കൊ​ല​പാ​ത​ക​ശ്ര​മം: പ്ര​തി പി​ടി​യി​ൽ
Wednesday, October 28, 2020 11:29 PM IST
കൊ​ട്ടാ​ര​ക്ക​ര : ബൈ​ക്കി​ൽ വ​ന്ന സു​ഹൃ​ത്തു​ക്ക​ളാ​യ യു​വാ​ക്ക​ളെ ത​ട​ഞ്ഞ് നി​ർ​ത്തി ക​ത്തി​കൊ​ണ്ട് കു​ത്തി പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ലെ പ്ര​തി ക​രി​ങ്ങ​ന്നൂ​ർ മോ​ട്ടോ​ർ​കു​ന്നി​ൽ അ​നു ഭ​വ​നി​ൽ അ​നു​ദേ​വി​നെ (28) പൂ​യ​പ്പ​ള്ളി സി​ഐ. വി​നോ​ദ് ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
പ്ര​തി​യു​ടെ ബ​ന്ധു​വാ​യ ക​രി​ങ്ങ​ന്നൂ​ർ ഗോ​കു​ൽ ഭ​വ​നി​ൽ വി​ഷ്ണു (28) സു​ഹൃ​ത്ത് ആ​ദ​ർ​ശ് ഭ​വ​നി​ൽ അ​ഭി​ലാ​ഷ് (27)എ​ന്നി​വ​രെ​യാ​ണ് കു​ത്തി പ​രി​ക്കേ​ൽ​പി​ച്ച​ത്. ചൊ​വാ​ഴ്ച രാ​ത്രി 7.30 ഓ​ടു​കൂ​ടി​യാ​ണ് സം​ഭ​വം. ബ​ന്ധു​വാ​യ വി​ഷ്ണു​വി​നോ​ടു​ള്ള മു​ൻ വൈ​രാ​ഗ്യ​മാ​ണ് അ​ക്ര​മ​ത്തി​ന് കാ​ര​ണം.