ക​ട​യ്ക്കോ​ട് വി​ശ്വം​ഭ​ര​ൻ പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു
Thursday, October 29, 2020 10:50 PM IST
ച​വ​റ : ക​ഥാ​പ്ര​സം​ഗ ക​ല​യ്ക്ക് സ​മ​ഗ്ര സം​ഭാ​വ​ന ന​ൽ​കി​യ​വ​ർ​ക്കു​ള്ള ക​ട​യ്ക്കോ​ട് വി​ശ്വം​ഭ​ര​ൻ ഫൗ​ണ്ടേ​ഷ​ൻ പു​ര​സ്കാ​രം കൊ​ല്ലം ബാ​ബു​വി​ന് ന​ൽ​കി. മു​ൻ എം​പി കെ ​എ​ൻ ബാ​ല​ഗോ​പാ​ൽ തേ​വ​ല​ക്ക​ര കോ​യി​വി​ള​യി​ലു​ള്ള ബാ​ബു​വി​ന്‍റെ വ​സ​തി​യി​ലെ​ത്തി ഉ​പ​ഹാ​രം കൈ​മാ​റി. ക​ഥാ​പ്ര​സം​ഗ ക​ല​യി​ൽ മാ​റ്റ​ത്തി​ന്‍റെ പാ​ത വെ​ട്ടി​ത്തു​റ​ന്ന പ്ര​തി​ഭാ​ശാ​ലി​യാ​ണ് ബാ​ബു വെ​ന്ന് ബാ​ല​ഗോ​പാ​ൽ പ​റ​ഞ്ഞു.
ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ എ​ഴു​കോ​ൺ സ​ന്തോ​ഷ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി ​സ​ന്ദീ​പ്, ആ​ർ രാ​മ​ച​ന്ദ്ര​ൻ​പി​ള്ള, കെ ​മോ​ഹ​ന​ക്കു​ട്ട​ൻ, എ​സ് അ​നി​ൽ, പി ​സോ​മ​രാ​ജ​ൻ പി​ള​ള, സി ​ര​ഘു​നാ​ഥ്, കെ ​മ​നോ​ഹ​ര​ൻ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ്ര​സം​ഗി​ച്ചു.
സാ​ഹി​ത്യ​കാ​ര​ൻ അ​ശോ​ക​ൻ ച​രു​വി​ൽ ക​ൺ​വീ​ന​റും പ്ര​ഫ.​വി ഹ​ർ​ഷ​കു​മാ​ർ, ഡോ.​വ​സ​ന്ത​കു​മാ​ർ സാം​ബ​ശി​വ​ൻ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളു​മാ​യ സ​മി​തി​യാ​ണ് കൊ​ല്ലം ബാ​ബു​വി​നെ​യും തേ​വ​ർ​ത്തോ​ട്ടം സു​കു​മാ​ര​നേ​യും പു​ര​സ്കാ​ര​ത്തി​നാ​യി തി​ര​ഞ്ഞെ​ടു​ത്ത​ത്. തേ​വ​ർ​ത്തോ​ട്ട​ത്തി​ന് നേ​ര​ത്തേ എ​ഴു​കോ​ണി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പു​ര​സ്കാ​രം സ​മ്മാ​നി​ച്ചി​രു​ന്നു.