ​ൽ​സ​നാ​ണ് നി​ല​വി​ൽ ഡി​വി​ഷ​നെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത്.