വ​നി​ത​ക​ളു​ടെ പോ​രാ​ട്ട​ത്തി​ല്‍ ചി​ത​റ
Sunday, November 22, 2020 10:06 PM IST
ക​ട​യ്ക്ക​ല്‍ : വ​നി​ത​ക​ളു​ടെ പോ​രാ​ട്ട​ത്തി​ന് സാ​ക്ഷ്യം വ​ഹി​ക്കു​ന്ന ചി​ത​റ​യി​ല്‍ ഇ​ക്കു​റി മൂ​ന്നു മു​ന്ന​ണി​ക​ളും രം​ഗ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത് ശ​ക്ത​മാ​യ വ​നി​ത​ക​ളെ ത​ന്നെ​യാ​ണ്. ഇ​ട​തു​മു​ന്ന​ണി​ക്ക് മു​ന്‍‌​തൂ​ക്കം ന​ല്‍​കു​ന്ന ചി​ത​റ ഡി​വി​ഷ​നി​ല്‍ ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ല്‍ വി​ജ​യം സ്വ​ന്ത​മാ​ക്കി​യി​ട്ടു​ള്ള​തും ഇ​ട​തു​മു​ന്ന​ണി ത​ന്നെ​യാ​ണ്. ചി​ത​റ, ക​ട​യ്ക്ക​ല്‍, കു​മ്മി​ള്‍, ഇ​ട്ടി​വ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ നി​ന്നു​ള്ള 52 വാ​ര്‍​ഡു​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന ഡി​വി​ഷ​നാ​ണ് ചി​ത​റ. ക​ഴി​ഞ്ഞ ത​വ​ണ സി​പി​എ​മ്മി​ലെ പു​ഷ്ക്ക​ര​ന്‍ ആ​യി​രു​ന്നു വി​ജ​യി​ച്ച​ത്.

ത​ട്ട​കം നി​ല​നി​ര്‍​ത്താ​ന്‍ ഇ​ട​തു​മു​ന്ന​ണി ഇ​ക്കു​റി മ​ത്സ​രി​പ്പി​ക്കു​ന്ന​ത് മു​ന്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​വും അ​ധ്യാ​പി​ക​യു​മാ​യ ജെ ​ന​ജീ​ബ​ത്തി​നെ​യാ​ണ്. മ​ഹി​ളാ അ​സോ​സി​യേ​ഷ​ന്‍ ചി​ത​റ വി​ല്ലേ​ജ് പ്ര​സി​ഡ​ന്‍റ്, ക​ട​യ്ക്ക​ല്‍ ഏ​രി​യാ ക​മ്മി​റ്റി അം​ഗം, എ​ന്‍​ആ​ര്‍​ഇ​ജി വ​ര്‍​ക്കേ​ഴ്സ് യൂ​ണി​യ​ന്‍ ഏ​രി​യ ക​മ്മി​റ്റി അം​ഗം എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്ന ന​ജീ​ബ​ത്തി​നെ മ​ത്സ​ര​രം​ഗ​ത്ത് എ​ത്തി​ക്കു​ന്ന​തി​ലൂ​ടെ വി​ജ​യ​ത്തി​ന​പ്പു​റം ഇ​ട​തു​മു​ന്ന​ണി മ​റ്റൊ​ന്നും ചി​ന്തി​ക്കു​ന്നി​ല്ല. പ്ര​ദേ​ശ​ത്ത് പൊ​തു​പ്ര​വ​ര്‍​ത്ത​ന രം​ഗ​ത്തെ സ​ജീ​വ സാ​നി​ധ്യ​വും പ്ര​വ​ര്‍​ത്ത​ന മി​ക​വും മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തി​ല്‍ ന​ജീ​ബ​ത്തി​നെ വി​ജ​യി​പ്പി​ക്കാ​ന്‍ മു​ത​ല്‍​ക്കൂ​ട്ടാ​കും എ​ന്ന പ്ര​തീ​ക്ഷ​യാ​ണ് എ​ല്‍ ഡി ​എ​ഫി​നു​ള്ള​ത്.

