മൺട്രോത്തുരുത്തിൽ സഹോദരങ്ങൾ നേർക്കുനേർ
Sunday, November 22, 2020 10:06 PM IST
കു​ണ്ട​റ: ക​ല്ല​ട ജ​ലോ​ത്സ​വ​ത്തി​ന്‍റെ നാ​ടാ​യ മ​ൺ​ട്രോ​ത്തു​രു​ത്തി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ച​രി​ത്ര​ത്തി​ൽ ഇ​ത്ര​മാ​ത്രം പൊ​രി​ഞ്ഞ പോ​രാ​ട്ട​ത്തി​ന് വേ​ദി ഒ​രു​ങ്ങിയി​ട്ടി​ല്ല. 13 വാ​ർ​ഡു​ക​ളും പൂ​ർ​വാ​ധി​കം വാ​ശി​യി​ലാ​ണ്.​ മാ​റി​മാ​റി പ​ല​ത​വ​ണ അ​ധി​കാ​ര​ത്തി​ൽ വ​ന്നി​ട്ടു​ള്ള ഇ​രു​മു​ന്ന​ണി​ക​ൾ​ക്കും ഒ​പ്പം ബി​ജെ​പിയും ​രം​ഗ​ത്തു​ണ്ട്.
13 വാ​ർ​ഡു​ക​ളു​ള്ള മ​ൺ​ട്രോ​ത്തു​രു​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ക​ഴി​ഞ്ഞതവണ എ​ൽഡി​എഫ് ആണ് ഭരിച്ചി​രു​ന്നത്. ​സിപി ​എം- 7, ​സി​പി​ഐ- 2, കോ​ൺ​ഗ്ര​സ്-2, ആ​ർ​എ​സ്പി -ഒന്ന്, സ്വ​ത​ന്ത്ര​ൻ-ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു ക​ക്ഷി​നി​ല. ര​ണ്ടാം വാ​ർ​ഡാ​യ കി​ട​പ്പുറം ​സൗ​ത്തി​ൽ നി​ന്നും വി​ജ​യി​ച്ച ബി​നു ക​രു​ണാ​ക​ര​നാ​യി​രു​ന്നു പ്ര​സി​ഡ​ന്‍റ്. നെ​ന്മേ​നി വാ​ർ​ഡ് അം​ഗം സി​പി​ഐ പ്ര​തി​നി​ധി​യാ​യ മ​ഞ്ജു വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു.
എ​ൽ​ഡി​എ​ഫ് ഭ​ര​ണമാ​ണ് മ​ൺ​ട്രോ​ത്തു​രു​ത്തി​നെ പ്ര​ദേ​ശ​ത്തെ മ​റ്റു പ​ഞ്ചാ​യ​ത്തു​ക​ൾക്കൊ​പ്പം എ​ത്തി​ക്കാ​ൻ സ​ഹാ​യി​ച്ച​ത് എ​ന്ന വാ​ദ​ത്തെ ഖ​ണ്ഡി​ക്കു​ക​യാ​ണ് യു​ഡി​എ​ഫ്. ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ക്കാ​ലം വി​ക​സ​ന മു​ര​ടി​പ്പാ​യി​രു​ന്നു​വെ​ന്ന് യു​ഡി​എ​ഫ് ആ​രോ​പി​ക്കു​ന്നു.
ഇ​ത്ത​വ​ണ എ​ൽ​ഡി​എ​ഫ് സി​പി​എ​മ്മി​ന്‍റെ ഒ​മ്പ​തു പേ​രേ​യും സി​പി​ഐ​യു​ടെ നാ​ലു സ്ഥാ​നാ​ർ​ഥി​ക​ളെ​യും മ​ത്സ​രി​പ്പി​ക്കു ന്നു. ​യു​ഡി​എ​ഫ് 13 സീ​റ്റി​ലും കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ളെ നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്.
മ​ൺ​റോ​തു​രു​ത്തി​ലെ വി​ല്ലി​മം​ഗ​ലം വാ​ർ​ഡി​ലാ​ണ് ജേ​ഷ്ഠ​നും അ​നു​ജ​നും ഏ​റ്റു​മു​ട്ടു​ന്ന​ത്. ക​ഴി​ഞ്ഞ​ത​വ​ണ സി​പി​എം അം​ഗ​മാ​യി വി​ജ​യി​ച്ചശേ​ഷം രാ​ജി​വ​ച്ച് ബി​ജെ​പി​യി​ൽ പോ​യ അ​നു​പ​മ​യു​ടെ വാ​ർ​ഡ് ആ​ണ് വി​ല്ലിമം​ഗ​ലം. ജ്യേ​ഷ്ഠ​ൻ വി​ജ​യ​ൻ സി​പി​എം സ്ഥാ​നാ​ർ​ഥി​യും അ​നു​ജ​ൻ സു​കു​മാ​ര​ൻ യു​ഡി​എ​ഫി​ലെ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർഥി​യും ആ​ണ്.
വി​ജ​യ​ൻ ച​വ​റ കെ​എം​എം​എ​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു.​കേ​ര​ളാ മൈ​നിം​ഗ് വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി, മ​ൺ​ട്രോ​ത്തു​രു​ത്ത് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡന്‍റ്, ക​യ​ർ സം​ഘം പ്ര​സി​ഡ​ന്‍റ് തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു.
വി​ജ​യ​ന്‍റെ ഇ​ള​യ സ​ഹോ​ദ​ര​നും വി​ല്ലി​മം​ഗ​ലം വാ​ർ​ഡി​ലെ യുഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​യു​മാ​യ സു​കു​മാ​ര​ൻ വി​ദ്യാ​ർ​ഥി രാ​ഷ്ട്രീ​യ​ത്തി​ലൂ​ടെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​യി രം​ഗ​ത്തെ​ത്തി. കേ​ര​ള വാ​ട്ട​ർ ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ്പ​റേ​ഷ​ൻ സ്റ്റേ​ഷ​ൻ മാ​സ്റ്റ​റാ​യി 2013 പി​രി​ഞ്ഞു. കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​മാ​യി​രു​ന്നു.​
ഐ​എ​ൻ​ടി​യു​സി ടൂ​റി​സം ഡെ​വ​ല​പ്മെ​ന്‍റ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യാ​യ സു​കു​മാ​ര​ൻ പ്ര​ദേ​ശ​ത്തെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​ണ്. മ​ൺ​ട്രോ​ത്തു​രു​ത്ത് പൊ​ന്നാംവാ​തു​ക്ക​ൽ കു​ടും​ബാം​ഗ​ങ്ങ​ളാ​ണ് ഇ​രു​വ​രും. നാ​ട്ടു​കാ​ർ​ക്കി​ട​യി​ൽ ഏ​റെ അം​ഗീ​കാ​രം ഉ​ള്ള​വ​രാ​ണ് വി​ജ​യ സു​കു​മാ​ര​ന്മാ​ർ.
രാ​ഷ്ട്രീ​യ വി​ശ്വാ​സ​ത്തി​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ ഇ​വ​ർ വി​ജ​യം പ്ര​തീ​ക്ഷി​ക്കു​ന്നു. വി​ല്യ​മം​ഗ​ലം ആ​രെ വി​ജ​യതി​ല​കം അ​ണി​യി​ക്കും എ​ന്ന് ആ​കാം​ക്ഷ​യി​ലാ​ണ് നാ​ട്ടു​കാ​ർ.