ത​ല​വൂ​രി​ന്‍റെ ത​ല​വ​ര മാ​റു​മോ
Sunday, November 22, 2020 10:06 PM IST
കൊ​ല്ലം: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ​ല്ലാം ത​ല​വൂ​ർ ഭ​രി​ക്കാ​നു​ള്ള ത​ല​വ​ര ഇ​ട​തി​നാ​യി​രു​ന്നു. ജി​ല്ലാ കൗ​ൺ​സി​ൽ കാ​ല​ഘ​ട്ടം മു​ത​ൽ തു​ട​ങ്ങി​യ​താ​ണ് ഡി​വി​ഷ​ന്‍റെ ഈ ​ചു​വ​പ്പ് ആ​ഭി​മു​ഖ്യം. ഇ​ടു​കോ​ട്ട​യി​ൽ വി​ള്ള​ൽ വീ​ഴ്ത്തു​മെ​ന്ന നി​ശ്ച​യ​ദാ​ർ​ഡ്യ​ത്തോ​ടെ​യാ​ണ് യു​ഡി​എ​ഫ് മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്. ബി​ജെ​പി​യും ക​ന​ത്ത മ​ത്സ​രം കാ​ഴ്ച​വ​യ്ക്കു​ന്പോ​ൾ ഡി​വി​ഷ​ൻ നി​ല​നി​ർ​ത്താ​ൻ എ​ൽ​ഡി​എ​ഫും ക​രു​ക്ക​ൾ നീ​ക്കി​ത്തു​ട​ങ്ങി.
പ​ല​ത​ല​ണ ഭൂ​പ​ടം മാ​റി​യ ച​രി​ത്ര​വും ത​ല​വൂ​രി​നു​ണ്ട്. 1995-ൽ ​പ​ട്ടാ​ഴി, പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര, ത​ല​വൂ​ർ, വി​ള​ക്കു​ടി പ​ഞ്ചാ​യ​ത്തു​ക​ൾ ചേ​ർ​ന്ന​താ​യി​രു​ന്നു ഈ ​ഡി​വി​ഷ​ൻ. എ​ന്നാ​ൽ 2000-ൽ ​പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര​യെ ഒ​ഴി​വാ​ക്കി. 2015-ൽ ​പ​ട്ടാ​ഴി​യി​ലെ നാ​ല് വാ​ർ​ഡു​ക​ൾ ഒ​ഴി​ച്ച് ക​ല​യ​പു​രം ഡി​വി​ഷ​നി​ലേ​യ്ക്ക് മാ​റ്റി. ഇ​പ്പോ​ൾ ത​ല​വൂ​ർ, വി​ള​ക്കു​ടി പ​ഞ്ചാ​യ​ത്തു​ക​ൾ ചേ​രു​ന്ന​താ​ണ് ഡി​വി​ഷ​ൻ. ര​ണ്ടി​ട​ത്തും നി​ല​വി​ൽ എ​ൽ​ഡി​എ​ഫ് ഭ​ര​ണ​മാ​ണ്. ഇ​ത് ത​ന്നെ​യാ​ണ് ഇ​ട​തു​മു​ന്ന​ണി​യു​ടെ പ്ര​ധാ​ന പ്ര​തീ​ക്ഷ​യും.
കോ​ൺ​ഗ്ര​സ് നേ​താ​വും യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​നു​മാ​യ ജി.​രാ​ധാ​മോ​ഹ​നാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. എ​സ്എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ട​റി അ​ന​ന്തു​പി​ള്ള​യാ​ണ് ഇ​ട​തു​മു​ന്ന​ണി​ക്കു​വേ​ണ്ടി മ​ത്സ​രി​ക്കു​ന്ന​ത്. ബി​ജെ​പി ജി​ല്ലാ സ​മി​തി അം​ഗം വ​ട​കോ​ട് ബാ​ല​കൃ​ഷ്ണ​നാ​ണ് എ​ൻ​ഡി​എ സാ​ര​ഥി.
ഡി​വി​ഷ​നി​ൽ ഇ​ട​തു​മു​ന്ന​ണി​യു​ടെ കു​ത്ത​ക​യ്ക്ക് അ​ന്ത്യം കു​റി​ക്കാ​ൻ രാ​ധാ​മോ​ഹ​ന​നി​ലൂ​ടെ ക​ഴി​യു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് യു​ഡി​എ​ഫ്. 30 വ​ർ​ഷ​മാ​യി പാ​ർ​ല​മെ​ന്‍റ​റി രം​ഗ​ത്തു​ള്ള ഇ​ദ്ദേ​ഹം മ​ത്സ​ര​ങ്ങ​ളി​ലൊ​ന്നും തോ​റ്റ​ച​രി​ത്ര​മി​ല്ല.
യു​വ​പോ​രാ​ളി അ​ന​ന്തു​വി​ലൂ​ടെ ഡി​വി​ഷ​ൻ കൂ​ടു​ത​ൽ ഭൂ​രി​പ​ക്ഷ​ത്തി​ൽ നി​ല​നി​ർ​ത്താ​ൻ ക​ഴി​യു​മെ​ന്ന് എ​ൽ​ഡി​എ​ഫും ക​രു​തു​ന്നു. വ​ട​കോ​ട് ബാ​ല​കൃ​ഷ്ണ​ന്‍റെ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ത്തി​ലെ അ​നു​ഭ​വ​വും ബി​ജെ​പി​യും ത​ങ്ങ​ൾ​ക്ക് അ​നു​കൂ​ല ഘ​ട​ക​മാ​യി വി​ല​യി​രു​ത്തു​ന്നു. എ​ൽ​ഡി​എ​ഫി​ലെ ആ​ഷാ ശ​ശി​ധ​ര​നാ​ണ് നി​ല​വി​ൽ‌ ഡി​വി​ഷ​നെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത്.