എ​ന്നാ​ല്‍ ഇ​ട​തുകോ​ട്ട ത​ക​ര്‍​ക്കാ​ന്‍ യു​ഡി​എ​ഫ് രം​ഗ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​താ​ക​ട്ടെ സി​പി​എം കു​ടും​ബ​ത്തി​ല്‍ നി​ന്നു​ള്ള 26 കാ​രി​യെ​യാ​ണ്. ചി​ത​റ ബൗ​ണ്ട​ര്‍​മു​ക്കി​ലെ സി​പി​എം കു​ടും​ബ​ത്തി​ല്‍ നി​ന്നും അ​ടു​ത്തി​ടെ മുസ്ലിം ലീഗിൽ എ​ത്തി​യ അ​ഞ്ജു അ​നൂ​പ്‌ നാ​യ​രാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി. ബി​ടെ​ക് ബി​രു​ദ​ധാ​രി​യാ​ണ് അ​ഞ്ജു അ​നൂ​പ്‌ നാ​യ​ര്‍. പ​ര​മ്പ​രാ​ഗ​ത പാ​ര്‍​ട്ടി കു​ടും​ബ​ത്തി​ല്‍ നി​ന്നു​ള്ള ഒ​രാ​ളും ഒ​പ്പം യു​വ​ത്വ​വും യു​ഡി​എ​ഫി​ന് വി​ജ​യ പ്ര​തീ​ക്ഷ ഉ​യ​ര്‍​ത്തു​ന്നു​ണ്ട്. ഇ​ക്കു​റി ഇ​ട​തു​കോട്ട​യി​ല്‍ വി​ള്ള​ല്‍ ഉ​ണ്ടാ​കും എ​ന്ന പ്ര​തീ​ക്ഷ​യാ​ണ് യു​ഡി​എ​ഫ് നേ​തൃത്വ​ത്തി​നു​ള്ള​ത്.

എ​ന്‍​ഡി​എ ഇ​ക്കു​റി ചി​ത​റ​യി​ല്‍ മ​ത്സ​രി​പ്പി​ക്കു​ന്ന​ത് പി ​ഷീ​ജാകു​മാ​രി​യെ​യാ​ണ്. 2010 ല്‍ ​ഇ​ട്ടി​വ പ​ഞ്ചാ​യ​ത്തി​ലെ പ​ടി​ഞ്ഞാ​റേ വ​യ​ല വാ​ര്‍​ഡി​ല്‍ മ​ത്സ​രി​ച്ചു​കൊ​ണ്ട് ബി​ജെ​പി​യി​ലെ​ത്തി​യ ഷീ​ജ​ാകു​മാ​രി പാ​ര്‍​ട്ടി​യി​ലെ നി​ര​വ​ധി ചു​മ​ത​ല​ക​ള്‍ വ​ഹി​ച്ചി​ട്ടു​ണ്ട്‌.​ നി​ല​വി​ല്‍ ച​ട​യ​മം​ഗ​ലം മ​ഹി​ളാ മോ​ര്‍​ച്ച​യു​ടെ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ണ്. അ​ഞ്ച​ല്‍ സേ​വ​ഭാ​ര​തി​യി​ലെ പ്ര​ധാ​ന പ്ര​വ​ര്‍​ത്ത​ക​രി​ല്‍ ഒ​രാ​ളാ​ണ് ഷീ​ജ. പ​ത്തു​വ​ര്‍​ഷ​മാ​യി പൊ​തു​പ്ര​വ​ര്‍​ത്ത​ന രം​ഗ​ത്ത് സ​ജീ​വ സാ​ന്നി​ധ്യ​മാ​യ ഷീ​ജ​യെ മ​ത്സ​ര രം​ഗ​ത്തി​റ​ക്കി​യ​തോ​ടെ ശ​ക്ത​മാ​യ മ​ത്സ​രം ഡി​വി​ഷ​നി​ല്‍ കാ​ഴ്ച​വ​യ്ക്കാ​ന്‍ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് എ​ന്‍​ഡി​എ​ക്കും ബി​ജെ​പി​ക്കു​മു​ള്ള​ത്.