കൊ​റ്റ​ങ്ക​ര​യി​ൽ കൊ​ടി പാ​റി​ക്കാ​ൻ
Monday, November 23, 2020 10:44 PM IST
കൊ​ല്ലം: ഇ​ട​തു​കോ​ട്ട​യാ​യ കൊ​റ്റ​ങ്ക​ര​യി​ൽ ഇ​ത്ത​വ​ണ ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​മാ​ണ്. ഡി​വി​ഷ​ൻ നി​ല​നി​ർ​ത്താ​ൻ. ഏ​ൽ​ഡി​എ​ഫും തി​രി​ച്ചു പി​ടി​ക്കാ​ൻ യു​ഡി​എ​ഫും അ​ട്ടി​മ​റി വി​ജ​യ​ത്തി​ന് ബി​ജെ​പി​യും അ​ര​യും ത​ല​യും മു​റു​ക്കി രം​ഗ​ത്തി​റ​ങ്ങി ക​ഴി​ഞ്ഞു.

ക​ഴി​ഞ്ഞ മൂ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും എ​ൽ​ഡി​എ​ഫി​നാ​യി​രു​ന്നു വി​ജ​യം. എ​ല്ലാ​വ​രും സി​പി​എം പ്ര​തി​നി​ധി​ക​ളാ​യി​രു​ന്നു. എ​ങ്കി​ലും കോ​ൺ​ഗ്ര​സി​നും ബി​ജെ​പി​ക്കും ഏ​റെ വേ​രോ​ട്ട​മു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ ഡി​വി​ഷ​നി​ൽ ഉ​ണ്ട്.

കൊ​റ്റ​ങ്ക​ര ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ 21 വാ​ർ​ഡു​ക​ളും ഇ​ള​മ്പ​ള്ളൂ​ർ പ​ഞ്ചാ​യ​ത്തി​ലെ 13 വാ​ർ​ഡു​ക​ളും തൃ​ക്കോ​വി​ൽ വ​ട്ടം പ​ഞ്ചാ​യ​ത്തി​ലെ 12 വാ​ർ​ഡു​ക​ളും നെ​ടു​മ്പ​ന പ​ഞ്ചാ​യ​ത്തി​ലെ മു​ട്ട​യ്ക്കാ​വ് വാ​ർ​ഡും അ​ട​ക്കം 47 വാ​ർ​ഡു​ക​ൾ ഈ ​ഡി​വി​ഷ​നി​ൽ ഉ​ൾ​പ്പ​ടു​ന്നു.

സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​വും കേ​ര​ള ക​ർ​ഷ​ക സം​ഘം സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​വു​മാ​യ എ​ൻ.​എ​സ്.​പ്ര​സ​ന്ന കു​മാ​റാ​ണ് എ​ൽ​ഡി​എ​ഫി​ന്‍റെ സാ​ര​ഥി.

കൊ​ല്ലം താ​ലൂ​ക്ക് സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ, ജി​ല്ലാ സ​ഹ​ക​ര​ണ പ്രി​ന്‍റിം​ഗ് പ്ര​സ് പ്ര​സി​ഡന്‍റ്, ക​ർ​ഷ​ക തൊ​ഴി​ലാ​ളി സം​സ്ഥാ​ന ക്ഷേ​മ​നി​ധി ബോ​ർ​ഡ് അം​ഗം തു​ട​ങ്ങി​യ സ്ഥാ​ന​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ച് വ​രു​ന്നു.

ആ​ർ​എ​സ്പി​യി​ലെ ആ​ർ.​ശ്രീ​ധ​ര​ൻ പി​ള്ള​യാ​ണ് യു​ഡി​എ​ഫി​നു വേ​ണ്ടി മ​ത്സ​രി​ക്കു​ന്ന​ത്. ര​ണ്ടു ത​വ​ണ തൃ​ക്കോ​വി​ൽവ​ട്ടം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യി​രു​ന്നു. 2012 മു​ത​ൽ 2016 വ​രെ കേ​ര​ള മോ​ട്ടോ​ർ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ചെ​യ​ർ​മാ​ൻ സ്ഥാ​നം വ​ഹി​ച്ചി​ട്ടു​ണ്ട്. ആ​ർഎ​സ്പി​യു​ടെ ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി​യും ആ​ർഎ​സ്പി -​ബി​യു​ടെ ജി​ല്ലാ സെ​ക​ട്ട​റി​യും ആ​യി​രു​ന്നു. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ർഎ​സ് പി - ​ബി സ്ഥാ​നാ​ർ​ഥി​യാ​യി ച​വ​റ ഡി​വി​ഷ​നി​ൽ മ​ത്സ​രി​ച്ചെ​ങ്കി​ലും തോ​റ്റു.

ബി​ജെ​പി കു​ണ്ട​റ നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ജി. ​സ​ന്തോ​ഷ് ആ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി. മാ​മ്പു​ഴ ഇ​ണ്ടി​ള​യ​പ്പ​ൻ ക്ഷേ​ത്ര ഭ​ര​ണ സ​മി​തി സെ​ക്ര​ട്ട​റി പാ​ട​ശേ​ഖ​ര സ​മി​തി വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്നീ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ക്കു​ന്നു.​ ബി ജെ​പി കു​ണ്ട​റ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്, കൊ​റ്റ​ങ്ക​ര പ​ഞ്ചാ​യ​ത്ത് ആ​സൂ​ത്ര​ണ സ​മി​തി അം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ര​ണ്ട് ത​വ​ണ കൊ​റ്റ​ങ്ക​ര പ​ഞ്ചാ​യ​ത്തി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന​ങ്കി​ലും വി​ജ​യി​ക്കാ​നാ​യി​ല്ല. സി​പി​എ​മ്മി​ലെ ഷേ​ർ​ളി സ​ത്യ​ദേ​വ​നാ​ണ് നി​ല​വി​ലെ ഡി​വി​ഷ​ൻ കൗ​ൺ​സി​ല​ർ.