യു​ഡി​എ​ഫ് ധ​ർ​ണ ന​ട​ത്തി
Wednesday, October 28, 2020 11:29 PM IST
കു​ണ്ട​റ: ചി​റ്റു​മ​ല മ​ൺ​റോ​തു​രു​ത്ത് റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് കി​ഴ​ക്കേ ക​ല്ല​ട മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്ത​ത്തി​ൽ ചി​റ്റു​മ​ല മു​ത​ൽ കൊ​ടു​വി​ള വ​രെ​യു​ള്ള എ​ട്ട് കേ​ന്ദ്ര​ങ്ങ​ളി​ൽ ധ​ർ​ണ ന​ട​ന്നു.

പ്ര​ധാ​ന കേ​ന്ദ്ര​മാ​യ ചി​റ്റു​മ​ല​യി​ൽ മി​ൽ​മ ചെ​യ​ർ​മാ​ൻ ക​ല്ല​ട ര​മേ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ചി​റ്റു​മ​ല​യ്ക്ക്‌ പു​റ​മേ സൊ​സൈ​റ്റി മു​ക്ക്, തെ​ക്കേ​മു​റി, തെ​ക്കേ​മു​റി കു​രി​ശേ​ടി, കോ​ടി​യാ​ട്ട് മു​ക്ക്, ഉ​പ​ഹാ​ര​മാ​താ ആ​ശു​പ​ത്രി ജം​ഗ്ഷ​ൻ, സെ​ന്‍റ്് ഫ്രാ​ൻ​സി​സ് പ​ള്ളി​മു​ക്ക്, ത​ത്ത​പ​ള്ളി​വി​ള, കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ധ​ർ​ണ ന​ട​ന്ന​ത്. ക​ല്ല​ട വി​ജ​യ​ൻ, സ്റ്റീ​ഫ​ൻ പു​ത്തേ​ഴ​ത്ത്, ക​ല്ല​ട ഫ്രാ​ൻ​സി​സ്, ച​ന്ദ്ര​ൻ ക​ല്ല​ട എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു കെ. ​ന​കു​ല​രാ​ജ​ൻ, എ​സ്. സ​തീ​ഷ്, പ്ര​കാ​ശ് വ​ർ​ഗീ​സ്, ഷി​ജി.​എ​സ്, എ​ൽ. സു​നി​ൽ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. ഇ​തേ ആ​വ​ശ്യം ഉ​ന്ന​യി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ കി​ഴ​ക്കേ ക​ല്ല​ട മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​പ​ഹാ​ര​മാ​താ ജം​ഗ്ഷ​നി​ൽ ന​ട​ന്ന ധ​ർ​ണ പ്ര​സി​ഡ​ന്‍റ് ശ്രീ​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു.