മ​ത്സ്യ​ത്തൊ​ഴി​ലാ​ളി വി​രു​ദ്ധ ഓ​ർ​ഡി​ന​ൻ​സ് ക​ത്തി​ച്ച് പ്ര​തി​ഷേ​ധി​ച്ചു
Wednesday, October 28, 2020 11:29 PM IST
കൊ​ല്ലം: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി വി​രു​ദ്ധ ഓ​ർ​ഡി​ന​ൻ​സ് പി​ൻ​വ​ലി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ്-​എം ജോ​സ​ഫ് വി​ഭാ​ഗം കൊ​ല്ലം ക​ള​ക്ട്രേ​റ്റി​ന് മു​ന്പി​ൽ ഓ​ർ​ഡി​ന​ൻ​സ് ക​ത്തി​ച്ച് പ്ര​തി​ഷേ​ധി​ച്ചു. ജ​ന​ദ്രോ​ഹ ഓ​ർ​ഡി​ന​ൻ​സ് എ​ത്ര​യും വേ​ഗം പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം സം​സ്ഥാ​ന വ്യാ​പ​ക​മാ​യി സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത ഫോ​ർ​വേ​ർ​ഡ് ബ്ലോ​ക്ക് ദേ​ശീ​യ സെ​ക്ര​ട്ട​റി ജി. ​ദേ​വ​രാ​ജ​ൻ സ​ർ​ക്കാ​രി​ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

കേ​ര​ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ് -എം ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സി​സ് ജെ. ​നെ​റ്റോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ർ​എ​സ്പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​എ. അ​സീ​സ്, കേ​ര​ള കോ​ൺ​ഗ്ര​സ് ഉ​ന്ന​ത അ​ധി​കാ​ര സ​മി​തി​യം​ഗം സി. ​മോ​ഹ​ന​ൻ പി​ള്ള, അ​ല​ക്സ് കു​ണ്ട​റ, പ്രാ​ക്കു​ളം പ്ര​കാ​ശ്, ജ​യിം​സ് ലി​യോ​ൺ, ക​രു​നാ​ഗ​പ്പ​ള്ളി അ​നി​ൽ, മ​ൽ​പ്പാ​ൻ ജ​യിം​സ്, ഡി. ​ജ​യ​ച​ന്ദ്ര​ൻ പി​ള്ള, നീ​ണ്ട​ക​ര പ​പ്പ​ൻ, സു​രേ​ഷ്കു​മാ​ർ, മ​ണി​യ​ൻ പി​ള്ള, ജോ​യി വാ​ടി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.