കൊല്ലം: ജില്ലയില്‍ ഇന്നലെ 526 പേര് കോവിഡ് രോഗമുക്തരായി. 314 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മുനിസിപ്പാലിറ്റികളില്‍ പരവൂര്‍, കരുനാഗപ്പള്ളി പ്രദേശങ്ങളിലും ഗ്രാമപഞ്ചായത്തുകളില്‍ മൈനാഗപ്പള്ളി, ചവറ, ശാസ്താംകോട്ട, ചാത്തന്നൂര്‍ എന്നിവിടങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്. സമ്പര്‍ക്കം മൂലം 308 പേരും ഉറവിടം വ്യക്തമല്ലാത്ത നാലുപേരും രണ്ട് ആരോഗ്യപ്രവര്‍ത്തകരും രോഗം സ്ഥിരീകരിച്ചവരില്‍പ്പെടുന്നു. കൊല്ലം കോര്‍പ്പറേഷനില്‍ 27 പേര്‍ക്കാണ് രോഗബാധ. ഇരവിപുരം-എട്ട്, പട്ടത്താനം-നാല്, മതിലില്‍-മൂന്ന് എന്നിങ്ങനെയാണ് കോര്പ്പറേഷന് പരിധിയിലെ രോഗബാധിതര്‍.
മുനിസിപ്പാലിറ്റികളില്‍ പരവൂര്‍-15, കരുനാഗപ്പള്ളി-11, കൊട്ടാരക്കര-ഏഴ്, പുനലൂര്‍- ആറ് എന്ന കണക്കിലാണ് രോഗബാധിതരുള്ളത്.
ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ മൈനാഗപ്പള്ളി-22, ചവറ, ശാസ്താംകോട്ട എന്നിവിടങ്ങളില്‍ 11 വീതവും ചാത്തന്നൂര്‍-10, കിഴക്കേ കല്ലട, നീണ്ടകര, ശൂരനാട് വടക്ക് ഭാഗങ്ങളില്‍ ഒന്‍പതു വീതവും കുന്നത്തൂര്‍, തഴവ, പോരുവഴി പ്രദേശങ്ങളില്‍ എട്ടു വീതവും തെക്കുംഭാഗം-ഏഴ്, ഇട്ടിവ, ഏരൂര്‍, ചിറക്കര, തലവൂര്‍, പേരയം, ശൂരനാട് തെക്ക് എന്നിവിടങ്ങളില്‍ ആറു വീതവും ആദിച്ചനല്ലൂര്‍, കല്ലുവാതുക്കല്‍, തേവലക്കര, നീണ്ടകര, പന്മന, പിറവന്തൂര്‍ ഭാഗങ്ങളില്‍ അഞ്ചു വീതവും ഇളമ്പള്ളൂര്‍, കൊറ്റങ്കര, തൊടിയൂര്‍, പെരിനാട,് വെളിയം പ്രദേശങ്ങളില്‍ നാലു വീതവും തെന്മല, നിലമേല്‍, പനയം, പൂയപ്പള്ളി, മേലില, വിളക്കുടി, വെളിനല്ലൂര്‍ എന്നിവിടങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതരുടെ എണ്ണം. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുള്ളത്.